• വി എസ് അച്യുതാനന്ദന്റെ വിലാപയാത്ര ആലപ്പുഴയിൽ എത്തി. ഇന്നലെ ഉച്ചയ്ക്ക്
കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര പുലർച്ചെ 1
മണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്.
• മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സംസ്കാരവുമായി ബന്ധപ്പെട്ട് ഇന്ന്
ആലപ്പുഴ ജില്ലയിൽ ഗതാഗത നിയന്ത്രണം. സംസ്കാര ചടങ്ങ് കഴിയുന്നതുവരെയാണ്
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
• ഇന്ത്യയും യുഎസും തമ്മിലുള്ള ഇടക്കാല ഉഭയകക്ഷി വ്യാപാര കരാര്‍ ഉടന്‍
സാധ്യമായേക്കില്ലെന്ന് റിപ്പോര്‍ട്ട്. കാര്‍ഷിക, പാലുല്പന്നങ്ങളുടെ താരിഫ്
സംബന്ധിച്ച തര്‍ക്കത്തില്‍ ചര്‍ച്ചകള്‍ സ്തംഭിച്ചിരിക്കുകയാണ്.
• വിവിധ ക്രിക്കറ്റ് ലീഗുകളില്‍ പങ്കെടുക്കുന്ന ടീമുകളൊന്നിക്കുന്ന
ചാമ്പ്യന്‍സ് ലീഗ് ടി20 ടൂര്‍ണമെന്റ് വീണ്ടും തിരിച്ചെത്തിയേക്കും. കഴിഞ്ഞ
ദിവസം നടന്ന ഐസിസി വാർഷിക യോഗത്തിൽ ടൂര്‍ണമെന്റ് പുനരാരംഭിക്കാന്‍
തീരുമാനമായതായാണ് റിപ്പോര്‍ട്ട്.
• 2036 ഒളിമ്പിക്സ്, പാരാലിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ദോഹ ബിഡ്
സമര്‍പ്പിക്കാനൊരുങ്ങുന്നു. 2022 ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് വിജയകരമായി
നടത്തിയതോടെയാണ് ഒളിമ്പിക്സും നടത്താന്‍ ഖത്തര്‍ ശ്രമിക്കുന്നത്.
• യുഎഇയിലെ ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക
മണിയന്റെ സംസ്കാരം ഇന്ന്. കേരളപുരത്തെ വീട്ടുവളപ്പിലാണ് സംസ്കാരം.
• കേരളത്തിൽ ജൂലൈ 26 വരെ അതിശക്തമായതുമായ മഴയ്ക്ക് സാധ്യതയെന്ന്
കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും ദിവസങ്ങളിൽ ശക്തമായതും അതിശക്തമായതുമായ
മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.