October 06 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
October 06 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 06 ഒക്റ്റോബർ 2024 - #NewsHeadlinesToday

• സംസ്ഥാനത്ത് ഒക്ടോബർ 11 വരെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

• അഞ്ച് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. ദില്ലി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, അസം, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് പരിശോധന. 18 ഇടങ്ങളിൽ പരിശോധന തുടരുന്നു. തീവ്രവാദ ബന്ധം സംശയിക്കുന്ന 7 പേർ കസ്റ്റഡിയിൽ.

• കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയിലെടുത്ത കേസില്‍ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കിയേക്കും. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല.

• പകർച്ചവ്യാധി പ്രതിരോധം ഉറപ്പാക്കാൻ ഏകാരോഗ്യ സമീപനത്തിന്റെ ഭാഗമായി രോഗവ്യാപന കാരണം കണ്ടെത്താൻ സംയോജിത പരിശോധനാ സംവിധാനം എല്ലാ ജില്ലയിലും നടപ്പിലാക്കാൻ ആരോഗ്യ വകുപ്പ്.

• ഇലക്‌ടറൽ ബോണ്ട്‌ പദ്ധതി ഭരണഘടനാവിരുദ്ധമാണെന്ന്‌ കണ്ടെത്തി റദ്ദാക്കിയ ഭരണഘടനാബെഞ്ചിന്റെ സുപ്രധാനവിധി പുനഃപരിശോധിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി.

• ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രമേ ഉണ്ടാവുകയുള്ളൂ. ഒരു ദിവസം പരമാവധി 80,000 പേര്‍ക്കായിരിക്കും ദര്‍ശന സൗകര്യം ഒരുക്കുക.

• കശ്മീരിലെ കുപ് വാരയിൽ സൈന്യവും സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഓപ്പറേഷൻ ​ഗുഗൽധാറിന്റെ ഭാ​ഗമായി നടത്തിവന്നിരുന്ന തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

• ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. 91 വയസായിരുന്നു. കൗതുക വാര്‍ത്തകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച പരിചിതമായ പേരായിരുന്നു രാമചന്ദ്രന്റേത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും - 06 ഒക്ടോബര്‍ 2023 | #News_Headlines #Short_News

 • മുതിര്‍ന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

• സംസ്ഥാനത്ത്‌ എഐ കാമറകൾ സ്ഥാപിച്ചശേഷം വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്‌. 2022 സെപ്‌തംബറിൽ 365 പേർ മരിച്ചിടത്ത്‌ ഈ വർഷം 42 ആയി കുറഞ്ഞു. 3566 അപകടമുണ്ടായിടത്ത്‌ 901 മാത്രമായി.

• സംസ്ഥാനത്തെ ബിഎഡ് കോളേജുകളിലെ അധ്യാപക വിദ്യാർഥികൾക്ക് അവരുടെ അധ്യാപക പരിശീലന കാലയളവിൽ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രവും ധരിച്ച് ഹാജരാകാമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു.

• സിക്കിമിലുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. 22 സൈനികരടക്കം 102 പേരെ ഇനിയും കണ്ടെത്താനായില്ല. 22,034 പേരെയാണ് പ്രളയം ബാധിച്ചതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 2011 പേരെ രക്ഷപ്പെടുത്തി.

• തിരഞ്ഞെടുപ്പുകൾക്ക് കളമൊരുങ്ങുന്നതിനിടയിൽ പ്രതിപക്ഷത്തിനുനേരെ രാജ്യവ്യാപകമായി അന്വേഷണ ഏജൻസികളെ തുറന്നുവിട്ട് കേന്ദ്രസർക്കാർ. പശ്ചിമബംഗാള്‍, തെലങ്കാന, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ആണ് ഇ.ഡി, ആദായനികുതി വകുപ്പ് തുടങ്ങിയ അന്വേഷണ ഏജൻസികളുടെ പരിശോധനകൾ.

• 2023 ലെ സാഹിത്യ നൊബേൽ പുരസ്കാരം നോർവീജിയൻ എഴുത്തുകാരൻ യോൻ ഫോസെയ്ക്ക്. നാടകം, നോവൽ, കവിത, ലേഖനം, ബാലസാഹിത്യം, വിവർത്തനം തുടങ്ങിയ ശാഖകളിലായി എഴുപതിലേറെ രചനകൾ നടത്തിയിട്ടുള്ള ഫോസെ യൂറോപ്പിലെ ഏറ്റവും പ്രശസ്തരായ സമകാല നാടകകൃത്തുക്കളിൽ ഒരാളാണ്.

 

 

 

 



News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs



 

 

 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0