വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്. #VayalarAward2023 #SreekumaranThambi


47-ാമത് വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്.  ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.  'ജീവിതം ഒരു പെൻഡുലം' എന്ന പുസ്തകത്തിനാണ് പുരസ്‌കാരം.

 ഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം 30 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും 22 ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.  കഴിഞ്ഞ അരനൂറ്റാണ്ടായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് ശ്രീകുമാരൻ തമ്പി.


 മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.  'സിനിമ: ഗണിതവും കവിതയും' എന്ന പുസ്തകത്തിന് മികച്ച ചലച്ചിത്ര പുസ്തകത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്.  ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത 'ഗാനം' 1981-ലെ ജനപ്രിയതയ്ക്കും കലാമൂല്യത്തിനുമുള്ള സംസ്ഥാന അവാർഡ് നേടി.

 നാടകഗാന രചന, ലളിതസംഗീതം എന്നീ മേഖലകളിലെ സമഗ്ര സംഭാവനയ്ക്ക് 2015ൽ കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം ലഭിച്ചു.  2018-ൽ, മലയാള ചലച്ചിത്ര വ്യവസായത്തിലെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേൽ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.


 2022ലെ വയലാർ രാമവർമ്മ സാഹിത്യ പുരസ്‌കാരം എസ് ഹരീഷിന്റെ മീശ എന്ന നോവലിന് ലഭിച്ചു.
MALAYORAM NEWS is licensed under CC BY 4.0