ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും - 07 ഒക്ടോബര്‍ 2023 | #News_Headlines #Short_News

• 2023ലെ നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബോല്‍ സമ്മാനം നര്‍ഗേസ് മൊഹമ്മദിക്ക് ലഭിച്ചു. ഇറാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് നര്‍ഗേസ്.

• പലിശ നിരക്കിൽ ഇത്തവണയും മാറ്റം വരുത്താതെ റിസർവ് ബാങ്ക്. നിരക്ക് 6.50 ശതമാനമായി ആയി തുടരുമെന്ന് പണനയ സമിതിയുടെ യോഗത്തിന് ശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ആർബിഐ മറ്റ് ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്.

• ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് കേരളത്തിലും ഡൽഹി പൊലീസിന്റെ റെയ്ഡ്. മലയാളി മാധ്യമപ്രവർത്തക അനുഷ പോളിന്റെ പത്തനംതിട്ടയിലെ വീട്ടിലാണ് പരിശോധന. ന്യൂസ് ക്ലിക്കിലെ മുൻ ജീവനക്കാരിയായിരുന്നു അനുഷ പോൾ.

• സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

• മിന്നല്‍പ്രളയത്തെ തുടര്‍ന്ന് സിക്കിമില്‍ മരിച്ചവരുടെ എണ്ണം 40 ആയി. ഏഴു സൈനികര്‍ ഉള്‍പ്പെടെയാണിത്. വ്യാഴം രാത്രി നടത്തിയ തിരച്ചിലിൽ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. ലാചന്‍, ലാചുങ് മേഖലകളില്‍ മൂവായിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

• കേരള പേപ്പർ പ്രോഡക്‌ട്‌സ്‌ ലിമിറ്റഡിൽ വ്യാഴാഴ്‌ചയുണ്ടായ തീപിടിത്തത്തിൽ 10 കോടിയിലേറെ രൂപയുടെ നഷ്ടം. പേപ്പർ മെഷീനിന്റെ നല്ലൊരുഭാഗവും നശിച്ചു. താൽക്കാലികമായി ഉൽപ്പാദനം നിലയ്‌ക്കുന്നതിലുള്ള നഷ്ടം വേറെ. ദിവസം 320 ടൺ ന്യൂസ്‌പ്രിന്റ്‌ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള മെഷീനാണ്‌ നശിച്ചത്‌.

 

 

 

 

 

 News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




 

 

 

MALAYORAM NEWS is licensed under CC BY 4.0