• മഴക്കെടുതിയിൽ തലസ്ഥാനം, തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്. കനത്ത മഴയെത്തുടർന്ന് മലയോര പ്രദേശങ്ങളിലും തീരദേശ മേഖലകളിലും ജാഗ്രതാ നിർദേശം നൽകി. തിരുവനന്തപുരത്ത് 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് സമീപകാലത്തെ റെക്കോഡ് മഴ.
• വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെത്തിയ ആദ്യ ചരക്ക് കപ്പല്‍ ഷെന്‍ഹുവ 15നെ ഫ്ലാഗ് ഓഫ് ചെയ്‌ത് സ്വീകരിച്ച് മുഖ്യമന്ത്രി. ഷെൻ ഹുവ – 15 ചരക്കുകപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. വാട്ടർ സല്യൂട്ടോടെ ആയിരുന്നു കേരളം കപ്പലിനെ സ്വീകരിച്ചത്.
• സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
• കരയുദ്ധം ആസന്നമെന്ന് വ്യക്തമാക്കി ഇസ്രയേൽ സൈന്യത്തിന്റെ കൂടുതൽ ടാങ്കുകൾ ഗാസ അതിർത്തി വളഞ്ഞു. കാലാൾ സേനയും കൂടുതൽ മുന്നോട്ടുകയറി നിലയുറപ്പിച്ചു. കരയുദ്ധം ഉടൻ ഉണ്ടാകുമെന്നും വ്യോമ, നാവികസേനകളും ഒരേസമയം ആക്രമണം നടത്തുമെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി.
• ഇസ്രയേലിൽനിന്ന് മടങ്ങാൻ താൽപ്പര്യമുള്ളവരെ നാട്ടിലെത്തിക്കുന്ന ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി രണ്ട് വിമാനത്തിലായി 36 മലയാളികൾകൂടി തിരിച്ചെത്തി. വിമാനമാർഗം ഡൽഹിയിലെത്തിയ ഇവരെ മറ്റ് വിമാനങ്ങളിൽ സംസ്ഥാന സർക്കാർ കേരളത്തിലെത്തിച്ചു. നാല് വിമാനത്തിലായി 76 മലയാളികളാണ് ഇതുവരെ മടങ്ങിയെത്തിയത്.
• ക്രിസ്മസ്, പുതുവത്സര കാലം മുന്നിൽക്കണ്ട് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് ഭീമമായി വർധിപ്പിച്ചു. ഡിസംബർ 20 മുതൽ ആറിരട്ടി വർധനയാണ് വരുത്തിയത്.
• മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറും കോണ്‍ഗ്രസ് നേതാവുമായ എം എസ് ഗില്‍ അന്തരിച്ചു.
Tags :
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs