October 21 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
October 21 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 21 ഒക്ടോബർ 2025 | #NewsHeadlines

• സ്കൂൾ ഒളിമ്പിക്സ് മേളയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി കഴിഞ്ഞിരിക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇന്ന് വൈകുന്നേരമാണ് ഉദ്ഘാടന ചടങ്ങ്. നാളെ രാവിലെ മത്സരങ്ങൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

• മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞ് തിങ്കൾ രാവിലെ ആറിന് 138.90 അടിയെത്തി. തലേദിവസം ജലനിരപ്പ് 139.35 അടിയായിരുന്നു. 0.45 അടിയാണ്‌ കുറഞ്ഞത്‌. കഴിഞ്ഞവർഷം ഇതേദിവസം അണക്കെട്ടിൽ 119.60 അടി വെള്ളമാണ് ഉണ്ടായിരുന്നത്.

• അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തുടർന്ന് അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

• റഷ്യയുമായുള്ള വ്യോമയുദ്ധം അതിവേഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, യുഎസിനോട് കൂടുതല്‍ ആയുധങ്ങള്‍ ആവശ്യപ്പെട്ട് ഉക്രെയ‍്ന്‍. 25 യുഎസ് പാട്രിയറ്റ് മിസൈൽ വിരുദ്ധ ബാറ്ററികൾ കൂടി വിതരണം ചെയ്യണമെന്ന് ഉക്രെയ‍്ന്‍ പ്രസിഡന്റ് വ്ലോഡിമര്‍ സെലന്‍സ്കി ആവശ്യപ്പെട്ടു.

• ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും. എസ്ഐടി അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും.

• നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗർപതി മുർമു ഇന്ന് കേരളത്തിൽ. വൈകീട്ട് ആറരയോടെ എത്തുന്ന രാഷ്ട്രപതി നാളെയാണ് ശബരിമല ദർശനം നടത്തുക.

• മൊസാബിക്കിലെ ബെയ്‌റ തുറഖമുഖത്തുണ്ടായ കപ്പല്‍ അപകടത്തെ തുടര്‍ന്ന് കണ്ടെത്തിയ മൃതശരീരം തിരിച്ചറിഞ്ഞു. അപകടത്തില്‍ കാണാതായ കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റേതാണ് തിരിച്ചറിഞ്ഞ മൃതദേഹമെന്ന് ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അധികൃതർ.

• സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി സീറ്റുകള്‍ അനുവദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിനാണ് സീറ്റുകള്‍ അനുവദിച്ചത്. രാജ്യത്ത് സ്റ്റേറ്റ് മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായാണ് ന്യൂക്ലിയര്‍ മെഡിസിന് പിജി പഠനം സാധ്യമാകുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 21 ഒക്റ്റോബർ 2024 - #NewsHeadlinesToday

• ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എഴായി.  നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗന്ദർബാൽ ജില്ലയിൽ ഗഗൻഗിറിലെ തുരങ്ക നിർമ്മാണ സൈറ്റിലാണ് വെടിവയ്പ്പുണ്ടായത്.

• സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്.

• വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മേഘാലയ സർക്കാർ 1.37 കോടി രൂപ നൽകി.

• തുടരെയുള്ള ബോംബ് ഭീഷണിയിൽ വലഞ്ഞ് വ്യോമ ​ഗതാ​ഗതം. കഴിഞ്ഞ ദിവസങ്ങളിലായി ഭീഷണി ലഭിച്ച വിമാനങ്ങളിൽ 46 വിമാനങ്ങൾക്കും ഭീഷണി സന്ദേശമെത്തിയത് ഒരേ എക്സ് അക്കൗണ്ടിൽ നിന്നാണെന്നാണ് വിവരം.

• ട്വന്റി20 വനിതാ ക്രിക്കറ്റ്‌ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ 32 റണ്ണിന്‌ തോൽപ്പിച്ച്‌ ന്യൂസിലൻഡ്‌ കന്നിക്കിരീടം ചൂടി. പൊരുതിക്കളിച്ച ദക്ഷിണാഫ്രിക്കയുടെ ആദ്യ ഫൈനലായിരുന്നു ഇത്‌.

• പൂരത്തിലെ പ്രധാന ആകർഷണമായ വെടിക്കെട്ട്‌  അസാധ്യമാക്കുന്ന വിധത്തിൽ നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ.

• മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു. 72 വയസായിരുന്നു. രാത്രി 8.30ഓടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

• ഇറാനില്‍ പ്രത്യാക്രമണം നടത്താന്‍ ഇസ്രയേല്‍ തയ്യാറെടുക്കുന്നതിനിടെ ഇതുസംബന്ധിച്ചുള്ള യുഎസ് ഇന്റലിജന്‍സിന്റെ രഹസ്യരേഖകള്‍ ചോര്‍ന്നു. രേഖകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് യു.എസ്. അന്വേഷണം ആരംഭിച്ചു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും - 21 ഓക്റ്റോബർ 2023 | #News_Headlines #Short_News

• ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ തോല്‍വികളില്‍ പതറിയ ഓസ്ട്രേലിയ രണ്ടാം ജയത്തോടെ വീണ്ടും ഫോമിലേക്ക്. പാകിസ്ഥാനെതിരായ മത്സരത്തില്‍ 62 റണ്ണിനാണ് ഓസീസിന്റെ ജയം.


• സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പാലക്കാട് ജില്ലക്ക് ഹാട്രിക് കിരീടം. 28 സ്വര്‍ണമടക്കം 266 പോയിന്റ് നേടിയാണ് പാലക്കാട് ചാമ്പ്യന്‍മാര്‍ ആയത്. സ്‌കൂള്‍ ചാമ്പ്യന്‍ പട്ടം മലപ്പുറം ഐഡിയല്‍ ഇ എച് എസ് എസ് കടകശേരി സ്വന്തമാക്കി.


• ദേശീയപാതകളിലെയും അതിവേഗ പാതകളിലെയും ഗതാഗത നിയമലംഘനം കണ്ടെത്താൻ അത്യാധുനിക നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌-എഐ) കാമറയും നിരീക്ഷണസംവിധാനവും വരുന്നു.


• രാജ്യത്ത് ലാപ്ടോപ്, കംപ്യൂട്ടർ, ടാബ്-ലെറ്റ് തുടങ്ങിയവയുടെ ഇറക്കുമതിക്ക്‌ നവംബർ ഒന്നുമുതൽ കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതി (ഓതറൈസേഷൻ) നേടണമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫോടെക് മന്ത്രാലയം സെക്രട്ടറി എസ് കൃഷ്ണൻ.


• സ്‌ത്രീകൾ അമ്മയുടെയും അമ്മായിയമ്മയുടെയും അടിമകളല്ലെന്നും സ്വന്തമായി തീരുമാനമെടുക്കാൻ കഴിവുള്ളവരാണെന്നും ഹൈക്കോടതി. സ്ത്രീകളുടെ തീരുമാനങ്ങളെ വിലകുറച്ച്‌ കാണരുതെന്നും കോടതി വ്യക്തമാക്കി.


• മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യം ഗഗൻയാനിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഇന്ന്. ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ ആദ്യ പരീക്ഷണമായ ടിവി- ഡി1 (ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ1) ആണ് ഇന്ന് നടക്കുന്നത്.


• തോട്ടിപ്പണി സമ്പ്രദായം പൂര്‍ണമായും ഉന്മൂലനം ചെയ്യണമെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. മനുഷ്യന്റെ അന്തസിനു വേണ്ടിയാണ് നിര്‍ദേശമെന്നും ജസ്റ്റിസുമാരായരവീന്ദ്ര ഭട്ട്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.



Tags : 

News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs
 
 







ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0