ഓർമ്മകളിൽ കോടിയേരി : ഇന്ന് ഒന്നാം ചരമ വാർഷികം, ചെങ്കടലായി തളിപ്പറമ്പ്.. #KodiyeriBalakrishnan

കമ്യുണിസ്റ്റ് പാർട്ടിയുടെ സമ്മുന്നതനായ നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ തളിപ്പറമ്പിൽ അനുസ്മരണ പൊതുയോഗവും  റെഡ് വളണ്ടിയർ മാർച്ചും നടന്നു.
അയ്യായിരം റെഡ് വളണ്ടിയർമാർ അണിനിരന്ന പ്രൗഡ ഗംഭീരമായ വളണ്ടിയർ മാർച്ച് തളിപ്പറമ്പ് ടൗൺ ചുറ്റി ഉണ്ടപ്പറമ്പ് ഗ്രൗണ്ടിൽ അവസാനിച്ചു.
കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ ഉ്ഘാടനം ചെയ്തു.

കണ്ണൂർ ജില്ലയിൽ തലശ്ശേരിയിലും തളിപ്പറമ്പിലമാണ് അനുസമരണ സമ്മേളനം നടന്നത്.

അതോടൊപ്പം പയ്യാമ്പലത്ത് കോടിയേരി അനുസ്മരണ സ്തൂപം അനാച്ഛാദനം ചെയ്തു.MALAYORAM NEWS is licensed under CC BY 4.0