ഇന്ന് (31 ഒക്ടോബർ 2023) സംസ്ഥാനത്ത് സ്വകാര്യ ബസ്സുകളുടെ സൂചനാ സമരം, നവംബർ 21 മുതൽ അനിശ്ചിത കാല സമരമെന്ന് ബസ് ഉടമകൾ.. #BusStrikeKerala
ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും - 21 ഓക്റ്റോബർ 2023 | #News_Headlines #Short_News
• ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ തോല്‍വികളില്‍ പതറിയ ഓസ്ട്രേലിയ രണ്ടാം ജയത്തോടെ വീണ്ടും ഫോമിലേക്ക്. പാകിസ്ഥാനെതിരായ മത്സരത്തില്‍ 62 റണ്ണിനാണ് ഓസീസിന്റെ ജയം.
• സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പാലക്കാട് ജില്ലക്ക് ഹാട്രിക് കിരീടം. 28 സ്വര്‍ണമടക്കം 266 പോയിന്റ് നേടിയാണ് പാലക്കാട് ചാമ്പ്യന്‍മാര്‍ ആയത്. സ്‌കൂള്‍ ചാമ്പ്യന്‍ പട്ടം മലപ്പുറം ഐഡിയല്‍ ഇ എച് എസ് എസ് കടകശേരി സ്വന്തമാക്കി.
• ദേശീയപാതകളിലെയും അതിവേഗ പാതകളിലെയും ഗതാഗത നിയമലംഘനം കണ്ടെത്താൻ അത്യാധുനിക നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-എഐ) കാമറയും നിരീക്ഷണസംവിധാനവും വരുന്നു.
• രാജ്യത്ത് ലാപ്ടോപ്, കംപ്യൂട്ടർ, ടാബ്-ലെറ്റ് തുടങ്ങിയവയുടെ ഇറക്കുമതിക്ക് നവംബർ ഒന്നുമുതൽ കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതി (ഓതറൈസേഷൻ) നേടണമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫോടെക് മന്ത്രാലയം സെക്രട്ടറി എസ് കൃഷ്ണൻ.
• സ്‌ത്രീകൾ അമ്മയുടെയും അമ്മായിയമ്മയുടെയും അടിമകളല്ലെന്നും സ്വന്തമായി തീരുമാനമെടുക്കാൻ കഴിവുള്ളവരാണെന്നും ഹൈക്കോടതി. സ്ത്രീകളുടെ തീരുമാനങ്ങളെ വിലകുറച്ച് കാണരുതെന്നും കോടതി വ്യക്തമാക്കി.
• മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യം ഗഗൻയാനിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഇന്ന്. ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ ആദ്യ പരീക്ഷണമായ ടിവി- ഡി1 (ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ1) ആണ് ഇന്ന് നടക്കുന്നത്.
• തോട്ടിപ്പണി സമ്പ്രദായം പൂര്‍ണമായും ഉന്മൂലനം ചെയ്യണമെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. മനുഷ്യന്റെ അന്തസിനു വേണ്ടിയാണ് നിര്‍ദേശമെന്നും ജസ്റ്റിസുമാരായരവീന്ദ്ര ഭട്ട്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
Tags :
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs
മിടുക്കരായ കുട്ടികൾക്കായി മികച്ച അധ്യാപകർ വരുന്നു.. തളിപ്പറമ്പ് ബിആർസി വാത്സല്യം പ്രീ-സ്കൂൾ അധ്യാപക പരിശീലനം സംഘടിപ്പിച്ചു. #Valsalyam
ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും - 17 ഒക്ടോബർ 2023 | #News_Headlines #Short_News
• മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ആളില്ലാ പരീക്ഷണപ്പറക്കൽ 21ന്. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പെയ്‌സ് സെന്ററിൽനിന്ന് രാവിലെ ഏഴിനും ഒമ്പതിനും ഇടയിലാണ് വിക്ഷേപണം. ഗഗൻയാൻ സുരക്ഷാപരിശോധനയുടെ ഭാഗമായുള്ള ആദ്യ ദൗത്യമാണിത്.
• കരാർ– ദിവസവേതന- അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന പാലിയേറ്റീവ് കെയർ നഴ്സുമാർക്ക് 6130 രൂപയുടെ ശമ്പളവർധന. നിലവിലെ 18,390 രൂപ 24,520 രൂപയായി വർധിക്കും.സംസ്ഥാനത്തെ 1200 പാലിയേറ്റീവ് നഴ്സുമാർക്ക് ആശ്വാസമാകുന്നതാണ് തീരുമാനം.
• സംസ്ഥാനത്തെ റബർ കർഷകർക്ക് സബ്‌സിഡിയായി 42.57 കോടി രൂപ അനുവദിച്ചു. 1,45,564 കർഷകർക്ക് ആനുകൂല്യം ലഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. നേരത്തേ 82.31 കോടി രൂപ വിതരണം ചെയ്‌തിരുന്നു.
• ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം 10 ദിവസം പിന്നിടുമ്പോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുന്നു. ഗാസയില്‍ മാനുഷിക സഹായമെത്തിക്കുന്നതിനും വിദേശികള്‍ക്ക് പുറത്തേക്ക് കടക്കുന്നതിനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് ഇസ്രയേലും ഗാസയും സ്ഥിരീകരിച്ചു.
• വന്ദേഭാരത് സർവീസിന് വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടേണ്ടിവരുന്നത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കേണ്ടിവരുന്നതായി ആക്ഷേപം. വന്ദേഭാരത് കൃത്യസമയം പാലിക്കാൻവേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നത് സമയക്രമം തെറ്റാൻ ഇടയാക്കുന്നതായാണ് പരാതി വ്യാപകമാകുന്നു.
• സംസ്ഥാന സ്കൂൾ കായികമേള മത്സരങ്ങൾക്ക് ഇന്ന് തുടക്കം. കുന്നംകുളം ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. രാവിലെ 7 മണിക്കാണ് ആദ്യ മത്സരം തുടങ്ങുക.
• അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.
• അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ഡൽഹിയിൽ വിതരണം ചെയ്യും. ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 വിഭാഗങ്ങളിലും നോൺ ഫീച്ചർ വിഭാഗത്തിൽ 23 വിഭാഗങ്ങളിലുമാണ് പുരസ്‌കാരം നൽകുക. ‘പുഷ്പ’ സിനിമയിലൂടെ അല്ലു അർജുൻ ആണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാർ.
Tags :
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs
ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും - 16 ഒക്ടോബർ 2023 | #News_Headlines #Short_News
• മഴക്കെടുതിയിൽ തലസ്ഥാനം, തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്. കനത്ത മഴയെത്തുടർന്ന് മലയോര പ്രദേശങ്ങളിലും തീരദേശ മേഖലകളിലും ജാഗ്രതാ നിർദേശം നൽകി. തിരുവനന്തപുരത്ത് 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് സമീപകാലത്തെ റെക്കോഡ് മഴ.
• വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെത്തിയ ആദ്യ ചരക്ക് കപ്പല്‍ ഷെന്‍ഹുവ 15നെ ഫ്ലാഗ് ഓഫ് ചെയ്‌ത് സ്വീകരിച്ച് മുഖ്യമന്ത്രി. ഷെൻ ഹുവ – 15 ചരക്കുകപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. വാട്ടർ സല്യൂട്ടോടെ ആയിരുന്നു കേരളം കപ്പലിനെ സ്വീകരിച്ചത്.
• സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
• കരയുദ്ധം ആസന്നമെന്ന് വ്യക്തമാക്കി ഇസ്രയേൽ സൈന്യത്തിന്റെ കൂടുതൽ ടാങ്കുകൾ ഗാസ അതിർത്തി വളഞ്ഞു. കാലാൾ സേനയും കൂടുതൽ മുന്നോട്ടുകയറി നിലയുറപ്പിച്ചു. കരയുദ്ധം ഉടൻ ഉണ്ടാകുമെന്നും വ്യോമ, നാവികസേനകളും ഒരേസമയം ആക്രമണം നടത്തുമെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി.
• ഇസ്രയേലിൽനിന്ന് മടങ്ങാൻ താൽപ്പര്യമുള്ളവരെ നാട്ടിലെത്തിക്കുന്ന ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി രണ്ട് വിമാനത്തിലായി 36 മലയാളികൾകൂടി തിരിച്ചെത്തി. വിമാനമാർഗം ഡൽഹിയിലെത്തിയ ഇവരെ മറ്റ് വിമാനങ്ങളിൽ സംസ്ഥാന സർക്കാർ കേരളത്തിലെത്തിച്ചു. നാല് വിമാനത്തിലായി 76 മലയാളികളാണ് ഇതുവരെ മടങ്ങിയെത്തിയത്.
• ക്രിസ്മസ്, പുതുവത്സര കാലം മുന്നിൽക്കണ്ട് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് ഭീമമായി വർധിപ്പിച്ചു. ഡിസംബർ 20 മുതൽ ആറിരട്ടി വർധനയാണ് വരുത്തിയത്.
• മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറും കോണ്‍ഗ്രസ് നേതാവുമായ എം എസ് ഗില്‍ അന്തരിച്ചു.
Tags :
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs
വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്. #VayalarAward2023 #SreekumaranThambi
ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും - 08 ഒക്ടോബര്‍ 2023 | #News_Headlines #Short_News
Tags :
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs
ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും - 07 ഒക്ടോബര്‍ 2023 | #News_Headlines #Short_News
• 2023ലെ നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള
നൊബോല്‍ സമ്മാനം നര്‍ഗേസ് മൊഹമ്മദിക്ക് ലഭിച്ചു. ഇറാനിലെ മനുഷ്യാവകാശ
പ്രവര്‍ത്തകയാണ് നര്‍ഗേസ്.
• പലിശ നിരക്കിൽ ഇത്തവണയും മാറ്റം
വരുത്താതെ റിസർവ് ബാങ്ക്. നിരക്ക് 6.50 ശതമാനമായി ആയി തുടരുമെന്ന് പണനയ
സമിതിയുടെ യോഗത്തിന് ശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ആർബിഐ
മറ്റ് ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്.
•
ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് കേരളത്തിലും ഡൽഹി പൊലീസിന്റെ റെയ്ഡ്.
മലയാളി മാധ്യമപ്രവർത്തക അനുഷ പോളിന്റെ പത്തനംതിട്ടയിലെ വീട്ടിലാണ് പരിശോധന.
ന്യൂസ് ക്ലിക്കിലെ മുൻ ജീവനക്കാരിയായിരുന്നു അനുഷ പോൾ.
•
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്.
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത
അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര
കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
• മിന്നല്‍പ്രളയത്തെ തുടര്‍ന്ന്
സിക്കിമില്‍ മരിച്ചവരുടെ എണ്ണം 40 ആയി. ഏഴു സൈനികര്‍ ഉള്‍പ്പെടെയാണിത്.
വ്യാഴം രാത്രി നടത്തിയ തിരച്ചിലിൽ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി.
ലാചന്‍, ലാചുങ് മേഖലകളില്‍ മൂവായിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.
•
കേരള പേപ്പർ പ്രോഡക്‌ട്‌സ് ലിമിറ്റഡിൽ വ്യാഴാഴ്‌ചയുണ്ടായ തീപിടിത്തത്തിൽ
10 കോടിയിലേറെ രൂപയുടെ നഷ്ടം. പേപ്പർ മെഷീനിന്റെ നല്ലൊരുഭാഗവും നശിച്ചു.
താൽക്കാലികമായി ഉൽപ്പാദനം നിലയ്‌ക്കുന്നതിലുള്ള നഷ്ടം വേറെ. ദിവസം 320 ടൺ
ന്യൂസ്‌പ്രിന്റ് ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള മെഷീനാണ് നശിച്ചത്.
News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs
ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും - 06 ഒക്ടോബര്‍ 2023 | #News_Headlines #Short_News
• മുതിര്‍ന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
•
സംസ്ഥാനത്ത് എഐ കാമറകൾ സ്ഥാപിച്ചശേഷം വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ
എണ്ണത്തിൽ ഗണ്യമായ കുറവ്. 2022 സെപ്‌തംബറിൽ 365 പേർ മരിച്ചിടത്ത് ഈ വർഷം
42 ആയി കുറഞ്ഞു. 3566 അപകടമുണ്ടായിടത്ത് 901 മാത്രമായി.
•
സംസ്ഥാനത്തെ ബിഎഡ് കോളേജുകളിലെ അധ്യാപക വിദ്യാർഥികൾക്ക് അവരുടെ അധ്യാപക
പരിശീലന കാലയളവിൽ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രവും ധരിച്ച്
ഹാജരാകാമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു.
•
സിക്കിമിലുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. 22
സൈനികരടക്കം 102 പേരെ ഇനിയും കണ്ടെത്താനായില്ല. 22,034 പേരെയാണ് പ്രളയം
ബാധിച്ചതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 2011 പേരെ
രക്ഷപ്പെടുത്തി.
• തിരഞ്ഞെടുപ്പുകൾക്ക് കളമൊരുങ്ങുന്നതിനിടയിൽ
പ്രതിപക്ഷത്തിനുനേരെ രാജ്യവ്യാപകമായി അന്വേഷണ ഏജൻസികളെ തുറന്നുവിട്ട്
കേന്ദ്രസർക്കാർ. പശ്ചിമബംഗാള്‍, തെലങ്കാന, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ
ആണ് ഇ.ഡി, ആദായനികുതി വകുപ്പ് തുടങ്ങിയ അന്വേഷണ ഏജൻസികളുടെ പരിശോധനകൾ.
•
2023 ലെ സാഹിത്യ നൊബേൽ പുരസ്കാരം നോർവീജിയൻ എഴുത്തുകാരൻ യോൻ ഫോസെയ്ക്ക്.
നാടകം, നോവൽ, കവിത, ലേഖനം, ബാലസാഹിത്യം, വിവർത്തനം തുടങ്ങിയ ശാഖകളിലായി
എഴുപതിലേറെ രചനകൾ നടത്തിയിട്ടുള്ള ഫോസെ യൂറോപ്പിലെ ഏറ്റവും പ്രശസ്തരായ
സമകാല നാടകകൃത്തുക്കളിൽ ഒരാളാണ്.
ആനത്തലവട്ടം ആനന്ദന് വിട.. #RIP #AanathalavattamAanandhan
മുതിർന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ചായിരുന്നു അന്ത്യം.
ഇന്ത്യൻ റെയിൽവേയിൽ ലഭിച്ച ജോലി ഉപേക്ഷിച്ചാണ് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങിയത്.
തലസ്ഥാന നഗരിയിൽ ട്രേഡ് യൂണിയനുകളുടെ ഉയർച്ചയ്ക്ക് നേതൃത്വം നൽകിയ നേതാവ് എന്ന നിലയിൽ ഈ നേതാവ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ തന്റെ പേര് എഴുതിച്ചേർത്തു.
വർഷങ്ങളായി ടെലിവിഷനിലെ പ്രൈം-ടൈം ചർച്ചകളിലെ ജനപ്രിയ മുഖമായിരുന്നു ആനന്ദൻ. 1979 മുതൽ 2001 വരെ കേരള സ്റ്റേറ്റ് കയർ മാർക്കറ്റിംഗ് ഫെഡറേഷന്റെ (കയർഫെഡ്) ഡയറക്ടറായി സേവനമനുഷ്ഠിച്ച ആനന്ദൻ 1989 ൽ കയർഫെഡിന്റെ ചെയർമാനായും ചുമതലയേറ്റു. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും ഭാഗമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് വിയോജിപ്പ് പ്രകടിപ്പിച്ചതിന് ആനന്ദൻ ജയിൽശിക്ഷ അനുഭവിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി അംഗമായി തുടങ്ങിയ ആനന്ദൻ പിന്നീട് 1987, 1996, 2006 വർഷങ്ങളിൽ ആറ്റിങ്ങലിൽ നിന്ന് എംഎൽഎയായി. നിലവിൽ സിഐടിയു സംസ്ഥാന പ്രസിഡന്റാണ്. ആനന്ദന് ഭാര്യ ലൈല, മക്കളായ ജീവ ആനന്ദൻ, മഹേഷ് ആനന്ദൻ.
ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും - 05 ഒക്ടോബർ 2023 | #News_Headlines #Short_News
ചിത്രങ്ങളിൽ ഗാന്ധിജി, ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് നടന്ന ചിത്ര പ്രദർശനം വ്യത്യസ്തമായി.. #GandhiJayanti
ഞൊടിയിടയിൽ ലോൺ ലഭിക്കും, പക്ഷേ പതിയിരിക്കുന്നത് വൻ അപകടം, ലോൺ ആപ്പുകളെ പൂട്ടി കേരളാ പോലീസ്.. #LoanAppScam
ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 03 ഒക്ടോബർ 2023 | #News_Headlines #Short_News
ഗാന്ധി ജയന്തി - ഒക്ടോബർ 02 | Gandhi Jayanti
"മജ്ജയും മാംസവുമുള്ള ഇങ്ങനെ ഒരു മനുഷ്യൻ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നു എന്ന് വരും തലമുറകളോട് പറഞ്ഞാൽ അവർക്കത് അവിശ്വസനീയമായി തോന്നിയേക്കാം"
- ആൽബർട്ട് ഐൻസ്റ്റീൻ
ഇന്ന് ഒക്ടോബർ 2, ഗാന്ധി ജയന്തി
ആ മഹാരഥൻ്റെ ഓർമ്മകൾക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു..
#malayoramonline #malayoramnews #Malayoram #MahatmaGandhi #Gandhiji #October02