വരുന്നത് അവസരങ്ങളുടെ പെരുമഴ, കണ്ണൂരിൽ ജൂൺ 21ന് നടക്കുന്ന മെഗാ ജോബ് ഫെയറിൽ തൊഴിൽ ആവശ്യമുള്ളവക്കെല്ലാം തൊഴിൽ, ഈ അവസരം നഷ്ടപ്പെടുത്തരുതേ.. #Kannur_Mega_Job_Fair
രാജസ്ഥാനിലെ ബാർമറിൽ ഇന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കും.#latestnews
രാജസ്ഥാനിലെ ബാർമർ, ജയ്സാൽമർ മേഖലകളിലെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ബാർമറിൽ ഇന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കും. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളാണിവ. പ്രദേശത്ത് നിന്ന് ഒഴിപ്പിക്കപ്പെട്ട എല്ലാവരും മടങ്ങിത്തുടങ്ങിയിട്ടുണ്ട്.
സ്ഥിതിഗതികൾ പൂർണ്ണമായും ശാന്തമായതോടെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തികളും ശാന്തമായി. ജമ്മു, സാംബ, അഖ്‌നൂർ, കതുവ എന്നിവിടങ്ങളിൽ ഡ്രോണുകൾ ആദ്യം കണ്ടതിനുശേഷം, ഡ്രോണുകളൊന്നും കണ്ടില്ലെന്ന് ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. വെടിനിർത്തൽ സാഹചര്യവും നിലവിലുണ്ടെന്ന് സൈന്യം അറിയിച്ചു. പഞ്ചാബിലെ അമൃത്സർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജാഗ്രതയും നിയന്ത്രണങ്ങളും തുടരുന്നു. മേഖലയിൽ വൈദ്യുതി മുടങ്ങിയിരിക്കുന്നു. ജമ്മു കശ്മീരിലെ സ്കൂളുകളും കോളേജുകളും ഇന്ന് മുതൽ തുറക്കും. അതിർത്തി ജില്ലകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ക്ലാസുകൾ ആരംഭിക്കും.
അതേസമയം, സുരക്ഷയുടെ ഭാഗമായി എയർ ഇന്ത്യയും ഇൻഡിഗോയും ഇന്ന് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി. ജമ്മു, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. ജമ്മു, അമൃത്സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഇൻഡിഗോ റദ്ദാക്കി.
സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് വിമാനങ്ങൾ റദ്ദാക്കിയതെന്ന് ഇൻഡിഗോ അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും സ്ഥിതിഗതികൾ സജീവമായി നിരീക്ഷിച്ചുവരുകയാണെന്നും ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് യാത്രക്കാർ അവരുടെ വെബ്‌സൈറ്റിലോ ആപ്പിലോ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഇൻഡിഗോ നിർദ്ദേശിച്ചു.
പൊതുജനങ്ങൾക്ക് മാലിന്യ വെള്ളവും മഞ്ഞപ്പിത്തവും, 'ജാഫർ' മുതലാളി ചെയ്തത് പിതൃശൂന്യ പ്രവർത്തനം, ഒത്താശയായി അധികൃതരും.. തളിപ്പറമ്പിനെ മഞ്ഞപ്പിത്ത ഹബ്ബ് ആക്കിയതിന് പിന്നിൽ പണത്തോടുള്ള ആർത്തി... #Taliparamba_Jaundice
തളിപ്പറമ്പ : പൊതുജനങ്ങൾക്ക് കുടിക്കാൻ മാലിന്യം, തകൃതിയായി കുടിവെള്ള ബിസിനസ്സ് ഒത്താശയായി നഗരസഭ പോലും, തളിപ്പറമ്പിനെ 'മഞ്ഞപ്പിത്തത്തിന്റെ ഹബ്ബ്' ആക്കി മാറ്റിയ 'ജാഫർ' മുതലാളി ചെയ്ത ദ്രോഹത്തിന് ഇപ്പോൾ ജില്ലയിലെ വിവിധ ആശുപത്രിയിൽ കഴിയുന്നത് അനവധി ആളുകളാണ്.
തളിപ്പറമ്പ പ്രദേശടത്ത് കഴിഞ്ഞ ഏതാനും വർഷങ്ങളായി കുടിവെള്ളം എത്തിക്കുന്നത് കാറ്ററിങ് ഉൾപ്പടെ നടത്തുന്ന മന്ന കേന്ദ്രമായി പ്രവർത്തിക്കുന്ന 'ജാഫർ വാട്ടർ സപ്ലെ' ആണ്. തളിപ്പറമ്പിന് അടുത്ത കുറുമാത്തൂർ പഞ്ചായത്തിലെ കിണറിൽ നിന്നും യാതൊരു ലാബ് ടെസ്റ്റിന്റെയും സുരക്ഷാ മുൻകരുത്തലിന്റെയും സഹായം ഇല്ലാതെയാണ് ഇവർ തുറന്ന കിണറിൽ നിന്നും നേരിട്ട് വെള്ളം പമ്പ് ചെയ്ത് വാഹനങ്ങളിലെ സാധാരണ വാട്ടർ ടാങ്ക് വഴി ജനങ്ങൾക്ക് വിതരണം ചെയ്യുന്നത്. കൺസ്ട്രക്ഷൻ ആവശ്യങ്ങൾക്കായി നൽകുന്ന പരിശോധന ആവശ്യമില്ലാത്ത റോ വാട്ടർ ആയും അതീവ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടുന്ന കുടിവെള്ളമായും നൽകുന്നത് ഒരേ കിണറിൽ നിന്നും ശേഖരിക്കുന്ന ഒരേ ഗുണനിലവാരം ഉള്ള വെള്ളം ആണെന്നുള്ളത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഇതിന് മുമ്പും ഇതേ ജാഫർ വാട്ടർ സപ്ലെക്കാർ വിതരണം ചെയ്ത വെള്ളം ഉപയോഗിച്ച തളിപ്പറമ്പിലെ പ്രശസ്തമായ ഒരു സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ ബന്ധങ്ങൾ ഉൾപ്പടെ ഉപയോഗിച്ച് തുടർന്നും ഇതേ രീതിയിൽ മലിന ജലം തന്നെ വിതരണം ചെയ്യുകയായിരുന്നു. നഗരസഭ ആരോഗ്യ വിഭാഗം ഉൾപ്പടെ കാട്ടിയ അനാസ്ഥയാണ് വീണ്ടും തളിപ്പറമ്പിലെ മഞ്ഞപ്പിത്ത ബാധ എന്നതിന്റെ തെളിവാണ് ഇപ്പോൾ ഉയർന്നുവരുന്ന ഈ യാഥാർഥ്യങ്ങൾ എന്നതാണ് പൊതുജനങ്ങൾ വിശ്വസിക്കുന്നത്.
ഇപ്പോൾ പടന്നു പിടിച്ചിരിക്കുന്ന മഞ്ഞപ്പിത്ത അണുക്കൾ ഇനിയും ആക്ട്ടീവ് ആയി നിലനിൽക്കുന്നതിനാൽ കുറച്ചു നാളുകളോ അല്ലെങ്കിൽ മാസങ്ങളോ പോലും തളിപ്പറമ്പ പ്രദേശം സുരക്ഷിതമായിരിക്കുകയില്ല.
ഇത്രയും ഗുരുതരമായ നിയമ ലംഘനവും ക്രൂരതയും ചെയ്തിട്ടും ഒരു മിനി ലോറിയും ഗുഡ്‌സ് ഓട്ടോയും പിടിച്ചെടുക്കുക മാത്രമാണ് അധികൃതർ ചെയ്തത്. അതോടൊപ്പം ഒരു വിധത്തിൽ ഉള്ള പ്രതിഷേധ പരിപാടികൾ പോലും ഒറ്റ യുവജന സംഘടനകൾ പോലും നടത്തിയില്ല എന്നതും ഈ വിഷയത്തെ തളിപ്പറമ്പിലെ രാഷ്ട്രീയം എങ്ങനെ നോക്കി കാണുന്നു എന്നുള്ളത്ജിന്റെ തെളിവായി വിലയിരുത്തുന്നു.
വിശ്വസിച്ചു ഭക്ഷണം കഴിക്കാവുന്ന ഒരു സ്ഥലം പോലും തളിപ്പറമ്പിൽ ഇപ്പോൾ ഇല്ല എന്നുള്ളതാണ് യാഥാർഥ്യം, ഇത് തളിപ്പറമ്പിലെ കച്ചവടത്തെയും ബാധിക്കുമെന്നുള്ളത് തീർച്ചയാണ്.
ഒരു തവണ ഉയർന്നുവന്ന മഞ്ഞപ്പിത്തം പൂർവ്വാധികം ശക്തിയോടെ ഇപ്പോൾ കൂടുതൽ ആളുകളിലേക്ക് പടരാൻ കാരണമായത് അധികൃതരുടെ അനാസ്ഥയും ജാഫർ വാട്ടർ സപ്ലെ പോലുള്ള കച്ചവട താല്പര്യം മാത്രം മുൻനിർത്തി പ്രവർത്തിക്കുന്നവരുടെ ക്രൂര മനസ്സും ആണ് എന്നുള്ളതിന് തർക്കമില്ല.
ഇത്തരം ആളുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ഇനി ഒരിക്കലും മറ്റാരും ആവർത്തിക്കാത്ത തരത്തിൽ മാതൃകാപരമായ രീതിയിൽ ശിക്ഷ നൽകണം എന്നുമാണ് പൊതുജനാഭിപ്രായം. എന്നാൽ നിയമത്തിന്റെ പിടിയിൽ നിന്നും സ്വാധീനം ഉപയോഗിച്ച് പുറത്ത് വരികയും തുടർന്നും ഇതേപേരിൽ അല്ലെങ്കിൽ മറ്റൊരു പേരിൽ നിർബാധം പ്രവർത്തനം തുടരും എന്നും ഒരു വിഭാഗം വിമർശനാത്മകമായി പറയുന്നു.
ബിജെപി നേതാവ് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു... #Kerala
വെറുപ്പ് മാത്രം ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറിയാണ് ബിജെപിയെന്ന് സന്ദീപ് വാര്യർ. ബി.ജെ.പി ഏകാധിപത്യ പ്രവണതയുള്ള സംഘടനയാണെന്നും ബി.ജെ.പിയിൽ പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി. സുരേന്ദ്രനും സംഘവുമാണ് ബിജെപി വിടാൻ കാരണം. ടെലിവിഷൻ സംവാദങ്ങളിൽ നിന്ന് ബിജെപിയെ വിലക്കി. ബിജെപിയിൽ താൻ നേരിട്ടത് ഒറ്റപ്പെടലാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.
ഇനി മുതൽ ഞാൻ കോൺഗ്രസ്സ് സ്നേഹത്തിൻ്റെ കടയിൽ തന്നെ തുടരും. കോൺഗ്രസിൻ്റെ ആശയം ഇന്ത്യയുടെ ആശയമാണെന്നും സന്ദീപ് പറഞ്ഞു. ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത വേദിയിൽ കെ സുധാകരൻ സന്ദീപ് വാര്യരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
ഉപതെരഞ്ഞെടുപ്പിൻ്റെ നിർണായക ഘട്ടത്തിൽ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച സന്ദീപ് വാര്യർ പാർട്ടി വിടുന്നത് ബി.ജെ.പിയെ കടുത്ത പ്രതിസന്ധിയിലാക്കി. പാലക്കാട് സീറ്റ് നിഷേധിച്ചതും പാർട്ടിയിൽ നിന്ന് നേരിടേണ്ടി വന്ന അവഗണനയുമാണ് സന്ദീപിനെ കൂടുതൽ ചൊടിപ്പിച്ചത്.
നേരത്തെ ചില പരാതികളെ തുടർന്ന് സന്ദീപിനെ വക്താവ് ഉൾപ്പെടെയുള്ള ചുമതലകളിൽ നിന്ന് നീക്കിയിരുന്നു. പിന്നീട് ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് സന്ദീപിനെ നേതൃനിരയിലേക്ക് തിരികെ കൊണ്ടുവരാൻ കെ.സുരേന്ദ്രൻ തന്നെ മുൻകൈയെടുത്തു. ഇതിന് ശേഷവും തന്നോട് ശരിയായ രീതിയിൽ പെരുമാറിയില്ലെന്ന് സന്ദീപ് പരാതി ഉന്നയിച്ചിരുന്നു.
ശ്രുതിയെ തനിച്ചാക്കി ജെൻസണും മടങ്ങി.. ആശ്വസിപ്പിക്കാൻ പോലുമാകാതെ നാട്.. #Jenson
അതിജീവനത്തിന്‍റെ പുതിയ പാഠം, മേപ്പാടി സ്ക്കൂളില്‍ നാളെ പ്രവേശനോത്സവം.. #MeppadiSchool
ഫയല്‍ ഫോട്ടോ | കടപ്പാട് : ഫെസ് ബുക്ക് പേജ്, മേപ്പാടി സ്ക്കൂള്‍.
വയനാട് : അതിജീവനത്തിൻ്റെ ആദ്യപാഠങ്ങളുമായി വയനാട് ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിലെ കുട്ടികൾക്കായി നാളെ മേപ്പാടി സ്കൂളിൽ പ്രവേശനോത്സവം നടക്കും. ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ, വെള്ളാർമല സ്‌കൂളിലെ 614 വിദ്യാർഥികൾ നാളെ മേപ്പാടി ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെത്തും.
വിദ്യാർഥികൾക്ക് യാത്രാസൗകര്യമുൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും സ്കൂൾ അധികൃതർ ഒരുക്കിയിട്ടുണ്ട്. ഒരു കാരണവശാലും വിദ്യാർഥികളുടെ അധ്യയന വർഷം നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് താൽക്കാലിക സൗകര്യങ്ങളോടെ ക്ലാസുകൾ ആരംഭിക്കുന്നത്.
യു.എ.ഇയിലേക്ക് കുടുംബത്തെ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത... #Business
പനി ബാധിച്ച് ചികിത്സ തേടിയെത്തിയ 13 വയസുകാരിയോട് ഡോക്ടറുടെ ലൈംഗികാതിക്രമം... #Crime_News
ഇൻസ്റ്റഗ്രാമിൽ പെൺകുട്ടികളുമായി സൗഹൃദം, സ്വർണാഭരണങ്ങൾ തട്ടിയെടുത്തു; 20-കാരൻ പിടിയിൽ... #Crime_News
ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടികളോട് സൗഹൃദം സ്ഥാപിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ ചമ്രവട്ടം സ്വദേശി തൂമ്പില്‍ മുഹമ്മദ് അജ്മല്‍ (20) കല്‍പ്പകഞ്ചേരി പോലീസിന്റെ പിടിയിലായി.
ഇരിങ്ങാവൂര്‍ സ്വദേശികളായ രണ്ട് പെണ്‍കുട്ടികളോട് തിരിച്ചു തരാമെന്ന് പറഞ്ഞ് മോതിരവും കൈച്ചെയിനും കൈക്കലാക്കുകയായിരുന്നു. തിരിച്ചു കൊടുക്കാതായപ്പോള്‍ പെണ്‍കുട്ടിയുടെ ബന്ധു പരാതി നല്‍കി.
തുടര്‍ന്ന് കല്‍പ്പകഞ്ചേരി എസ്.എച്ച്.ഒ. കെ. സുശാന്ത്, എസ്.ഐമാരായ സജീഷ്, ഉദയരാജ്, സി.പി.ഒ. പ്രിയ, പി.ആര്‍.ഒ. ശ്യാം എന്നിടങ്ങുന്ന സംഘം വളാഞ്ചേരിയില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.
ആവേശം വാനോളം, ട്വന്റി-20 ലോകകപ്പ് നേടി ഇന്ത്യൻ ചുണ കുട്ടികൾ.. #IndiaWonTwenty20
മൈക്രോസ്ഫ്റ്റിനെയും ആപ്പിളിനെയും പിന്തള്ളി ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയായി എൻവിഡിയ... #NVIDIA
പ്രവചനങ്ങള്‍ തെറ്റിയില്ല, മൈക്രോസോഫ്റ്റിന്റേയും ആപ്പിളിന്റേയും കുത്തക മറികടന്ന് ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയെന്ന നേട്ടം കൈവരിച്ച് ചിപ്പ് നിര്‍മാണ കമ്പനിയായ എന്‍വിഡിയ. എന്‍വിഡിയയുടെ ഓഹരിയില്‍ അഭൂതപൂര്‍വമായ വര്‍ധനവുണ്ടായതോടെയാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്.
എന്‍വിഡിയയുടെ ഓഹരി ചൊവ്വാഴ്ച 3.5 ശതമാനം ഉയര്‍ന്ന് വിപണി മൂല്യം 334000 കോടി ആയി ഉയര്‍ന്നതോടെ ഒന്നാമതുണ്ടായിരുന്ന മൈക്രോസോഫ്റ്റിനെ കമ്പനി മറികടന്നു. ജൂണ്‍ ആദ്യവാരം ആപ്പിളിനെ മറികടന്ന് എന്‍വിഡിയ ലോകത്തെ മൂല്യമേറിയ രണ്ടാമത്തെ കമ്പനിയായി മാറിയിരുന്നു. അധികം വൈകാതെ മൈക്രോസോഫ്റ്റിനെയും മറികടക്കുമെന്ന് അന്ന് പ്രവചിക്കപ്പെട്ടിരുന്നു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് അനുയോജ്യമായ ചിപ്പുകള്‍ക്ക് ആവശ്യക്കാരേറിയതാണ് എന്‍വിഡിയയുടെ മൂല്യം വര്‍ധിക്കാന്‍ സഹായകമായത്. ഈ വര്‍ഷം മാത്രം 170 ശതമാനം വര്‍ധനവാണുണ്ടായത്. 2022 ല്‍ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് 1100 ശതമാനത്തിന്റെ അതിവേഗമുള്ള കുതിപ്പ്.വെറും 96 ദിവസം കൊണ്ടാണ് എന്‍വിഡിയയുടെ ഓഹരി 2 ലക്ഷം കോടിയില്‍ നിന്ന് 3 ലക്ഷം കോടിയിലെത്തിയത്. 945 ദിവസമെടുത്താണ് മൈക്രോസോഫ്റ്റ് ഈ നേട്ടം കൈവരിച്ചത്, 1044 ദിവസമെടുത്താണ് ആപ്പിള്‍ ഈ നേട്ടം കൈവരിച്ചത്. 2007-ല്‍ ഐഫോണ്‍ പുറത്തിറക്കിയതിന് ശേഷം ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ കമ്പനിയെന്ന നേട്ടം ആപ്പിളിന്റെ കൈവശമായിരുന്നു.
ഒൻപതാം ക്ലാസുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി... #Crime_News
കൊല്ലം ചിതറ പുതുശ്ശേരിയിൽ ഒൻപതാം ക്ലാസുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്രസാദ് -ശാലിനി ദമ്പതികളുടെ മകൾ പൂജ ആണ് മരിച്ചത്. പെൺകുട്ടിയെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം രാത്രിയാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വീട്ടുകാരാണ് ആദ്യം പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ആത്മഹത്യക്ക് പിന്നിലെ കാരണം എന്താണെന്നതിൽ വ്യക്തതയില്ല. പെൺകുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ദാരുണം!സഹോദരങ്ങള്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു... obituary
'മഞ്ഞുമ്മൽ ബോയ്‌സ്' കേസ്: സൗബിൻ ഷാഹിറിനെ ഇ.ഡി ചോദ്യം ചെയ്തു... #Manjummal_Boys
'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുമായി ബന്ധപ്പെട്ട കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇ.ഡി ചോദ്യം ചെയ്തു. സാമ്പത്തിക തട്ടിപ്പ് പരാതിയിന്മേലാണ് ഇ.ഡിയുടെ നടപടി. ചിത്രത്തിൻ്റെ നിര്‍മാതാക്കളിലൊരാളായ ഷോണ്‍ ആന്റണിയെ ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.
സിനിമാ മേഖലയില്‍ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് ഇഡിയ്ക്ക് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സിനിമാ നിര്‍മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരേ ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പോലീസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലാണ് ഇ.ഡിയുടെ ഇടപെടല്‍. സിനിമയുടെ നിര്‍മാണവുമായി കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന് ഇഡി പരിശോധിക്കും.
അന്വേഷണത്തിന്റെ തുടക്കത്തില്‍, സിറാജ് പരാതിനല്‍കിയതിന് തൊട്ടുപിന്നാലെ പോലീസ് മൊഴി രേഖപ്പെടുത്തുകയും പിന്നീട് ഇതുമായി ബന്ധപ്പെട്ട ബാങ്ക് രേഖകള്‍ പോലീസ് ശേഖരിക്കുകയും ചെയ്തു. ഇതില്‍നിന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.
7 കോടി രൂപയാണ് സിറാജ് സിനിമയ്ക്കായി നിക്ഷേപിച്ചത്. 22 കോടിയാണ് ചിത്രത്തിന്റെ ആകെ മുടക്കുമുതലെന്നാണ് ഇവര്‍ പരാതിക്കാരനെ ആദ്യം ധരിപ്പിച്ചത്. എന്നാല്‍ 18.65 കോടി മാത്രമായിരുന്നു നിര്‍മാണച്ചെലവ്. ഷൂട്ടിങ് തുടങ്ങുന്നതിനും മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്നും നിര്‍മാതാക്കള്‍ സിറാജിനെ തെറ്റിദ്ധരിപ്പിച്ചു. ഒരു രൂപ പോലും മുടക്കാത്ത നിര്‍മാതാക്കള്‍ പരാതിക്കാരന് പണം തിരികെ നല്‍കിയില്ല. പറവ ഫിലിം കമ്പനി നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
40 % ലാഭവിഹിതമാണ് പരാതിക്കാരന് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ സിനിമ വലിയ ഹിറ്റായിട്ടും ഒരു രൂപ പോലും നല്‍കിയില്ല. ഇക്കാര്യം ബാങ്ക് രേഖകളില്‍നിന്ന് വ്യക്തമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തനിക്ക് ഏതാണ്ട് 47 കോടിയുടെ നഷ്ടമുണ്ടായെന്നാണു സിറാജ് പറയുന്നത്.മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥിയായി അഡ്വ. ഹാരിസ് ബീരാൻ. #Rajyasabha_Election
സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളുടെ വില കുറച്ചു... #Kerala_News
സപ്ലൈകോയിൽ രണ്ട് സബ്സിഡി സാധനങ്ങളുടെ വില കുറച്ചു. മുളകിനും വെളിച്ചണ്ണയ്ക്കുമാണ് വില കുറഞ്ഞത്. മുളകിന് ഏഴു രൂപയും വെളിച്ചെണ്ണയ്ക്ക് 9 രൂപയും ആണ് കുറച്ചത്. 13 ഇനം സബ്സിഡി സാധനങ്ങളുടെ വില പുതുക്കി നിശ്ചയിച്ച ശേഷം ആദ്യമായിട്ടാണ് വില കുറയ്ക്കുന്നത്. വെളിച്ചെണ്ണക്ക് 9 രൂപയും മുളകിന് 7 രൂപയും കുറച്ചു.
പൊതു വിപണിയിൽ വിലകുറഞ്ഞതാണ് സപ്ലൈകോയും കുറയ്ക്കാൻ കാരണം. അരക്കിലോ മുളക് 77 രൂപ നിരക്കിലും ഒരു ലിറ്റർ വെളിച്ചണ്ണ 136 രൂപ നിരക്കിലും വാങ്ങാം. ബ്രാൻഡഡ് കമ്പനി ഉൽപന്നങ്ങൾക്കും വില കുറഞ്ഞിട്ടുണ്ട്. പൊതു വിപണിയിലെ വില കണക്കാക്കി വില നിശ്ചയിക്കാൻ സപ്ലൈകോയ്ക്ക് അധികാരം നൽകിയിരുന്നു. ഇതനുസരിച്ചാണ് വില പരിശോധിച്ച് പുതുക്കി നിശ്ചയിച്ചത്.
വിലക്കുറവ് ഇന്നുമുതൽ പ്രാബല്യത്തിൽ വരും. അതിനിടെ പഞ്ചസാരയും പരിപ്പും സപ്ലൈകോയിൽ ലഭിക്കാതായിട്ട് മാസങ്ങളായി. വിതരണക്കാർക്ക് തുക നൽകാത്തതിനാൽ ഇവരാരും കരാറിൽ പങ്കെടുക്കുന്നില്ല ഇവരാരും കരാറിൽ പങ്കെടുക്കുന്നില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണം.
ഇതാ ആ ഭാഗ്യവാൻ! വിഷു ബമ്പർ 12 കോടിയുടെ ഉടമ ഇവിടെയുണ്ട്. 'ലോട്ടറിയടിച്ച' മഹാ ഭാഗ്യത്തിന്റെ വിശേഷങ്ങൾ ഇതാണ്.. #VishuBumper #LotteryResult
രക്ഷകര്‍ത്താക്കളുടെ അശ്രദ്ധ ; ടൂത്ത്പേസ്റ്റ് ആണെന്ന് കരുതി എലിവിഷം കൊണ്ട് പല്ല് തേച്ച കുട്ടികള്‍ ഗുരുതരാവസ്ഥയില്‍..... #Flash_News
ടൂത്ത്‌പേസ്റ്റ് ആണെന്നു തെറ്റിദ്ധരിച്ച് പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച നാല് കുട്ടികള്‍ ആശുപത്രിയില്‍. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ വിരുധാചലത്താണ് സംഭവം. കൊട്ടാരക്കുപ്പം സ്വദേശി മണികണ്ഠന്റെ മക്കളായ അനുഷ്‌ക (മൂന്ന്), ബാലമിത്രന്‍ (രണ്ട്), മണികണ്ഠന്റെ സഹോദരിയുടെ മക്കളായ ലാവണ്യ (അഞ്ച്), രശ്മിത (രണ്ട്) എന്നിവരെയാണ് കടലൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.