ഇന്ന് (31 ഒക്ടോബർ 2023) സംസ്ഥാനത്ത് സ്വകാര്യ ബസ്സുകളുടെ സൂചനാ സമരം, നവംബർ 21 മുതൽ അനിശ്ചിത കാല സമരമെന്ന് ബസ് ഉടമകൾ.. #BusStrikeKerala

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. കേന്ദ്ര ഗതാഗത വകുപ്പ് നിർദേശിച്ച സീറ്റ് ബെൽറ്റ്, കാമറ തുടങ്ങിയവ ഒഴിവാക്കാനും വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരമെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു.  നവംബർ 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബസുടമകളും അറിയിച്ചു. ബസ്സുടമകൾക്ക് സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം.

 ഇന്നത്തെ സമരം പ്രതീകാത്മകമാണെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ.തോമസ് പറഞ്ഞു.  മന്ത്രിതലത്തിൽ എടുത്ത തീരുമാനം അട്ടിമറിച്ച് വിവിധ കമ്മീഷനുകൾ നൽകിയ റിപ്പോർട്ട് നടപ്പാക്കാൻ വൈകിയതാണ് സർവീസ് നിർത്തിവച്ച് സമരത്തിനിറങ്ങാൻ പ്രേരിപ്പിച്ചതെന്ന് സ്വകാര്യ ബസുടമകൾ പറയുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0