July 19 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
July 19 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 19 ജൂലൈ 2025 | #NewsHeadlines

• കൊല്ലത്ത് വിദ്യാർഥി ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ്റെ സംസ്കാരം ഇന്ന് നടക്കും. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും 10 മണിയോടെ മൃതദേഹം സ്കൂളിൽ എത്തിക്കും.

• സംസ്ഥാനത്ത് ഇന്നും അതി തീവ്ര മഴ തുടരും. 5 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്.

• നിപയിൽ ആശ്വാസം. പാലക്കാട് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ച 32കാരന് വിശദമായ പരിശോധനയിൽ നിപ നെഗറ്റീവെന്ന് സ്ഥിരീകരിച്ചു.

• അതിതീവ്ര മഴ സാധ്യതയുള്ളതിനാൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കാസർകോട്, കണ്ണൂർ, വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.

• ലാസ്റ്റ് ​ഗ്രേഡ് സർവന്റ് റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിന്റെ തൊട്ടടുത്ത ദിവസം പുതിയ റാങ്ക് പട്ടിക (കാറ്റഗറി നമ്പർ 535 / 2023 ) പ്രസിദ്ധീകരിച്ച് കേരള പിഎസ്‍സി. 14 ജില്ലകളിൽ മുഖ്യപട്ടികയിലും സപ്ലിമെന്ററി പട്ടികയിലുമായി 17549 പേരാണുള്ളത്.

• നിമിഷപ്രിയയുടെ മോചന ചർച്ചകൾക്കായി മധ്യസ്ഥ സംഘത്തെ യമനിൽ പോകാൻ അനുവദിക്കുന്ന ആവശ്യത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കണമെന്ന്‌ സുപ്രീംകോടതി.

• ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയത് ഗുരുതരമായ നിയമ ലംഘനം എന്ന് റിപ്പോർട്ട്.

• ഉക്രെ‍യ‍്ന്‍ യുദ്ധത്തില്‍ റഷ്യയ്ക്കെതിരായ പു­തിയ നടപടികളുടെ ഭാഗമായി, റഷ്യന്‍ ഊര്‍ജ കമ്പനിയായ റോസ്‍നെഫ്റ്റിന്റെ ഇന്ത്യന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് യൂറോപ്യൻ യൂണിയൻ.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 19 ജൂലൈ 2024 - #NewsHeadlinesToday


• സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വടക്കൻ മധ്യകേരളത്തിൽ മഴ കനക്കും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്.

• സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍, വയനാട്, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.

• വഴിയോരക്കച്ചവടക്കാരുടെ ക്ഷേമവും സാമ്പത്തികവും  വർദ്ധിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള പ്രവർത്തനങ്ങളിൽ ഇന്ത്യയിലെ മേജർ സിറ്റികളിൽ മൂന്നാം സ്ഥാനം നേടി തിരുവനന്തപുരം കോർപ്പറേഷൻ.

• ഗുജറാത്തില്‍ ചാന്ദിപുര വൈറസ് ബാധയില്‍ മരണം 15 ആയി. സബര്‍കാന്ത ജില്ലയിലെ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മരിച്ച നാലുവയസ്സുകാരിയില്‍ അണുബാധ സ്ഥിരീകരിച്ചു.

• പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയുടെ കൊലക്കേസിൽ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു.

• നീറ്റ് യുജി പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും മാര്‍ക്ക് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് (എന്‍ടിഎ) സുപ്രീം കോടതിയുടെ നിര്‍ദേശം.

• പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ വിതരണത്തിന്‌ 120 കോടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. ബജറ്റ്‌ വിനിയോഗ പരിധി നൂറു ശതമാനം ഉയർത്തിയാണ്‌ തുക ലഭ്യമാക്കുന്നത്‌.

• ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രണ്ട് ദിവസത്തെ സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരമാണ് പരിശോധനകള്‍ നടത്തിയത്.

• ഇന്ത്യയിൽ ഓരോ മിനുട്ടിലും മൂന്ന് പെൺകുട്ടികൾ ശൈശവ വിവാഹത്തിന് നിർബന്ധിതരാകുന്നുവെന്ന് ഇന്ത്യ ചൈൽഡ് പ്രൊട്ടക്ഷൻ റിസേർച്ച് റിപ്പോർട്ട്.

• ബിഹാറിൽ 15-ാമത്തെ പാലവും തകർന്നു വീണു. ചൊവ്വാഴ്ച വൈകുന്നേരമാണ് അരാരിയ ജില്ലയിലെ ഫോർബ്സ്ഗഞ്ച് ബ്ലോക്കിലെ അംഹാര ഗ്രാമത്തിൽ പാർമാൻ നദിയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പുതിയ പാലം തകർന്നത്.

• ഡൽഹിയിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനം റഷ്യയിലേക്ക് വഴിതിരിച്ചുവിട്ടു. സാങ്കേതികത്തകരാറിനെത്തുടർന്നാണ് വിമാനം വഴി തിരിച്ചുവിട്ടതെന്ന് എയർ ഇന്ത്യ അറിയിച്ചു.

• പ്രതിശീർഷ വരുമാനം അടിസ്ഥാനമാക്കി ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ലക്സംബർഗ് ഒന്നാം സ്ഥാനത്ത്. ഇന്ത്യക്ക് 138-ാം സ്ഥാനമാണ് ലഭിച്ചത്. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ആണ് കണക്കുകള്‍ പുറത്തുവിട്ടത്.

• സംസ്ഥാനത്തെ ചെറുതോടുകൾ പൂർണമായും ശുചീകരിക്കുവാൻ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിൽ തീരുമാനം.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 19 ജൂലൈ 2023 | #Short_News #News_Highlights

• 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം മാറ്റിവെച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണത്തിന്റെ ഭാഗമായിട്ടാണ് മാറ്റിവെച്ചത്. നാളെ രാവിലെ 11 മണിക്ക് നടത്താനിരുന്ന പുരസ്‌ക്കാര പ്രഖ്യാപനം ജൂലൈ 21 ന് വൈകിട്ട് 3 മണിക്ക് നടക്കും.

• ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ കേരളത്തിൽ മഴയ്ക്ക് സാധ്യത. നിലവിൽ രൂപപ്പെട്ടിരിക്കുന്നത് ചക്രവാതച്ചുഴിയാണ്. ഇത് ന്യൂനമർദ്ദമാകാൻ സാധ്യതയുള്ളതിനാലാണ് കേരളത്തിൽ മഴ ലഭിച്ചേക്കുക.

• ആന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളിയിലേക് കൊണ്ടുപോകും.  കോട്ടയത്ത് എത്തിക്കുന്ന ഭൗതിക ശരീരം വൈകിട്ട് അഞ്ച് മണി മുതൽ തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെക്കും.

• കായംകുളത്ത്‌ ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. ദേവികുളങ്ങര ഗോവിന്ദമുട്ടം പത്തിശേരി വേലശേരിൽതറയിൽ സന്തോഷ്-ശകുന്തള ദമ്പതികളുടെ മകൻ അമ്പാടിയെയാണ് കൊലപ്പെടുത്തിയത്. രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ.

• വനിതാ ഫുട്‌ബോളിലെ പുതിയ ചാമ്പ്യനെ കണ്ടെത്താനുള്ള പോരാട്ടത്തിന്‌ നാളെ മെൽബണിൽ തുടക്കം. അമേരിക്കയാണ്‌ വനിതാ ഫുട്‌ബോളിലെ നിലവിലെ ജേതാക്കൾ. ഓസ്‌ട്രേലിയയും ന്യൂസിലൻഡുമാണ്‌ ആതിഥേയർ.

• ഡൽഹിക്ക്‌ ആശ്വാസമായി യമുനയിൽ ജലനിരപ്പ്‌ കുറയുന്നു. ഹരിയാനയിൽ മഴ കുറഞ്ഞതും അണക്കെട്ടുകളിൽനിന്നുള്ള ജലമൊഴുക്ക്‌ കുറഞ്ഞതുമാണ്‌ അനുകൂലമായത്‌. ജലനിരപ്പ്‌ നിലവിൽ 205.46 മീറ്ററിനു താഴെ എത്തിയിരുന്നു.

• വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യത്തെ എതിരിടാനുള്ള പ്രതിപക്ഷ സഖ്യത്തിന് 'INDIA' (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന് പേരിടാന്‍ തീരുമാനം. ബെംഗളൂരുവില്‍ നടന്ന വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

• കോട്ടയം ജില്ലയിൽ ബുധനാഴ്ച പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിലെ സ്കൂളുകൾക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞ് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

• വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമക്കേസില്‍ റെസ്ലിങ് ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് ഡല്‍ഹി കോടതി രണ്ടുദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0