News Kerala എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
News Kerala എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വടക്കൻ കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളിൽ യല്ലോ അലേർട്ട്... #Heavy_Rain

 


വടക്കൻ കേരളത്തിൽ ഇന്നും നാളെയും കൂടെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ മഴ ലഭിച്ച ഇടങ്ങളിൽ പ്രത്യേക ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കർണാടക തീരത്ത്
മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസമില്ല. കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

17കാരനെ കണ്ടെത്താനായില്ല; മുംബൈയില്‍ പോയി തനിക്ക് ജോലി ചെയ്യണമെന്ന് സുഹൃത്തിനോട് പറഞ്ഞതായി വിവരം... #Kerala_News

 


മലപ്പുറം തിരൂരില്‍ നിന്ന് വ്യാഴാഴ്ച കാണാതായ 17 വയസുകാരനെ ഇനിയും കണ്ടെത്താനായില്ല. അബ്ദുല്‍ ജലീലിന്റെ മകന്‍ ഡാനിഷ് മുഹമ്മദിനെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ യൂണിഫോം ധരിച്ച് സ്‌കൂളിലേക്ക് പുറപ്പെട്ട കുട്ടിയെ പിന്നീട് കാണാനില്ലാതെ വരികയായിരുന്നു.

രാവിലെ 7 മണിക്ക് വീട്ടില്‍ നിന്നിറങ്ങിയ കുട്ടിയെ 8 മണിയോടെ ചിലര്‍ താനൂര്‍ ടൗണില്‍ വച്ച് കണ്ടിരുന്നു. കുടുംബം പൊലീസില്‍ പരാതി നല്‍കിയെങ്കിലും കുട്ടിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വീട്ടില്‍ നില്‍ക്കാനോ പഠിക്കാനോ തനിക്ക് കഴിയുന്നില്ലെന്നും മുബൈയില്‍ പോയി ജോലി ചെയ്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്നതായും ഡാനിഷ് ഒരു കൂട്ടുകാരനോട് പറഞ്ഞതായി വിവരം ലഭിച്ചിട്ടുണ്ട്.

തിരൂരില്‍ നിന്നും മുംബൈയിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ഉള്‍പ്പെടെയുള്ളതിനാല്‍ റെയില്‍വേ സ്റ്റേഷനിലെ സിസിടിവി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.

മഴക്കാലത്ത് പാമ്പുകൾ വീട്ടിൽ കയറാതെ നോക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ....#Snake

 


മഴക്കാലത്ത് രോഗങ്ങളെപ്പോലെ തന്നെ ഇഴജന്തുക്കളേയും ഏറെ ശ്രദ്ധിക്കണം. മഴ ശക്തിപ്പെടുന്നതോടെ മാളങ്ങള്‍ ഇല്ലാതാവുമ്പോൾ പാമ്പുകൾ പുറത്തിറങ്ങും. മഴക്കാലത്ത് വീട്ടില്‍ പാമ്പുകള്‍ കയറാതെ നോക്കാൻ ചില മുൻകരുതലുകള്‍ സ്വീകരിക്കാം.

ഷൂസിനുള്ളിൽ പാമ്പുകള്‍ ചുരുണ്ട് കൂടിയിരിക്കാം: മഴക്കാലത്ത് ചെരുപ്പുകള്‍ക്ക് ഉള്ളില്‍ പാമ്പുകൾ ചുരുണ്ട് കൂടിയിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഷൂസ് ഉപയോഗിക്കുന്നവർ നല്ല പോലെ പരിശോധിച്ച്‌ ഇഴജന്തുക്കള്‍ ഒന്നും തന്നെ അകത്തില്ലെന്ന് ഉറപ്പ് വരുത്തുക.

വാഹനങ്ങള്‍ ശ്രദ്ധിക്കുക: വാഹനങ്ങള്‍ എടുക്കുന്നതിന് മുമ്പ് പ്രത്യേകം ശ്രദ്ധിക്കുക. കാരണം, തണുത്ത അന്തരീക്ഷത്തില്‍ സ്‌കൂട്ടറിലും കാറിലുമൊക്കെ പാമ്പുകൾ പതുങ്ങിയിരിക്കാം. പാമ്പുകളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം വാഹനം ഉപയോഗിക്കുക.
 
തുണികള്‍ കൂട്ടി ഇടരുത്: വസ്ത്രങ്ങള്‍ കുന്നുകൂട്ടി ഇടാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കാരണം, പലപ്പോഴും കൂട്ടിയിട്ട വസ്ത്രങ്ങളില്‍ പാമ്പുകള്‍ ചുരുണ്ട് കൂടി കിടക്കാനുള്ള സാധ്യത കൂടുതലാണ്.

ചപ്പുചവറുകള്‍ വൃത്തിയാക്കുക: മഴക്കാലത്ത് ചപ്പുചവറുകള്‍ കൂട്ടിയിടാതെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കരിയില, മരക്കഷ്ണം, തൊണ്ട് എന്നിവിടങ്ങളിൽ പാമ്പുകള്‍ കയറി ഇരിക്കാനുള്ള സാധ്യത ഏറെയാണ്.

വള്ളിച്ചെടികള്‍ വെട്ടിമാറ്റുക: വള്ളി ചെടികള്‍ വെട്ടിമാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം വള്ളികളിലൂടെ പാമ്പുകള്‍ ചുറ്റി കിടക്കാനുള്ള സാധ്യത കൂടുതലാണ്. വള്ളി ചെടികളിലൂടെ പാമ്പുകള്‍ അകത്തേക്ക് കയറുന്നതിനും ഇടയാക്കും.

പട്ടിക്കൂട്, കോഴിക്കൂട് വൃത്തിയാക്കുക: പട്ടിക്കൂട്, കോഴിക്കൂട് എന്നിവക്ക് സമീപം പാമ്പുകള്‍ വരുന്നത് നാം കാണാറുണ്ട്. വളർത്തു മൃഗങ്ങളുടെ കൂടും പരിസരവും പരമാവധി വൃത്തിയായി സൂക്ഷിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.

പൊത്തുകള്‍ അടക്കുക: വീടിന് സമീപത്ത് പൊത്തുകള്‍ ഉണ്ടങ്കില്‍ നിർബന്ധമായും അടക്കുക. കാരണം, പൊത്തുകള്‍ ഉള്ളയിടത്ത് പാമ്പുകള്‍ കയറിരിക്കാം.


വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്. #VayalarAward2023 #SreekumaranThambi


47-ാമത് വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്.  ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.  'ജീവിതം ഒരു പെൻഡുലം' എന്ന പുസ്തകത്തിനാണ് പുരസ്‌കാരം.

 ഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം 30 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും 22 ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.  കഴിഞ്ഞ അരനൂറ്റാണ്ടായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് ശ്രീകുമാരൻ തമ്പി.


 മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.  'സിനിമ: ഗണിതവും കവിതയും' എന്ന പുസ്തകത്തിന് മികച്ച ചലച്ചിത്ര പുസ്തകത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്.  ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത 'ഗാനം' 1981-ലെ ജനപ്രിയതയ്ക്കും കലാമൂല്യത്തിനുമുള്ള സംസ്ഥാന അവാർഡ് നേടി.

 നാടകഗാന രചന, ലളിതസംഗീതം എന്നീ മേഖലകളിലെ സമഗ്ര സംഭാവനയ്ക്ക് 2015ൽ കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം ലഭിച്ചു.  2018-ൽ, മലയാള ചലച്ചിത്ര വ്യവസായത്തിലെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേൽ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.


 2022ലെ വയലാർ രാമവർമ്മ സാഹിത്യ പുരസ്‌കാരം എസ് ഹരീഷിന്റെ മീശ എന്ന നോവലിന് ലഭിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0