ചിത്രങ്ങളിൽ ഗാന്ധിജി, ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് നടന്ന ചിത്ര പ്രദർശനം വ്യത്യസ്തമായി.. #GandhiJayanti


ആലക്കോട് :
ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി തടിക്കടവ് ഗവ.ഹൈസ്കൂളിൽ ഗാന്ധി ചിത്ര പ്രദർശനം സംഘടിപ്പിച്ചു.

ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്, ഹിന്ദി മഞ്ച് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പ്രദർശനം പി ടി എ പ്രസിഡന്റ് ശ്രീ ബേബി തറപ്പേൽ ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപിക ശ്രീമതി നൈന പുതിയവളപ്പിൽ അധ്യക്ഷയായി. ആർ എസ് സുബ, റോബിൻ ജോസ്, എൻ ബിജുമോൻ എന്നിവർ പ്രസംഗിച്ചു.
MALAYORAM NEWS is licensed under CC BY 4.0