• രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്നു പേര്‍ക്ക്. മൗംഗി ജി ബവേണ്ടി, ലൂയിസ് ബ്രസ്, അലക്‌സി ഐ എകിമോവ് തുടങ്ങിയവരാണ് പുരസ്‌കാര ജേതാക്കള. ക്വാണ്ടം ഡോട്ട്, നാനോപാര്‍ട്ടിക്കിള്‍സ് എന്നിവയുടെ കണ്ടുപിടിത്തവും വികസനവുമാണ് മൂവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.
• ഗഗൻയാൻ ദൗത്യത്തിനായി തെരഞ്ഞെടുത്തവരുടെ പരിശീലന ദൃശ്യങ്ങൾ ആദ്യമായി പുറത്തുവിട്ട് ഇന്ത്യൻ വ്യോമസേന. ഐഎസ്‌ആർഒയുടെ ആദ്യ മനുഷ്യദൗത്യത്തിനായി സേനയിലെ നാല് പൈലറ്റുകളെയാണ് തെരഞ്ഞെടുത്തത്.
• ലക്ഷദ്വീപ് എംപി മുഹമദ് ഫൈസലിനെ ലോക്‌സഭാ സെക്രട്ടറിയറ്റ് വീണ്ടും അയോഗ്യനാക്കി. വധശ്രമക്കേസിൽ ഫൈസൽ കുറ്റക്കാരനാണെന്ന വിധി സ്‌റ്റേ ചെയ്യാൻ കേരള ഹൈക്കോടതി ചൊവ്വാഴ്‌ച വിസമ്മതിച്ചതിന് പിന്നാലെയാണ് അയോഗ്യനാക്കിയുള്ള വിജ്‌ഞാപനം.
• സംസ്ഥാനത്തിനു പുറത്തുനിന്നും വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ പുനഃസ്ഥാപിക്കാന്‍ ഇന്നലെ മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെ വൈദ്യുതിനിരക്കില്‍ നേരിയ കുറവുണ്ടാകുമെന്ന് സൂചന.
• സിക്കിമിൽ മേഘവിസ്ഫോടനത്തെതുടർന്ന് ഉണ്ടായ മിന്നൽപ്രളയത്തിൽ കനത്ത നാശം. ബുധനാഴ്‌ച ടീസ്‌ത നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 23 സൈനികരടക്കം 82 പേരെ കാണാതായി. അഞ്ചു മൃതദേഹങ്ങൾ കണ്ടെടുത്തു. സൈനിക ക്യാമ്പ് വെള്ളത്തിനടിയിലായി.
• സംസ്ഥാനത്ത് മഴ ദുർബലമാകുന്നു. ഞായറാഴ്ച വരെ വരണ്ട അന്തരീക്ഷ സ്ഥിതി തുടരും. സംസ്ഥാനത്ത് അങ്ങിങ്ങായി ഇടത്തരം മഴയ്ക്കാണ് സാധ്യത. തുലാവർഷാരംഭത്തിൻ്റെ മുന്നോടിയായി തിങ്കളാഴ്ച മുതൽ വടക്കൻ കേരളത്തിലും മലയോര മേഖലയിലും ഇടിയോടു കൂടിയ മഴക്ക്സാധ്യതയുണ്ട്.
News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs