ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 01 ഒക്ടോബർ 2023 | #News_Headlines #Short_News

• വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. പുതിയ വില പ്രകാരം കൊച്ചിയിൽ 1747.50 രൂപയാണ് ഒരു സിലിണ്ടറിൻ്റെ വില. സെപ്തംബർ ഒന്നിന് വാണിജ്യ സിലിണ്ടർ വില 160 രൂപ കുറച്ചിരുന്നു.

• ഐഎസ്‌ആർഒയുടെ സൗരപര്യവേക്ഷണ ഉപഗ്രഹം ആദിത്യ എൽ1  ഒമ്പതു ലക്ഷം കിലോമീറ്റർ പിന്നിട്ടു. ഭൂമിയുടെ സ്വാധീനവലയം പൂർണമായി കടന്ന്‌ പേടകം ലക്ഷ്യത്തിലേക്ക്‌ നീങ്ങുകയാണെന്ന്‌ ഐഎസ്‌ആർഒ ചെയർമാൻ പറഞ്ഞു.

• വരയിലൂടെയും എഴുത്തിലൂടെയും മലയാളത്തിന്‌ ചിരിമധുരം പകർന്ന കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു.

• സംസ്ഥാനത്ത് മഴ തുടരും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.

• ഭക്ഷ്യവസ്തുക്കൾ പത്രകടലാസിൽ പൊതിയുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് നിർദേശിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്യാനും, സൂക്ഷിക്കാനും, വിളമ്പാനുമൊന്നും പത്രകടലാസ് ഉപയോഗിക്കരുതെന്നാണ് നിർദേശം.

• ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു പ്രാബല്യത്തിൽ വരും. മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ വേഗം കൂട്ടിയും പാസഞ്ചർ, മെമു ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചുമുള്ള ദക്ഷിണമേഖലാ സമയക്രമം റെയിൽവേ പുറത്തുവിട്ടു.

• വയനാട് കൊറ്റില്ലത്ത് ദേശാടനപ്പക്ഷികൾ ചത്തുവീഴുന്ന സംഭവത്തിൽ പരിശോധനകൾക്കായി കൂടുതൽ സംഘങ്ങളെത്തുന്നു. മൃഗസംരക്ഷണവകുപ്പിനും മെഡിക്കൽ സംഘത്തിനും പിന്നാലെ പക്ഷിരോഗ നിർണയ കേന്ദ്രത്തിലെ വിദഗ്ധ സംഘവും സ്ഥലത്തെത്തി സാംപിളുകൾ ശേഖരിച്ചു.






News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0