ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 03 ഒക്ടോബർ 2023 | #News_Headlines #Short_News

• മഹാരാഷ്ട്രയിലെ ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്ന് ക്ഷാമത്തെ തുടര്‍ന്ന് 12 നവജാത ശിശുക്കളുള്‍പ്പെടെ 24 പേര്‍ മരിച്ചു.  ഇരുപത്തിനാല് മണിക്കൂറിനിടെയാണ് നന്ദേഡ് ജില്ലയിലെ ആശുപത്രിയിലാണ് കൂട്ടമരണം സംഭവിച്ചത്.

• 2023ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം കാറ്റലിൻ കരിക്കോയ്ക്കും ഡ്രൂ വെയ്‌സ്മാനും. കൊവിഡ് വാക്സിൻ mRNA വികസിപ്പിച്ചതിനാണ് പുരസ്‌കാരം.

• സ്ത്രീകളില്‍ വര്‍ധിക്കുന്ന സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍  വികസിത രാജ്യങ്ങളുടെ മാതൃകയില്‍ വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി.

• സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.  തെക്ക് പടിഞ്ഞാറൻ ജാർഖണ്ഡ്ന് മുകളിൽ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നുതിന്റെ ഫലമായാണ് മഴ തുടരാൻ സാധ്യത. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

• ഏഷ്യൻ ഗെയിംസ് വനിത ലോങ് ജമ്പിൽ മലയാളി താരത്തിന് മെഡല്‍ നേട്ടം. മലയാളി താരം ആൻസി സോജനാണ് വെള്ളി നേടിയത്. 6.63 മീറ്റർ ചാടിയാണ് 19കാരി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്.

• എഴുപതിൽ പരം വ്യാജ ലോൺ ആപ്പുകൾ പ്ലേയ്‌ സ്റ്റോറിൽ നിന്നും നീക്കം ചെയ്ത് കേരളാ പോലീസ് സൈബർ ഓപ്പറേഷൻ ടീം.

• ഡൽഹിയിൽ‌ പിടിയിലായ ഐ എസ് ഭീകരൻ ഷാനവാസും സംഘവും കേരളത്തിലും എത്തിയിരുന്നതായി വിവരം. സംഘം പശ്ചിഘട്ട വനമേഖലകളിൽ താമസിക്കുകയും ഐ എസ് പതാക വെച്ച് ഫോട്ടോ എടുക്കുകയും ചെയ്തതായി ഡൽഹി സ്പെഷൽ സെൽ വ്യക്തമാക്കി.

News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs