• സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ശക്തമായ മഴ
മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ
അലർട്ട്.
• പാലക്കാട് 58 കാരന് നിപ സ്ഥിരീകരിച്ചു. നിപ സ്ഥിരീകരിച്ച പാലക്കാട്
മണ്ണാർക്കാട് സ്വദേശിയുടെ വീടിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ പ്രവേശന
നിയന്ത്രണം.
• വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ
പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി
വിജയൻ കത്തയച്ചു.
• ഫിഫ ക്ലബ് ലോകകപ്പ് ഫൈനൽ പോരാട്ടത്തില്‍ കന്നിക്കിരീടമെന്ന പി.എസ്.ജി മോഹം തകർത്ത് ചെല്‍സിക്ക് രണ്ടാം കിരീടം.
• വിംബിൾഡണിൽ ഹാട്രിക് കിരീടമെന്ന കാർലോസ് അൽകാരസിന്റെ മോഹം പൊലിഞ്ഞു. ഇറ്റലിക്കാരൻ യാനിക് സിന്നെർ ജേതാവായി.
• യൂറിയ, ഡൈഅമോണിയം ഫോസ്‌ഫേറ്റ് (ഡിഎപി) എന്നീ വളങ്ങൾ കിട്ടാതായതോടെ രാജ്യമൊട്ടുക്ക് കർഷകർ കടുത്ത പ്രതിസന്ധിയിൽ എന്ന് റിപ്പോർട്ട്.
• ബ്രിട്ടനില്‍ വിമാനാപകടം. സൗത്ത് എന്‍ഡ് വിമാനത്താവളത്തിലാണ് അപകടം
ഉണ്ടായത്. അപകടത്തിൽ ചെറുവിമാനാമാണ് തകർന്ന് വീണത്. പറന്നുയര്‍ന്ന ഉടനെയാണ്
വിമാനം കത്തി തകര്‍ന്നുവീണത് എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.