• മുതിര്‍ന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
•
സംസ്ഥാനത്ത് എഐ കാമറകൾ സ്ഥാപിച്ചശേഷം വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ
എണ്ണത്തിൽ ഗണ്യമായ കുറവ്. 2022 സെപ്‌തംബറിൽ 365 പേർ മരിച്ചിടത്ത് ഈ വർഷം
42 ആയി കുറഞ്ഞു. 3566 അപകടമുണ്ടായിടത്ത് 901 മാത്രമായി.
•
സംസ്ഥാനത്തെ ബിഎഡ് കോളേജുകളിലെ അധ്യാപക വിദ്യാർഥികൾക്ക് അവരുടെ അധ്യാപക
പരിശീലന കാലയളവിൽ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രവും ധരിച്ച്
ഹാജരാകാമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു.
•
സിക്കിമിലുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. 22
സൈനികരടക്കം 102 പേരെ ഇനിയും കണ്ടെത്താനായില്ല. 22,034 പേരെയാണ് പ്രളയം
ബാധിച്ചതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 2011 പേരെ
രക്ഷപ്പെടുത്തി.
• തിരഞ്ഞെടുപ്പുകൾക്ക് കളമൊരുങ്ങുന്നതിനിടയിൽ
പ്രതിപക്ഷത്തിനുനേരെ രാജ്യവ്യാപകമായി അന്വേഷണ ഏജൻസികളെ തുറന്നുവിട്ട്
കേന്ദ്രസർക്കാർ. പശ്ചിമബംഗാള്‍, തെലങ്കാന, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ
ആണ് ഇ.ഡി, ആദായനികുതി വകുപ്പ് തുടങ്ങിയ അന്വേഷണ ഏജൻസികളുടെ പരിശോധനകൾ.
•
2023 ലെ സാഹിത്യ നൊബേൽ പുരസ്കാരം നോർവീജിയൻ എഴുത്തുകാരൻ യോൻ ഫോസെയ്ക്ക്.
നാടകം, നോവൽ, കവിത, ലേഖനം, ബാലസാഹിത്യം, വിവർത്തനം തുടങ്ങിയ ശാഖകളിലായി
എഴുപതിലേറെ രചനകൾ നടത്തിയിട്ടുള്ള ഫോസെ യൂറോപ്പിലെ ഏറ്റവും പ്രശസ്തരായ
സമകാല നാടകകൃത്തുക്കളിൽ ഒരാളാണ്.