Kodiyeri Balakrishnan എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kodiyeri Balakrishnan എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഓർമ്മകളിൽ കോടിയേരി : ഇന്ന് ഒന്നാം ചരമ വാർഷികം, ചെങ്കടലായി തളിപ്പറമ്പ്.. #KodiyeriBalakrishnan

കമ്യുണിസ്റ്റ് പാർട്ടിയുടെ സമ്മുന്നതനായ നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ തളിപ്പറമ്പിൽ അനുസ്മരണ പൊതുയോഗവും  റെഡ് വളണ്ടിയർ മാർച്ചും നടന്നു.
അയ്യായിരം റെഡ് വളണ്ടിയർമാർ അണിനിരന്ന പ്രൗഡ ഗംഭീരമായ വളണ്ടിയർ മാർച്ച് തളിപ്പറമ്പ് ടൗൺ ചുറ്റി ഉണ്ടപ്പറമ്പ് ഗ്രൗണ്ടിൽ അവസാനിച്ചു.
കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ ഉ്ഘാടനം ചെയ്തു.

കണ്ണൂർ ജില്ലയിൽ തലശ്ശേരിയിലും തളിപ്പറമ്പിലമാണ് അനുസമരണ സമ്മേളനം നടന്നത്.

അതോടൊപ്പം പയ്യാമ്പലത്ത് കോടിയേരി അനുസ്മരണ സ്തൂപം അനാച്ഛാദനം ചെയ്തു.



#HARTHAL : കണ്ണൂരിൽ ഒക്റ്റോബർ 03 -ന് ഹർത്താൽ.

കണ്ണൂർ : കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തെ തുടർന്ന് സംസ്കാരം നടക്കുന്ന തിങ്കളാഴ്ച്ച (ഒക്റ്റോബർ 03, 2022) അദ്ദേഹത്തോടുള്ള ആദര സൂചകമായി കണ്ണൂർ, തലശ്ശേരി, ധർമ്മടം മണ്ഡലങ്ങളിലും മാഹിയിലും ഹർത്താൽ പ്രഖ്യാപിച്ചു. ഹോട്ടലുകളെ ഒഴിവാക്കി.
പൊതുജനങ്ങൾ സഹകരിക്കണമെന്ന് നേതൃത്വം അറിയിച്ചു.

കോടിയേരി ബാലകൃഷ്ണൻ വിടവാങ്ങി, റെഡ് സല്യൂട്ട് കോമ്രേഡ് | #Kodiyeri_Balakrishnaan Passed Away

ചെന്നൈ : 
സിപിഐഎം പൊളിറ്റ് ബ്യൂറോയും പാർട്ടി മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ ശനിയാഴ്ച ചെന്നൈയിൽ അന്തരിച്ചു.  ക്യാൻസർ ബാധിതനായ അദ്ദേഹം ഓഗസ്റ്റ് 28 മുതൽ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
 കേരളത്തിലെ പ്രമുഖ സിപിഐഎം നേതാവായ കോടിയേരി ബാലകൃഷ്ണനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഓഗസ്റ്റ് അവസാനവാരം പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു.  2006 മുതൽ 2011 വരെ വിഎസ് അച്യുതാനന്ദൻ സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്ന ബാലകൃഷ്ണൻ 2015ലാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയായത്.

 അതേസമയം, കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച നടത്താനിരുന്ന യൂറോപ്പ് യാത്ര മാറ്റിവച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0