തളിപ്പറമ്പ : സമഗ്ര ശിക്ഷാ കേരളം, തളിപ്പറമ്പ് നോർത്ത് ബി.ആർ.സി, ഡയറ്റ് കണ്ണൂർ എന്നിവയുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് നോർത്ത് ഉപജില്ലയുടെ പരിധിയിൽ വരുന്ന പ്രീ സ്കൂൾ അധ്യാപകർക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു.
കൂവേരി ഗവൺമെന്റ് എൽ.പി സ്കൂളിൽ വെച്ച് നടന്ന ശില്പശാലയിൽ കണ്ണൂർ ഡയറ്റ് പ്രിൻസിപ്പാൾ ശ്രീ വി.വി പ്രേമരാജൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഷീജ കൈപ്രത്ത് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ മനോജ് കെ, ബി.പി.സി ശ്രീ എസ് പി രമേശൻ, കൂവേരി ഗവൺമെന്റ് എൽ.പി.സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ ധനേഷ് എം എന്നിവർ സംസാരിച്ചു.
പ്രധാനധ്യാപകൻ ശ്രീ രവീന്ദ്രൻ തിടിൽ സ്വാഗതവും സി.ആർ. സി കോർഡിനേറ്റർ ശ്രീ ടി. അനൂപ് കുമാർ നന്ദിയും അർപ്പിച്ചു. വിവിധ സ്കൂളുകളിൽ നിന്നായി 83 അധ്യാപകർ പങ്കെടുത്തു. ശ്രീമതി ബേബി സ്മിത, ശ്രീമതി സുഹൈറ റഹിം എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.