July 18 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
July 18 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 18 ജൂലൈ 2025 | #NewsHeadlines

• സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്.

• മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം ഇന്ന്. കെപിസിസി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം പുതുപ്പള്ളിയിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.

• കൊല്ലം തേവലക്കരയിൽ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വീഴ്ച സ്‌കൂളിൻ്റെത്. വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നിര്‍ദേശങ്ങള്‍ സ്‌കൂള്‍ പാലിച്ചിട്ടില്ല എന്ന് റിപ്പോർട്ട്.

• മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ കർഷകരിൽനിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡി നൽകാനായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

• തിരുവനന്തപുരം ടെക്‌നോപാർക്കിൽ ആറ്‌ പുതിയ കെട്ടിടങ്ങൾകൂടി പൂർത്തിയാകുന്നു. ഇതോടെ പതിനായിരത്തിലേറെ തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടും. ഈ മാസം പൂർത്തിയാകുന്ന കൊമേഷ്യൽ കം ഐടി കെട്ടിടം 50,000 ചതുരശ്രയടിയിലാണ്‌.

• പൊതു ആവശ്യങ്ങൾക്ക്‌ ഭൂമിയേറ്റെടുക്കുമ്പോൾ വീടും ജീവനോപാധിയും നഷ്‌ടപ്പെടുന്നവരെ മാത്രം പുനരധിവസിപ്പിച്ചാൽ മതിയെന്ന്‌ സുപ്രീംകോടതി.

• ഓണം സമൃദ്ധമായി ആഘോഷിക്കാൻ ഇക്കുറി സപ്ലൈകോയുടെ ഗിഫ്‌റ്റ്‌ കാർഡുകൾ. സപ്ലൈകോയിൽനിന്ന്‌ ലഭിക്കുന്ന കാർഡുകൾ പ്രിയപ്പെട്ടവർക്ക്‌ ഓണാശംസയ്‌ക്കൊപ്പം കൈമാറാം.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 18 ജൂലൈ 2024 - #NewsHeadlinesToday

• സ്വകാര്യമേഖലയിൽ കർണാടകക്കാർക്ക് തൊഴിൽ സംവരണം ഏർപ്പെടുത്താനുള്ള ബില്ല് മരവിപ്പിച്ച് സിദ്ധരാമയ്യ സർക്കാർ. വലിയ എതിർപ്പ് വന്നതോട് കൂടിയാണ് സിദ്ധരാമയ്യ സർക്കാരിൻറെ തീരുമാനം.

• ദേശീയപാതാ വികസനത്തിന് വീണ്ടും സംസ്ഥാനസര്‍ക്കാരിന്റെ സഹായം. എറണാകുളം ബൈപാസ് ( എന്‍എച്ച് 544), കൊല്ലം – ചെങ്കോട്ട (എന്‍എച്ച് 744) എന്നീ പാത നിര്‍മാണത്തിനാണ് സംസ്ഥാന പങ്കാളിത്തത്തില്‍ തീരുമാനമായത്.

• സംസ്ഥാനത്ത് പ്രകൃതിദുരന്തത്തിൽ വീട് തകർന്നവർക്ക് ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനമായി.

• ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽപ്പെട്ട് മരിച്ച ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീട് വച്ച് നൽകുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ.

• ശബരിമല ദർശനത്തിനെത്തുന്ന തീർഥാടകർക്കായുള്ള റോപ്‌വേ പദ്ധതി യാഥാർഥ്യത്തിലേക്ക്‌. കോടതിയുടെ അനുമതി ലഭ്യമായതോടെ ദേവസ്വം ബോർഡ്‌ തുടർനടപടികളിലേക്ക്‌ കടന്നു.

• ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ്‌ (എച്ച്‌എംടി) കമ്പനി പുനരുദ്ധാരണത്തിന്‌ നിർദേശങ്ങൾ നൽകാൻ അഖിലേന്ത്യാതലത്തിൽ കൺസൾട്ടൻസിയെ ക്ഷണിച്ച്‌ ടെൻഡർ.

• തോടുകളിലും ഓടകളിലും മാലിന്യമെറിയുന്നത് വധശ്രമത്തിന് തുല്യമാണെന്ന്‌ ഹൈക്കോടതി. മാലിന്യം വലിച്ചെറിയാമെന്ന കാഴ്ചപ്പാട് മാറേണ്ട കാലം അതിക്രമിച്ചെന്നും ആമയിഴഞ്ചാൻതോട്ടിലെ ദുരന്തം കണ്ണുതുറപ്പിക്കുന്നതാകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

• സംസ്ഥാന കൃഷി വകുപ്പിന്റെ ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിക്ക്‌ തുടക്കമായി. സെക്രട്ടറിയേറ്റിലെ ഉദ്യാനത്തിൽ മന്ത്രിമാർ പച്ചക്കറി തൈകൾ നട്ടാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.

• കനത്ത മഴയിൽ നടുക്കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണസേന രക്ഷിച്ചു. ഐഎഫ്‌ബി ആഷ്നി എന്ന മീൻപിടിത്ത ബോട്ടിൽ കുടുങ്ങിയ 11 പേരെയാണ്‌ രക്ഷിച്ചത്‌.

• മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓർമയായിട്ട്‌ വ്യാഴാഴ്‌ച ഒരുവർഷം. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്റ്‌ ജോർജ്‌ ഓർത്തഡോക്‌സ്‌ വലിയപള്ളി അങ്കണത്തിൽ  അനുസ്‌മരണ പരിപാടി നടക്കും.


ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 18 ജൂലൈ 2023 | #Short_News #News_Headlines


• മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടി അന്തരിച്ചു.


• രാജ്യത്ത് ദരിദ്രരുടെ തോത് ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമെന്ന് നിതി ആയോഗ് റിപ്പോര്‍ട്ട്. 2015–16ല്‍ സംസ്ഥാനത്ത് ദരിദ്രരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 0.70 ശതമാനം ആയിരുന്നെങ്കില്‍ 2019–21ല്‍ ഇത് 0.55 ശതമാനമായി താഴ്ന്നുവെന്നും നിതി ആയോഗിന്റെ ബഹുമുഖ ദാരിദ്ര്യ റിപ്പോര്‍ട്ട്–2023ല്‍ വ്യക്തമാക്കി.


• മുതലപ്പൊഴിയിലെ പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാരിന്റെ അടിയന്തര നടപടി. മരണപ്പെട്ട മത്സ്യതൊഴിലാളികളുടെ കൂടുംബങ്ങളുടെ സംരക്ഷണം  സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതായി മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.


• ഉത്തരേന്ത്യയില്‍ ശക്തമായ മ‍ഴ തുടരുന്നു. ഹിമാചൽ പ്രദേശിലെ കുളുവിൽ മേഘവിസ്ഫോടനം ഉണ്ടായി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യപിച്ചു.


• കൃത്യമായി ജോലിക്ക്‌ എത്താത്ത 1243 പേരെ പത്രപ്പരസ്യം നൽകി പിരിച്ചുവിടുമെന്ന്‌ കെഎസ്‌ആർടിസി സിഎംഡി ബിജു പ്രഭാകർ.


• പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാമത് യോഗം തുടങ്ങി. 26 പാർട്ടികളിൽ നിന്നായി 49 നേതാക്കളാണ് യോഗത്തിന് എത്തിയത്. ജൂണ്‍ 23ന് പട്നയില്‍ നടന്ന ആദ്യയോഗത്തില്‍ 17 പാര്‍ട്ടി നേതാക്കളാണ് പങ്കെടുത്തിരുന്നത്.


• അപകീർത്തിക്കേസിൽ കുറ്റക്കാരനെന്നു വിധിച്ചതു സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ നൽകിയ ഹർജി ചൊവ്വാഴ്ച അഭിഭാഷകർ കോടതിയിൽ ഉന്നയിക്കും.


• സെന്തിൽ ബാലാജിക്കു പിന്നാലെ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയെ ഇഡി അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ മുതൽ ഇഡി ഉദ്യോഗസ്ഥർ പൊന്മുടിയുടെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0