• ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ തോല്‍വികളില്‍ പതറിയ ഓസ്ട്രേലിയ രണ്ടാം ജയത്തോടെ വീണ്ടും ഫോമിലേക്ക്. പാകിസ്ഥാനെതിരായ മത്സരത്തില്‍ 62 റണ്ണിനാണ് ഓസീസിന്റെ ജയം.
• സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പാലക്കാട് ജില്ലക്ക് ഹാട്രിക് കിരീടം. 28 സ്വര്‍ണമടക്കം 266 പോയിന്റ് നേടിയാണ് പാലക്കാട് ചാമ്പ്യന്‍മാര്‍ ആയത്. സ്‌കൂള്‍ ചാമ്പ്യന്‍ പട്ടം മലപ്പുറം ഐഡിയല്‍ ഇ എച് എസ് എസ് കടകശേരി സ്വന്തമാക്കി.
• ദേശീയപാതകളിലെയും അതിവേഗ പാതകളിലെയും ഗതാഗത നിയമലംഘനം കണ്ടെത്താൻ അത്യാധുനിക നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-എഐ) കാമറയും നിരീക്ഷണസംവിധാനവും വരുന്നു.
• രാജ്യത്ത് ലാപ്ടോപ്, കംപ്യൂട്ടർ, ടാബ്-ലെറ്റ് തുടങ്ങിയവയുടെ ഇറക്കുമതിക്ക് നവംബർ ഒന്നുമുതൽ കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതി (ഓതറൈസേഷൻ) നേടണമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫോടെക് മന്ത്രാലയം സെക്രട്ടറി എസ് കൃഷ്ണൻ.
• സ്‌ത്രീകൾ അമ്മയുടെയും അമ്മായിയമ്മയുടെയും അടിമകളല്ലെന്നും സ്വന്തമായി തീരുമാനമെടുക്കാൻ കഴിവുള്ളവരാണെന്നും ഹൈക്കോടതി. സ്ത്രീകളുടെ തീരുമാനങ്ങളെ വിലകുറച്ച് കാണരുതെന്നും കോടതി വ്യക്തമാക്കി.
• മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യം ഗഗൻയാനിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഇന്ന്. ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ ആദ്യ പരീക്ഷണമായ ടിവി- ഡി1 (ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ1) ആണ് ഇന്ന് നടക്കുന്നത്.
• തോട്ടിപ്പണി സമ്പ്രദായം പൂര്‍ണമായും ഉന്മൂലനം ചെയ്യണമെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. മനുഷ്യന്റെ അന്തസിനു വേണ്ടിയാണ് നിര്‍ദേശമെന്നും ജസ്റ്റിസുമാരായരവീന്ദ്ര ഭട്ട്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
Tags :
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.