October 07 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
October 07 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 07 ഒക്റ്റോബർ 2024 - #NewsHeadlinesToday

• എഡിജിപി എം ആർ അജിത് കുമാറിനെതിരെ നടപടി. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി. ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

• ഭോപ്പാലില്‍ വന്‍ മയക്കുമരുന്ന് വേട്ട. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്‍സിബി, ഗുജറാത്ത് ആന്റി ടെറര്‍ സ്‌ക്വാഡ് എന്നിവയുടെ സംയുക്ത പരിശോധനയില്‍ 1814 കോടി രൂപയുടെ എംഡിഎംഎ പിടിച്ചെടുത്തു.

• ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക്‌ പഠനം കൂടുതൽ എളുപ്പമാക്കാൻ ചോദ്യശേഖരം തയ്യാറാക്കി കൈറ്റ്.

• തദ്ദേശ ഭരണസ്ഥാപനങ്ങളിലെ സേവനങ്ങൾ ബോധപൂർവം വൈകിപ്പിക്കുന്നതിനെക്കുറിച്ചും അഴിമതി സംബന്ധിച്ചും ജനങ്ങൾക്ക് പരാതി നൽകാൻ കേന്ദ്രീകൃത വാട്‌സാപ്‌ നമ്പർ സജ്ജമാക്കുന്നു. 15 ദിവസത്തിനകം നമ്പർ പ്രവർത്തനസജ്ജമാക്കും.

• യാത്രക്കാരുടെ തിക്കും തിരക്കും ഒഴിവാക്കാൻ കോട്ടയം വഴി ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ച കൊല്ലം-എറണാകുളം അൺ റിസർവ്ഡ് സ്പെഷ്യൽ മെമു തിങ്കൾ മുതൽ സർവീസ്‌ ആരംഭിക്കും.

• നീറ്റ് യു ജി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന കേസിൽ പ്രതികള്‍ക്കെതിരായ കുറ്റപത്രം സിബിഐ സമര്‍പ്പിച്ചു. 21 പ്രതികള്‍ക്കെതിരായ മൂന്നാമത്തെ കുറ്റപത്രമാണ് ഇന്നലെ പാട്ന സ്പെഷ്യല്‍ കോടതിയില്‍ സമര്‍പ്പിച്ചത്.

• വനിതകളുടെ ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെ തകർത്ത് ഇന്ത്യ. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 6 വിക്കറ്റുകള്‍ക്കാണ് ഇന്ത്യയുടെ വിജയം.

• ടി20 പരമ്പരയില്‍ ആദ്യജയം ഇന്ത്യക്ക്; 19.5 ഓവറില്‍ ബംഗ്ലാദേശ് എടുത്ത സ്‌കോര്‍ 11.5 ബോളില്‍ മറികടന്ന ഇന്ത്യ പരമ്പരയില്‍ ആദ്യജയം സ്വന്തമാക്കി. ഏഴ് വിക്കറ്റുകള്‍ക്കാണ് ഇന്ത്യയുടെ വിജയം.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും - 07 ഒക്ടോബര്‍ 2023 | #News_Headlines #Short_News

• 2023ലെ നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബോല്‍ സമ്മാനം നര്‍ഗേസ് മൊഹമ്മദിക്ക് ലഭിച്ചു. ഇറാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് നര്‍ഗേസ്.

• പലിശ നിരക്കിൽ ഇത്തവണയും മാറ്റം വരുത്താതെ റിസർവ് ബാങ്ക്. നിരക്ക് 6.50 ശതമാനമായി ആയി തുടരുമെന്ന് പണനയ സമിതിയുടെ യോഗത്തിന് ശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ആർബിഐ മറ്റ് ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്.

• ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് കേരളത്തിലും ഡൽഹി പൊലീസിന്റെ റെയ്ഡ്. മലയാളി മാധ്യമപ്രവർത്തക അനുഷ പോളിന്റെ പത്തനംതിട്ടയിലെ വീട്ടിലാണ് പരിശോധന. ന്യൂസ് ക്ലിക്കിലെ മുൻ ജീവനക്കാരിയായിരുന്നു അനുഷ പോൾ.

• സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

• മിന്നല്‍പ്രളയത്തെ തുടര്‍ന്ന് സിക്കിമില്‍ മരിച്ചവരുടെ എണ്ണം 40 ആയി. ഏഴു സൈനികര്‍ ഉള്‍പ്പെടെയാണിത്. വ്യാഴം രാത്രി നടത്തിയ തിരച്ചിലിൽ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. ലാചന്‍, ലാചുങ് മേഖലകളില്‍ മൂവായിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

• കേരള പേപ്പർ പ്രോഡക്‌ട്‌സ്‌ ലിമിറ്റഡിൽ വ്യാഴാഴ്‌ചയുണ്ടായ തീപിടിത്തത്തിൽ 10 കോടിയിലേറെ രൂപയുടെ നഷ്ടം. പേപ്പർ മെഷീനിന്റെ നല്ലൊരുഭാഗവും നശിച്ചു. താൽക്കാലികമായി ഉൽപ്പാദനം നിലയ്‌ക്കുന്നതിലുള്ള നഷ്ടം വേറെ. ദിവസം 320 ടൺ ന്യൂസ്‌പ്രിന്റ്‌ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള മെഷീനാണ്‌ നശിച്ചത്‌.

 

 

 

 

 

 News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




 

 

 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0