ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും - 08 ഒക്ടോബര്‍ 2023 | #News_Headlines #Short_News

• 100 മെഡലുകള്‍ നേടി ചൈനയില്‍ ചരിത്രമെഴുതുകയാണ് ഇന്ത്യൻ താരങ്ങൾ. വനിതാ വിഭാഗം കബഡിയിലെ സ്വര്‍ണ മെഡലോടെയാണ് 100 മെഡലുകളുടെ ശോഭയിലേക്ക് ഇന്ത്യ എത്തിയത്.

• സിക്കിം മിന്നൽ പ്രളയത്തിൽ മരണസംഖ്യ 53 ആയി ഉയർന്നു. ഇനിയും കണ്ടെതാനുള്ളത് 100ലധികം പേരെയാണ്. കാണാതായവർക്കായി ആര്‍മിയുടേയും എന്‍ഡിആര്‍എഫിന്റേയും രക്ഷാപ്രവര്‍ത്തനം തുടരുന്നു.

• പലസ്‌തീനിലെ ഇസ്ലാമിക സംഘടനയായ ഹമാസിന്റെ അപ്രതീക്ഷിത കടന്നാക്രമണത്തിനുപിന്നാലെ അതിരൂക്ഷമായ പ്രത്യാക്രമണവുമായി ഇസ്രയേൽ. ഹമാസുമായി യുദ്ധം പ്രഖ്യാപിച്ച ഇസ്രയേൽ മധ്യപൗരസ്ത്യദേശം വീണ്ടും സംഘർഷമേഖലയാക്കി.

• മനുഷ്യനെ ബഹിരാകാശത്തേക്ക്‌ അയക്കുന്ന ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആളില്ലാ പരീക്ഷണത്തിന് ഐഎസ്‌ആർഒ തുടക്കമിടുന്നു. സുരക്ഷാപരിശോധനയുടെ ഭാഗമായുള്ള ആദ്യ ടെസ്റ്റ്‌ വെഹിക്കിൾ അബോർട്ട്‌ മിഷൻ ഈമാസം അവസാനം നടക്കും.

• ആധാർ അപ്ഡേഷനിൽ ദേശീയതലത്തിൽ ഒന്നാമതായി കേരളം. സെപ്‌തംബർവരെയുള്ള കാലയളവിൽ യുഐഡിഎഐയുടെ കണക്കുപ്രകാരം ആധാർ അപ്‌ഡേഷനിൽ  മലപ്പുറം, എറണാകുളം, കണ്ണൂർ ജില്ലകൾ ഇന്ത്യയിൽ യഥാക്രമം ഒന്ന്, രണ്ട്‌, മൂന്ന്‌ സ്ഥാനങ്ങളിലാണ്‌. കേരളത്തിലെ മറ്റ്‌ 11  ജില്ലയും ആദ്യ 20ൽ ഇടംപിടിച്ചു.

• കുടുംബശ്രീ സംഘടനാശാക്തീകരണ പരിപാടിയായ 'തിരികെ സ്‌കൂളിൽ' കാമ്പയിന്റെ ഭാഗമായി  ഒക്ടോബർ 8ന് സ്‌കൂളിലെത്തുന്ന അയൽക്കൂട്ട അംഗങ്ങൾക്ക് ഡിജിറ്റൽ സാക്ഷരതാ ബോധവത്കരണവുമായി ബാലസഭാംഗങ്ങളും രംഗത്ത്.

• കോഴിക്കോടുണ്ടായ നിപ വൈറസ് രോഗം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന ആരോഗ്യവകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) ഡയറക്ടര്‍. സര്‍ക്കാരിന് അയച്ച കത്തിലാണ് അദ്ദേഹം കേരളത്തെ അഭിനന്ദിച്ചത്.

• ഗംഗാ ഡോൾഫിനെ ഉത്തർപ്രദേശിന്റെ ജലജീവിയായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. ഗംഗാ നദി തടത്തിൽ കണ്ടെത്തിയത് 2000 ഡോൾഫിനുകളെയാണ്.

• ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡ് ഇനി ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തം. ശ്രീലങ്കയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 428 റണ്‍സ് ദക്ഷിണാഫ്രിക്ക നേടി. എയ്ഡന്‍ മാര്‍ക്രത്ത് ലോകകപ്പിലെ അതിവേഗ സെഞ്ചുറി നേടി. 49 പന്തിലാണ് ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ സെഞ്ചുറി നേട്ടം.
 
 
 
 
 
 

Tags : 

News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs
 
 
MALAYORAM NEWS is licensed under CC BY 4.0