ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും - 17 ഒക്ടോബർ 2023 | #News_Headlines #Short_News

• മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ആളില്ലാ പരീക്ഷണപ്പറക്കൽ 21ന്‌. ശ്രീഹരിക്കോട്ട സതീഷ്‌ ധവാൻ സ്പെയ്‌സ്‌ സെന്ററിൽനിന്ന്‌ രാവിലെ ഏഴിനും ഒമ്പതിനും ഇടയിലാണ്‌ വിക്ഷേപണം. ഗഗൻയാൻ സുരക്ഷാപരിശോധനയുടെ ഭാഗമായുള്ള ആദ്യ ദൗത്യമാണിത്‌.


• കരാർ– ദിവസവേതന- അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന പാലിയേറ്റീവ്‌ കെയർ നഴ്സുമാർക്ക്‌ 6130 രൂപയുടെ ശമ്പളവർധന. നിലവിലെ 18,390 രൂപ 24,520 രൂപയായി വർധിക്കും.സംസ്ഥാനത്തെ  1200 പാലിയേറ്റീവ്‌ നഴ്സുമാർക്ക്‌ ആശ്വാസമാകുന്നതാണ്‌ തീരുമാനം.


• സംസ്ഥാനത്തെ റബർ കർഷകർക്ക്‌ സബ്‌സിഡിയായി 42.57 കോടി രൂപ അനുവദിച്ചു. 1,45,564 കർഷകർക്ക്‌ ആനുകൂല്യം ലഭിക്കുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. നേരത്തേ 82.31 കോടി രൂപ വിതരണം ചെയ്‌തിരുന്നു.


• ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം 10 ദിവസം പിന്നിടുമ്പോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുന്നു. ഗാസയില്‍ മാനുഷിക സഹായമെത്തിക്കുന്നതിനും വിദേശികള്‍ക്ക് പുറത്തേക്ക് കടക്കുന്നതിനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് ഇസ്രയേലും ഗാസയും സ്ഥിരീകരിച്ചു.


• വന്ദേഭാരത് സർവീസിന് വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടേണ്ടിവരുന്നത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കേണ്ടിവരുന്നതായി ആക്ഷേപം. വന്ദേഭാരത് കൃത്യസമയം പാലിക്കാൻവേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നത് സമയക്രമം തെറ്റാൻ ഇടയാക്കുന്നതായാണ് പരാതി വ്യാപകമാകുന്നു.


• സംസ്ഥാന സ്കൂൾ കായികമേള മത്സരങ്ങൾക്ക് ഇന്ന് തുടക്കം. കുന്നംകുളം ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. രാവിലെ 7 മണിക്കാണ് ആദ്യ മത്സരം തുടങ്ങുക.


• അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു  മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.


• അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ഡൽഹിയിൽ വിതരണം ചെയ്യും. ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 വിഭാഗങ്ങളിലും നോൺ ഫീച്ചർ വിഭാഗത്തിൽ 23 വിഭാഗങ്ങളിലുമാണ് പുരസ്‌കാരം നൽകുക. ‘പുഷ്പ’ സിനിമയിലൂടെ അല്ലു അർജുൻ ആണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാർ.




Tags : 

News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs
 
 





ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0