May 2024 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
May 2024 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 30 മെയ് 2024 #NewsHeadlines

• മഴക്കെടുതിയില്‍ സംസ്ഥാനത്ത് ആകെ 42 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 710 കുടുംബങ്ങളില്‍ നിന്നായി 2192 പേരെ മാറ്റി പാര്‍പ്പിച്ചെന്ന് റവന്യു വകുപ്പ്.

• സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കി.

• ഈ അധ്യയന വര്‍ഷം മുതല്‍ കെഎസ്ആര്‍ടിസി വിദ്യാര്‍ത്ഥി കണ്‍സഷന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനമായിരിക്കും എന്ന് മാനെജ്മെൻ്റ്.

• ഇടക്കാല ജാമ്യം നീട്ടി നൽകണം എന്നാവശ്യപ്പെട്ട് കെജ്‌രിവാൾ നൽകിയ അപേക്ഷ സുപ്രീം കോടതി തളളി.

• ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ സംസ്ഥാനത്ത്‌ പൂർത്തിയായി. ജൂൺ നാലിന്‌ രാവിലെ എട്ടുമുതലാണ്‌ വോട്ടെണ്ണൽ.

• ഡൽഹിയിലെ കൊടും ചൂടിന് കാരണം രാജസ്ഥാനിൽ നിന്നുള്ള കടുത്ത ചൂട്‌ കാറ്റ് എന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം.

• ഇന്ത്യക്കാര്‍ രാജ്യത്തെ ബാങ്കുകളിലും അംഗീകൃത സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലുമായി പണയം വച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ മൂല്യം 18 ലക്ഷം കോടിയെന്ന് റിസര്‍വ് ബാങ്കിന്റെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍.

• ബാറുടമകളുടെ പണപ്പിരവിന് വിഷയത്തില്‍ കേസെടുക്കാനാവില്ലെന്ന് ക്രൈബ്രാഞ്ച്. കോഴ നടന്നതിന് തെളിവുകളില്ലെന്നും ക്രൈം ബ്രാഞ്ച്.

• നോർവേ ചെസിൽ ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസനെ തോൽപ്പിച്ച് ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ. ക്ലാസിക്കൽ ഫോർമാറ്റിൽ ആദ്യമായാണ് കാൾസനെ പ്രഗ്നാനന്ദ തോൽപ്പിക്കുന്നത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 29 മെയ് 2024 #NewsHeadlines

• സംസ്ഥാനത്ത് ഒരുമാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. ഇതിനായി 900 കോടി രൂപ കഴിഞ്ഞാഴ്ച ധനവകുപ്പ് അനുവദിച്ചിരുന്നു. ബാങ്ക് അക്കൗണ്ട് മുഖേനയും സഹകരണസംഘം ജീവനക്കാരും പെൻഷൻ ലഭ്യമാക്കും.

• സംസ്ഥാനത്ത് കാലവർഷം മൂന്ന് ദിവസത്തിനുള്ളിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

• സംസ്ഥാനത്ത് അടുത്ത 7 ദിവസം ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ സുരക്ഷിത മേഖലകളില്‍ തുടരാന്‍ സന്നദ്ധരാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

• സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

• കളമശേരിയിലെ കനത്ത മഴയ്ക്കു പിന്നിൽ മേഘവിസ്ഫോടനമെന്ന് കുസാറ്റ് അധികൃതർ. ഒന്നര മണിക്കൂറിൽ പെയ്തത് 100 എംഎം മഴ. കുസാറ്റ് ക്യാമ്പസിൽ ഒരു മണിക്കൂറിനിടെ 98 മില്ലി മീറ്റർ മഴ പെയ്തു.

• സംസ്ഥാനത്തെ സ്വകാര്യ നഴ്‌സിങ്‌ കോളേജുകളിലെ മാനേജ്‌മെന്റ്‌ സീറ്റിലേക്കുള്ള പ്രവേശനം ഏകീകൃത ഏകജാലക സംവിധാനത്തിൽ തുടരാൻ ചൊവ്വാഴ്ച ചേർന്ന പ്രൈവറ്റ്‌ നഴ്‌സിങ്‌ കോളേജ്‌ മാനേജ്‌മെന്റ്‌ അസോസിയേഷൻ ഓഫ്‌ കേരളയുടെ  ജനറൽ ബോഡി തീരുമാനിച്ചു.

• ഈ വർഷത്തെ ട്രോളിങ് നിരോധനം ജൂൺ ഒമ്പത്‌ അർധരാത്രി മുതൽ നിലവിൽ വരും. ജൂലൈ 31 അർധരാത്രി വരെ 52 ദിവസത്തേക്കാണ് മൺസൂൺകാല ട്രോളിങ് നിരോധനം.

• ഇടക്കാല ജാമ്യത്തിന്റെ കാലാവധി നീട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ സമർപ്പിച്ച പുതിയ അപേക്ഷ പരിഗണിക്കുന്നതിൽ ചീഫ്‌ ജസ്റ്റിസ്‌ തീരുമാനമെടുക്കുമെന്ന്‌ സുപ്രീംകോടതി.

• പാപുവ ന്യൂ ഗിനിയിലെ യാംബാലിയിൽ മണ്ണിടിച്ചിലിൽപ്പെട്ട 2000 പേരും മരിച്ചിരിക്കാമെന്ന്‌ സർക്കാർ. വെള്ളി പുലർച്ചെ ഉറക്കത്തിലായിരുന്ന ഗ്രാമത്തെയപ്പാടെ മണ്ണിടിച്ചിൽ വിഴുങ്ങുകയായിരുന്നു.

• കോവിഡ്‌ അവസാനത്തെ മഹാമാരിയല്ലെന്നും ഭാവിയിൽ മറ്റൊരു മഹാമാരി സുനിശ്ചിതമാണെന്നും ബ്രിട്ടീഷ്‌ ശാസ്ത്രജ്ഞൻ. സർക്കാരുകൾ ഇതിനായി തയ്യാറെടുപ്പുകൾ നടത്തണമെന്നും മുന്നറിയിപ്പ്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 28 മെയ് 2024 #NewsHeadlines

• അങ്കമാലിയിലെ ഗുണ്ടാ നേതാവിന്റെ വീട്ടിൽ വിരുന്ന് സൽക്കാരത്തിന് എത്തിയ ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം ജി സാബുവിനെ സസ്‌പെൻഡ് ചെയ്യാൻ നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

• ഏഴാംഘട്ട പ്രചാരണം ശക്തമാക്കി മുന്നണികള്‍. ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 57 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്.

• ഏഴു നവജാത ശിശുക്കള്‍ തീപിടുത്തത്തില്‍ മരിച്ച ദില്ലിയിലെ ആശുപത്രിയില്‍ ഗുരുതര സുരക്ഷ വീഴ്ചയെന്ന് റിപ്പോര്‍ട്ട്.

• സംസ്ഥാനത്തെ കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം. അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരും. മൂന്ന് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ് ഉണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

• കോടതിയില്‍ പൊട്ടിക്കരഞ്ഞ് സ്വാതി മലിവാള്‍. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അടുത്ത അനുയായിയായ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷയില്‍ പ്രതിഭാഗം വാദത്തിനിടെയാണ് സ്വാതി വികാരധീനയായത്.

• മുപ്പത്തിയാറ് വർഷമായി ദിവസവും നിറയെ യാത്രക്കാരുമായി കരിപ്പൂരിൽനിന്ന്‌ മുംബൈയിലേക്ക്‌ പറക്കുന്ന എയർ ഇന്ത്യാ എക്‌സ്‌പ്രസ്‌ വിമാനത്തിന്‌ റെഡ്‌ സിഗ്നൽ. ജൂൺ 15മുതൽ ഈ സർവീസ്‌ ഓർമകളിലേക്ക്‌ മടങ്ങും.

• കൊച്ചി കപ്പൽശാല പുതിയ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസലിന്റെ (ഹൈബ്രിഡ് എസ്ഒവി) രൂപകൽപ്പനയ്ക്കും നിർമാണത്തിനുമായി യൂറോപ്യൻ കമ്പനിയുമായി കരാർ ഒപ്പുവച്ചു.

• കരസേനാ മേധാവി മനോജ്‌ പാണ്ഡെയുടെ വിരമിക്കൽ കാലാവധി കേന്ദ്ര സർക്കാർ നീട്ടിനൽകിയത്‌ അസാധാരണ ഉത്തരവിലൂടെ. ചട്ടപ്രകാരം മെയ് 31ന്‌ വിരമിക്കേണ്ട പാണ്ഡെയ്‌ക്ക്‌ ജൂൺ 30 വരെയാണ്‌ നീട്ടിനൽകിയത്‌. 62 വയസ്സോ തൽസ്ഥാനത്ത്‌ മൂന്നുവർഷമോ പൂർത്തിയാക്കിയാൽ കരസേനാ തലവൻ വിരമിക്കണമെന്നാണ്‌ ചട്ടം.

• നവരത്ന കമ്പനിയായിരുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എച്ച്എംടി അടച്ചു പൂട്ടൽ ഭീഷണിയിൽ.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 27 മെയ് 2024 #NewsHeadlines

● കോവിഡ് മഹാമാരിക്ക് ശേഷം ആഗോള ആയുര്‍ദൈര്‍ഘ്യം രണ്ട് വര്‍ഷം കുറഞ്ഞ് 71.4 വയസായതായി ലോകാരോഗ്യ സംഘടന. മാത്രമല്ല ആരോഗ്യത്തോടെയുള്ള ജീവിത കാലയളവ് 61.9 വയസായി കുറഞ്ഞതായും പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

● സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ആകാശച്ചുഴില്‍പ്പെട്ട് ഒരാള്‍ മരിച്ചതിന് പിന്നാലെ ഖത്തര്‍ എയര്‍വേസും സമാന അപകടത്തില്‍പ്പെട്ടു. ആകാശച്ചുഴില്‍പ്പെട്ട വിമാനത്തിലെ ജീവനക്കാര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേറ്റു.

● പത്തുവർഷത്തെ ഇടവേളയ്‌ക്കുശേഷം  കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്‌ ഐപിഎൽ ക്രിക്കറ്റ്‌ കിരീടം. ഏകപക്ഷീയമായ ഫൈനലിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ എട്ട്‌ വിക്കറ്റിന്‌ തരിപ്പണമാക്കി. കൊൽക്കത്തയുടെ മൂന്നാം കിരീടമാണ്‌.

● സംസ്ഥാനത്ത്‌ എച്ച്‌എസ്‌ഇ, വിഎച്ച്‌എസ്‌ഇ ഉൾപ്പെടെ പ്ലസ്‌വൺ ക്ലാസുകളിൽ ലഭ്യമായുള്ളത് 4,66,261 സീറ്റെന്ന് വിദ്യാഭ്യാസ വകുപ്പ്.

● ഇന്ത്യൻ ഭരണഘടനാ നിർമാണസമിതിയിലെ ഏക ദളിത് വനിതയായിരുന്ന ദാക്ഷായണി വേലായുധന്റെ പോരാട്ടജീവിതത്തിന്റെ ലഘുചരിത്രം ഏഴാംക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തി.

● ജൂൺ ഒന്നിന്‌ ഏഴാം ഘട്ടത്തോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്‌ അവസാനിക്കും. നാലിന്‌ വോട്ടെണ്ണും. അവസാന ഘട്ടത്തിൽ ഏഴ്‌ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിലുമായി 57 മണ്ഡലങ്ങളിലേക്കാണ്‌ വോട്ടെടുപ്പ്‌.

● ആലുവയില്‍ നിന്ന് കാണാതായ 12 വയസുകാരിയെ കണ്ടെത്തി. അങ്കമാലിയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിക്കൊപ്പമുണ്ടായിരുന്നു യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 26 മെയ് 2024 #NewsHeadlines

● ശക്തമായ ജനകീയ സമ്മര്‍ദത്തെ തുടര്‍ന്ന് സുപ്രീം കോടതിയുടെ ഉത്തരവിന് കാത്തുനില്‍ക്കാതെ ഇതുവരെ നടന്ന അഞ്ചുഘട്ട തെരഞ്ഞെടുപ്പുകളുടെ സമ്പൂര്‍ണ വിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍.

● കേരളത്തിൽ ഏറ്റവും ഉയർന്ന പോളിങ്‌ ശതമാനം രേഖപ്പെടുത്തിയതും ഏറ്റവും കൂടുതൽ പേർ വോട്ട്‌ ചെയ്‌തതും വടകര ലോക്‌സഭാ മണ്ഡലത്തിൽ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.

● ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ആറാംഘട്ടത്തിൽ രാത്രി 7.45 വരെ 59.06 ശതമാനം വോട്ട്‌ രേഖപ്പെടുത്തി. പശ്ചിമബംഗാളിലാണ്‌ ഉയർന്ന പോളിങ്‌-78.19% ജമ്മുകശ്‌മീരിലാണ്‌ കുറവ്‌-52.28%.

● വാട്‌സ്‌ ആപ്പ്‌ ഉപയോക്താക്കളുടെ ഡാറ്റ ചോർത്തുന്നു എന്ന ആരോപണവുമായി സ്‌പേസ്‌ എക്സിന്റെയും ടെസ്‌ലയുടെയും മേധാവിയായ ഇലോൺ മസ്‌ക്‌.

● സംസ്ഥാനത്ത് ഒമ്പത് മത്സ്യത്തൊഴിലാളി ഗ്രാമങ്ങളും രണ്ട് മത്സ്യ മൊത്തവിപണന കേന്ദ്രങ്ങളും വരുന്നു. കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കുന്ന പദ്ധതിയുടെ നടത്തിപ്പ് തീരദേശ വികസന കോർപറേഷനാണ്.

● സംസ്ഥാനത്ത് മഴ തോരാതെ തുടരുന്ന സാഹചര്യത്തില്‍ തിരുവന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.തെക്കന്‍ ജില്ലകളില്‍ മഴ കനക്കും. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.

● ബാറുടമയുടെ ശബ്ദരേഖ പുറത്തുവന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ക്രൈംബ്രാ‍ഞ്ച്. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈഎസ്പി ബിനു ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

● കച്ചവടത്തിന് തടസമാവുന്നു എന്നതിന്റെ പേരില്‍ മാത്രം വഴിയരികിലെ ഒരു മരവും വെട്ടിമാറ്റരുതെന്ന് ഹൈക്കോടതി. ഇക്കാര്യം ഉറപ്പിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ജസ്റ്റീസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് നിര്‍ദ്ദേശം നല്‍കി.

● പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ തകർത്ത് എഫ്.എ. കപ്പ് ചാമ്പ്യന്‍മാരായി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ ചിരവൈരികള്‍ തമ്മില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ ജയം.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 25 മെയ് 2024 #NewsHeadlines

● ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടം ഇന്ന്. ബിഹാര്‍, ഹരിയാന, ജാര്‍ഖണ്ഡ്, ഒഡിഷ, യുപി, ബംഗാള്‍, കശ്മീര്‍, ദില്ലി എന്നിവിടങ്ങളിലെ 58 വോട്ടെടുപ്പ് നടക്കുന്നത്.

● പൊതു മേഖലാ സ്ഥാപനങ്ങളായ ബിഎസ്‌എൻഎല്ലിന്റെയും എംടിഎൻഎല്ലിന്റെയും ആസ്‌തികൾ വിറ്റഴിക്കാനുള്ള നീക്കം സജീവമാക്കി കേന്ദ്ര സർക്കാർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇവയുടെ ആസ്‌തികൾ ഉടൻ വിറ്റഴിക്കാനുള്ളവയുടെ വിശദാംശം ഉൾപ്പെടുത്തി വെബ്‌സൈറ്റ്‌ വികസിപ്പിച്ചു.

● നിപാ ചെറുത്തുനിൽപ്പിൽ ലോകത്തിന്‌ മാതൃകയായ കേരളത്തിൽ ഒരുക്കുന്ന അന്താരാഷ്‌ട്ര പഠന-ഗവേഷണ കേന്ദ്രത്തിനുള്ള വിശദപദ്ധതി രേഖ (ഡിപിആർ) തയ്യാറാകുന്നു.

● സംസ്ഥാനത്ത്‌ ദിവസങ്ങളായി തുടർന്ന തീവ്രമഴയ്‌ക്ക്‌ നേരിയ ശമനമായെങ്കിലും ദുരിതം തുടരുന്നു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു. ശനിയോടെ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനാണ്‌ സാധ്യത.

● വേനൽമഴ ശക്തമായതോടെ ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് വൈദ്യുതോൽപ്പാദനം ഉയർത്തി. ഈ വർഷത്തെ ഏറ്റവും ഉയർന്ന തോതായ 15.559 ദശലക്ഷം യൂണിറ്റാണ് വെള്ളിയാഴ്ച ഉൽപ്പാദിപ്പിച്ചത്.

● ഇറാൻ പ്രസിഡന്റ്‌ ഇബ്രാഹിം റെയ്‌സിയുടേത്‌ അപകട മരണമാണെന്നും ഹെലികോപ്‌റ്റർ ആക്രമിക്കപ്പെട്ടതാണെന്നതിന്‌ സൂചനകളൊന്നുമില്ലെന്നും റിപ്പോർട്ട്‌.

● ഇറാൻ പ്രസിഡന്റ്‌ ഇബ്രാഹിം റെയ്‌സിയുടേത്‌ അപകട മരണമാണെന്നും ഹെലികോപ്‌റ്റർ ആക്രമിക്കപ്പെട്ടതാണെന്നതിന്‌ സൂചനകളൊന്നുമില്ലെന്നും റിപ്പോർട്ട്‌.

● നിര്‍ണായകമായ ഐപിഎല്‍ രണ്ടാം ക്വളിഫയറില്‍ അടിപതറിയ രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ കാണാതെ മടങ്ങി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 24 മെയ് 2024 #NewsHeadlines

● ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുമായുള്ള യോഗത്തിലെ തീരുമാനങ്ങള്‍ ഉത്തരവായി പുറത്തിറക്കി. യോഗത്തിന് പിന്നാലെ ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കി തുടങ്ങിയിരുന്നു.

● സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് റെഡ് അലർട്ട്. 8 ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

● ജിഎസ്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി റെയ്ഡ്, രണ്ടുപേർ കസ്റ്റഡിയിൽ. സംസ്ഥാനത്ത് വ്യാജ ജി.എസ്.ടി ബില്ലുകള്‍ ഉപയോഗിച്ച് 1000 കോടി രൂപയുടെ വ്യാപാരം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

● സംസ്ഥാനത്ത് മഴയെ തുടർന്ന് പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കൺട്രോൾ റൂം  പ്രവർത്തനമാരംഭിച്ചു. 24 മണിക്കൂറും 
സേവനം ലഭ്യമാണ്. നമ്പർ : 0471 2317214 

● ഓക്‌സ്‌ഫോർഡ് എക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് 2024 പ്രകാരം ജീവിതനിലവാരത്തിൽ ഇന്ത്യയിൽ ഒന്നാമത്തെ നഗരമായി തിരുവനന്തപുരം തെരഞ്ഞെടുക്കപ്പെട്ടു.

● അനധികൃതമായി ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

● തൃശൂരിലെ അവയവ കടത്ത് കേസില്‍ സാബിത്ത് ഇടനിലക്കാരന്‍ അല്ല മുഖ്യസൂത്രധാന്മാരില്‍ ഒരാളെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങള്‍ക്ക് പുറമെ ദില്ലിയില്‍ നിന്നും ആളുകളെ കടത്തിയതായാണ് വിവരം.

● പ്രതികൂല കാലാവസ്ഥ മൂലം വിമാനങ്ങള്‍ വൈകുന്നു. കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. അബുദാബി, മസ്‌ക്കറ്റ് വിമനങ്ങളാണ് വൈകുന്നത്. കനത്ത മഴ മൂലം വിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നതാണ് പ്രതിസന്ധിക്ക് കാരണം.

● പ്രതികൂല കാലാവസ്ഥ മൂലം വിമാനങ്ങള്‍ വൈകുന്നു. കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. അബുദാബി, മസ്‌ക്കറ്റ് വിമനങ്ങളാണ് വൈകുന്നത്. കനത്ത മഴ മൂലം വിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നതാണ് പ്രതിസന്ധിക്ക് കാരണം.

● യുവാക്കളില്‍ നിന്നുള്ള പ്രതികരണം മോശമായി തുടരുന്ന സാഹചര്യത്തില്‍ അഗ്നിപഥ് പദ്ധതിയെ കുറിച്ച് സൈന്യം ആഭ്യന്തര സര്‍വേ നടത്തുന്നു. അഗ്നിവീര്‍, റെജിമെന്റല്‍ സെന്റര്‍ ഉദ്യോഗസ്ഥര്‍, യൂണിറ്റ് കമാന്‍ഡര്‍മാര്‍ എന്നിവരില്‍ നിന്നാണ് അഭിപ്രായങ്ങള്‍ തേടുന്നത്.

● തെക്കുകിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യചുഴലിക്കാറ്റ് മുന്നറിയിപ്പും നല്‍കി. റിമാല്‍ എന്നാണ് ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്.

● ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ക്വാളിഫയര്‍ രണ്ടില്‍ ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടുന്നു.

● സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള 34 കോടി രൂപ (ഒന്നര കോടി റിയാല്‍) സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറി.

● കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേയെ തെരെഞ്ഞെടുത്തു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 23 മെയ് 2024 #NewsHeadlines

● സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരും. മുഴുവന്‍ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയതായി കാലാവസ്ഥാ വകുപ്പ്.

●  നെല്ല്‌ സംഭരിച്ചതിൽ കേന്ദ്രസർക്കാർ കേരളത്തിന്‌ നൽകാനുള്ളത്‌ 1079 കോടി രൂപയെന്ന് റിപ്പോർട്ട്.

● സംസ്ഥാനത്ത്‌ കാട്ടാനകളുടെ കണക്കെടുപ്പ് വ്യാഴംമുതൽ ആരംഭിക്കും. അന്തർ സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരം  കണക്കെടുപ്പിന്‌ മുന്നോടിയായി ഏകദേശം 1300 ഉദ്യോഗസ്ഥർക്കും വാച്ചർമാർക്കും പരിശീലനം നൽകി.

● മുങ്ങിമരണങ്ങൾ സ്ഥിരം വാർത്തയാകുന്ന സാഹചര്യത്തിൽ എല്ലാ കുട്ടികളും നീന്തൽ പഠിക്കാൻ തയ്യാറാകണമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ.

● ഗുണനിലവാരം കുറഞ്ഞ കൽക്കരി ഇറക്കുമതി ചെയ്‌ത്‌ ഉയർന്ന ഇന്ധനക്ഷമതയുള്ളതാണെന്നു കാണിച്ച്‌ മറിച്ചുവിറ്റ്‌ അദാനി കമ്പനി 600 കോടി രൂപയുടെ തട്ടിപ്പ്‌ നടത്തിയെന്ന്‌ വെളിപ്പെടുത്തൽ.

● ബോളിവുഡ്‌ താരം ഷാരൂഖ്‌ ഖാന് സൂര്യാഘാതമേറ്റു. അഹമ്മദാബാദ്‌ ആശുപത്രിയിൽ ചികിത്സയിലുള്ള താരത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണ്.

● ഏഴാം ഘട്ടമായി ജൂൺ ഒന്നിന്‌ വോട്ടെടുപ്പ്‌ നടക്കുന്ന 57 ലോക്‌സഭാ മണ്ഡലത്തിൽ ആകെ 904 സ്ഥാനാർഥികൾ. 13 സീറ്റുള്ള പഞ്ചാബിലാണ്‌ കൂടുതൽ സ്ഥാനാർഥികൾ.

● ഇന്ത്യൻ വംശജയായ സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്ര ഇനിയും വൈകാൻ സാധ്യത. ബഹിരാകാശ പേടകത്തിലെ പ്രൊപ്പൽഷൻ സിസ്റ്റത്തിലെ ഹീലിയം ചോർച്ചയാണ് യാത്ര വൈകാനുള്ള കാരണം.

● സംസ്ഥാനത്തെ തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് തിരിച്ചയച്ച് ഗവര്‍ണര്‍. വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനും വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാനുമുള്ള ഓര്‍ഡിനന്‍സുകളാണ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ തിരിച്ചയച്ചത്.

● ചികിത്സയ്ക്കായി കൊൽക്കത്തയിലെത്തി കാണാതായ ബംഗ്ലാദേശ് എം.പി. ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു. ഭരണകക്ഷിയായ അവാമിലീഗിന്റെ മുതിർന്ന എം.പി.യായ അൻവാറുൾ അസിം അനാർ ആണ് കൊല്ലപ്പെട്ടത്.

● ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് ജൂലൈ 4ന്. ഇന്നലെ വൈകീട്ടോടെയായിരുന്നു പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ടുള്ള റിഷി സുനകിന്റെ അപ്രതീക്ഷിത നീക്കം.

● പെരിയാറിലെ മീനുകളുടെ കൂട്ടക്കുരുതിയിൽ അന്വേഷണം തുടരുന്നു. കുഫോസിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് പ്രശ്നബാധിത മേഖല സന്ദർശിക്കും. മത്സ്യ കർഷകരുടെ നഷ്ടം കണക്കാക്കാൻ ഇന്ന് വരാപ്പുഴ പഞ്ചായത്ത് ഓഫീസിൽ യോഗം ചേരും.



ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 22 മെയ് 2024 #NewsHeadlines

● സംസ്ഥാനത്ത്‌ കനത്ത നാശംവിതച്ച്‌ അതിതീവ്ര മഴ രണ്ടു ദിവസംകൂടി  തുടർന്നേക്കും. ബുധാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ്‌ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

● സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

● ആറാംഘട്ട വോട്ടെടുപ്പ്‌ 25ന്‌. ഏഴ്‌ സംസ്ഥാനത്തും ജമ്മു-കശ്‌മീരിലെ അനന്ത്‌നാഗ്‌-രജൗരിയിലുമായി 58 മണ്ഡലമാണ്‌ ആറാംഘട്ടത്തിൽ. 889 സ്ഥാനാർഥികളുണ്ട്‌.

● മെഡിക്കല്‍ രംഗത്തെ വന്‍ ചുവടുവയ്പ്പുമായി ചെന്നൈയിലെ ഡോക്ടര്‍മാര്‍. ഒരു സംഘം ന്യൂറോ സര്‍ജന്മാരാണ് തലച്ചോറില്‍ വളരെ ആഴത്തില്‍ സ്ഥിതി ചെയ്തിരുന്ന ഒരു ട്യൂമര്‍ കണ്‍പിരികത്തിലൂടെ നടത്തിയ കീഹോള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരിക്കുന്നത്.

● സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വർഷം 65,432 പരിശോധന നടത്തിയതായി മന്ത്രി വീണാ ജോർജ്. മുൻ വർഷങ്ങളേക്കാൾ റെക്കോഡ് പരിശോധനയാണ് പൂർത്തിയാക്കിയത്. പിഴത്തുകയും ഇരട്ടിയായി.

● ദുരൂഹ ഹെലികോപ്ടർ അപകടത്തിൽ മരിച്ച ഇറാൻ പ്രസിഡന്റ്‌ ഇബ്രാഹിം റെയ്‌സിയുടെ അന്ത്യചടങ്ങുകൾക്ക്‌ ഇറാനില്‍ തുടക്കമായി. തബ്രിസ് നഗരത്തിൽ ചൊവ്വാഴ്ച മൃതദേഹാവശിഷ്ടങ്ങൾ വഹിച്ചുള്ള ആദ്യ പ്രദക്ഷിണം നടന്നു.

● കേരള സർവകലാശാല സെനറ്റിലെ വിദ്യാർത്ഥി മണ്ഡലത്തിലേക്ക് സ്വന്തം ആൾക്കാരെ നാമനിർദേശം ചെയ്ത ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി റദ്ദാക്കി.

● കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രിംകോടതി.

● ഐപിഎല്‍ 2024ലെ ആദ്യ ഫൈനലിസ്റ്റുകളെ തീരുമാനിക്കപ്പെടുന്ന ക്വാളിഫയര്‍ മത്സരത്തില്‍ ഹൈദരാബാദിനെ എട്ട് വിക്കറ്റുകള്‍ക്ക് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ് ഫൈനലില്‍ പ്രവേശിച്ചു.

● കൊവാക്‌സിന് പാർശ്വഫലങ്ങൾ ഉണ്ടെന്ന ബനാറസ് ഹിന്ദു സർവകലാശാലയുടെ പഠനത്തിനെതിരെ ഐസിഎംആർ. പഠന റിപ്പോർട്ട് ഗുണനിലവാരം ഇല്ലാത്തതെന്ന് ഐസിഎംആർ ചൂണ്ടിക്കാട്ടി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 21 മെയ് 2024 #NewsHeadlines



● സംസ്ഥാനത്ത് വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം. ഇടുക്കി മണിയാറന്‍കുടി സ്വദേശി വിജയകുമാറാണ് മരിച്ചത്. 24 വയസായിരുന്നു. ഇദ്ദേഹത്തിന് കോഴിക്കോട് വെച്ചാണ് വെസ്റ്റ്‌നൈല്‍ പനി ബാധിച്ചത്.

● പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷ കൊലക്കേസിൽ പ്രതിയുടെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി.

● സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം കൂട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനുള്ള നിയമഭേദഗതിക്കായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും.

● ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം സ്ഥിരീകരിച്ചു. ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.  അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ പൂർണമായും കത്തി.

● സംസ്ഥാനത്ത്‌ അതിതീവ്ര മഴ തുടരുന്നതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന്‌ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കുറഞ്ഞ സമയംകൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രകടമാകുന്നത്. ഇത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാമെന്നും മുന്നറിയിപ്പ്.

● അമീബിക്‌ മസ്‌തിഷ്‌ക ജ്വരം  ബാധിച്ച്‌ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു.

● ആറ്‌ സംസ്ഥാനത്തും രണ്ട്‌ കേന്ദ്രഭരണ പ്രദേശത്തുമായി 49 ലോക്‌സഭാ മണ്ഡലത്തിലേക്ക്‌ നടന്ന അഞ്ചാം ഘട്ട വോട്ടെടുപ്പിൽ 57.47 ശതമാനം പോളിങ്‌.

● നേപ്പാൾ പാർലമെന്റിൽ വിശ്വാസവോട്ട്‌ നേടി  പ്രധാനമന്ത്രി പുഷ്‌പ കമൽ ദഹൽ പ്രചണ്ഡ. 18 മാസത്തിനിടെ ഇത്‌ നാലാം തവണയാണ്‌ പ്രചണ്ഡ വിശ്വാസവോട്ട്‌ നേടുന്നത്‌.

● മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരായ കിഫ്ബി മസാലബോണ്ട് കേസിൽ ഇഡിക്ക് തിരിച്ചടി. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ കേസിൽ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജിയിൽ ഇടപെടാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു.

● ഉഷ്ണ തരംഗത്തെ തുടർന്ന് ഡൽഹിയിലെ സ്‌കൂളുകൾക്ക് അടിയന്തര വേനൽ അവധി പ്രഖ്യാപിച്ചു. ജൂൺ 30 വരെയാണ് അവധി. വിദ്യാഭ്യാസ ഡയറക്ടർ ആണ് ഉത്തരവ് ഇറക്കിയത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 20 മെയ് 2024 #NewsHeadlines

● ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 49 മണ്ഡലങ്ങളിലേക്ക് നടക്കുന്ന വോട്ടെുപ്പില്‍ യു പി ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും ജനവിധി തേടും.

● കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ പിഴവെന്ന വാർത്ത തെറ്റെന്ന് മെഡിക്കൽ കോളേജ് അധികൃതർ. ചികിത്സ പിഴവ് എവിടെയും സംഭവിച്ചിട്ടില്ലെന്നും അന്വേഷണം നടത്തി സത്യം പുറത്തുവരണമെന്നും ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ ജേക്കബ് മാത്യു വ്യക്തമാക്കി.

● എസി സൂപ്പർഫാസ്‌റ്റ്‌ പ്രീമിയം സർവീസ്‌ തുടങ്ങാൻ കെഎസ്‌ആർടിസി. ടാറ്റയുടെ ബസ്‌ പരീക്ഷണ ഓട്ടത്തിനായി എത്തിച്ചു. അടുത്തദിവസം തിരുവനന്തപുരം - എറണാകുളം റൂട്ടിലായിരിക്കും പരീക്ഷണ ഓട്ടം.

● ഇന്ത്യക്കാരനായ ഗോപിചന്ദ്‌ തോട്ടുകര ഉൾപ്പെടെയുള്ള ആറ്‌ യാത്രികരെ വഹിച്ച്‌ ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേഡ്‌ 25 ബഹിരാകാശ വിനോദ സഞ്ചാര ദൗത്യം പൂർത്തിയാക്കി. ഭൂമിയുടെ അന്തരീക്ഷത്തിൽനിന്ന്‌ 105.7 കിലോമീറ്ററിലധികം സഞ്ചരിച്ച് പേടകം തിരിച്ചിറങ്ങി.

● ഇറാൻ പ്രസിഡന്റ്‌ ഇബ്രാഹിം റെയ്‌സിയും സംഘവും സഞ്ചരിച്ച ഹെലികോപ്‌റ്റർ വ്യൂഹം  അപകടത്തിൽപ്പെട്ടു. മോശം കാലാവസ്ഥയെ തുടർന്ന്‌ അസർബൈജാൻ അതിർത്തിക്കു സമീപം   ഇടിച്ചിറക്കുകയായിരുന്നുവെന്നാണ്‌ ആദ്യ റിപ്പോർട്ടുകൾ.

● ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം മഴ മൂലം ഉപേക്ഷിച്ചു. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമും ഓരോ പോയിന്‍റ് വീതം പങ്കിട്ടു.

● സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

● സംസ്ഥാനത്ത് പനി മരണങ്ങൾ വർധിക്കുന്നു. അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേർ. ഡെങ്കിപ്പനി പിടിപെട്ട് 48 പേർക്ക് ജീവൻ നഷ്ടമായി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 19 മെയ് 2024 #NewsHeadlines

● കനത്ത മഴമൂലം പത്തനംതിട്ട ജില്ലയിൽ യാത്രാ നിരോധനം ഏർപ്പെടുത്തി. രാത്രി 7 മുതൽ രാവിലെ 6 വരെ മലയോര മേഖലയിലേക്കുള്ള യാത്രകൾ നിരോധിച്ചു. തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരം എന്നിവയക്കും നിരോധനമുണ്ട്. മെയ് 23 വരെയാണ് നിരോധനം.

● ഉഷ്ണതരംഗത്തെ ഡൽഹിയിൽ തുടര്‍ന്ന റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഉത്തരേന്ത്യയില്‍ ജാഗ്രതാ നിര്‍ദ്ദേശം. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

● ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

● ഇന്ത്യൻ ഓഹരിയില്‍നിന്ന് വിദേശ കമ്പനികൾ കൂട്ടത്തോടെ പിൻവാങ്ങുന്നു. മെയ്‌ മാസം ഇതുവരെ വിദേശനിക്ഷേപക കമ്പനികൾ പിൻവലിച്ചത്‌ 29,000 കോടി രൂപ (350 കോടി ഡോളർ). 2023 ജൂൺ 23ന്‌ ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ നഷ്ടമാണിത്.

● സംസ്ഥാനത്ത് അഞ്ചുദിവസം അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

● ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടില്ലെന്ന് നിര്‍ദേശം.

● ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദ സഞ്ചാരിയാകാനൊരുങ്ങി ​ഗോപിചന്ദ് തോട്ടുകര. ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേര്‍ഡ്-25 ദൗത്യത്തിന്റെ ഭാ​ഗമായി ​ഗോപിചന്ദ് ഉള്‍പ്പെട്ട ആറം​ഗസംഘം ഞായറാഴ്ച യുഎസിലെ വെസ്റ്റ് ടെക്-സാസില്‍നിന്ന് യാത്ര തിരിക്കും.

● രാജ്യത്ത് 2018നും 22നും ഇടയില്‍ അപ്രത്യക്ഷമായത് കൃഷിയിടങ്ങളിലെ അമ്പത് ലക്ഷത്തിലധികം വന്‍മരങ്ങള്‍. ‘നേച്ചര്‍ സസ്റ്റയിനബിലിറ്റി’ മാസിക പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജൈവ വൈവിധ്യത്തെ ഇത് ദോഷകരമായി ബാധിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

● നിർണായക മത്സരത്തിൽ ചെന്നൈയെ പരാജയപ്പെടുത്തി ബെം​ഗളൂരു പ്ലേഓഫിൽ. 27 റൺസിനാണ് ബെം​​ഗളൂരുവിന്റെ വിജയം. ആർസിബി ഉയർത്തിയ 219 റൺസ് വിജയ ലക്ഷ്യം ചെന്നൈ ഏഴു വിക്കറ്റ് നഷ്ടത്തിൽ 191ൽ അവസാനിച്ചു.

● ഇന്ത്യയിലെ അദാനി പോർട്‌സ് അടക്കം മൂന്ന് കമ്പനികളെ നോർവേ സെൻട്രൽ ബാങ്ക് കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. നോർവേയിലെ ഗവൺമെൻ്റ് പെൻഷൻ ഫണ്ട് ഗ്ലോബലിൽ നിന്ന് കമ്പനിയെ പുറത്താക്കിക്കൊണ്ടാണ് ബാങ്ക് നടപടി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 18 മെയ് 2024 #NewsHeadlines

● ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ഗൗതം ഗംഭീര്‍ സ്ഥാനം ഏറ്റെടുക്കണമെന്ന് അഭ്യര്‍ഥിച്ച് ബിസിസിഐ സമീപിച്ചതായി റിപ്പോര്‍ട്ട്.

● സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേ ലക്ഷദീപ് തീരങ്ങളിൽ തിങ്കളാഴ്ച വരെ മത്സ്യബന്ധന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

● ബേപ്പൂരിൽ മരണപ്പെട്ട 14 വയസ്സുള്ള കുട്ടിയുടെ പരിശോധനാഫലം പൂനയിൽ നിന്നും വന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സ്ഥിരീകരണം വന്നാൽ മാത്രമേ പറയാൻ സാധിക്കുവെന്നും, ആശുപത്രികളിൽ പനി ക്ലിനിക്കുകൾ ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

● പോളിംഗ് ശതമാനം വൈകുന്നതില്‍ ഇടപെട്ട് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷനോട് മറുപടി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ഇസിഐ അഭിഭാഷകനോടാണ് സുപ്രീം കോടതി മറുപടി ആവശ്യപ്പെട്ടത്.

● ജനസംഖ്യ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡ്‌ വിഭജനം നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണർ എ ഷാജഹാന്റെ നേതൃത്വത്തിൽ ‘ഡീ ലിമിറ്റേഷൻ കമീഷൻ’ രൂപീകരിച്ച്‌ ഉടൻ വിജ്ഞാപനം ഇറങ്ങും.

● ആലപ്പുഴ ജില്ലയിലെ എടത്വ, ചെറുതന പഞ്ചായത്തുകളിലെ പക്ഷിപ്പനി സമീപ പഞ്ചായത്തുകളിലേക്കും കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്കും വ്യാപിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസംഘമെത്തി.

● നയതന്ത്ര ബന്ധം അതിദൃഢമാക്കാനുള്ള തീരുമാനങ്ങളെടുത്ത് ചൈനയും റഷ്യയും. രണ്ട്‌ ദിവസത്തെ ചൈന സന്ദർശനം പൂര്‍ത്തിയാക്കി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്‍ മടങ്ങി.

● പ്രപഞ്ചത്തിലെ സ്ഥലകാലങ്ങളിൽ ഏറ്റവും വിദൂരസ്ഥമായ ഭീമൻ തമോഗർത്തങ്ങളുടെ ലയന ദൃശ്യം പകർത്തി ജെയിംസ് വെബ് ദൂരദർശിനി. പ്രപഞ്ചം രൂപപ്പെട്ട് 740 കോടി വർഷങ്ങൾ കഴിഞ്ഞുള്ളതാണ് ഈ ദൃശ്യങ്ങളെന്ന്  ശാസ്ത്രജ്ഞർ വിലയിരുത്തി.

● കൊച്ചി കപ്പൽശാലയ്‌ക്ക്‌ യൂറോപ്പിൽ നിന്ന്‌ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസലിന്റെ രൂപകൽപ്പനയ്ക്കും നിർമാണത്തിനുമായി 1000 കോടിയോളം രൂപയുടെ കരാർ ലഭിച്ചെന്ന് മന്ത്രി പി രാജീവ്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 17 മെയ് 2024 #NewsHeadlines

● സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ മുതല്‍ ഈ മാസം 20 വരെയാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

● കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചതിൽ ഡോക്ടർക്കെതിരെ പൊലീസ് കേസ് എടുത്തു.

● കൊവീഷീല്‍ഡിന് പുറമെ ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക് നിര്‍മ്മിച്ച കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ സ്വീകരിച്ചവരിലും പാര്‍ശ്വഫലങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത്.

● ഗുണ്ടകൾക്കെതിരെയുള്ള പൊലീസിന്റെ ‘ഓപ്പറേഷൻ ആഗി’ൽ അറസ്റ്റിലായത് 243 ക്രിമിനൽ കേസ് പ്രതികൾ. ഇതിൽ 5 പേർക്കെതിരെ പൊലീസ് കാപ്പ ചുമത്തിയിട്ടുണ്ട്. ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 53 പേരെ കരുതൽ തടങ്കലിലാക്കി.

● അമീബിക് മസ്തിഷ്ക ജ്വരത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന 4 കുട്ടികളുടെയും പരിശോധനാ ഫലം നെഗറ്റീവ്. മൂന്നിയൂർ സ്വദേശികളായ നാല് കുട്ടികളുടെ പരിശോധന ഫലമാണ് പുറത്ത് വന്നത്.

● ഭൂമിയുടെ കാന്തിക മണ്ഡലത്തിലേക്ക് എത്തിയ തീവ്ര സൗരകൊടുങ്കാറ്റ്‌ ഇന്ത്യയുടെ ഒമ്പത്‌ ഉപഗ്രഹങ്ങളുടെ ഭ്രമണപഥത്തിൽ വ്യതിയാനം വരുത്തിയതായി റിപ്പോർട്ട്.

● ലോകമെമ്പാടും ഉഷ്ണതരംഗങ്ങളിൽ വർഷത്തിൽ 1.53 ലക്ഷം മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തതായി പഠനം. ഇതിൽ അഞ്ചിൽ ഒന്നും ഇന്ത്യയിലാണ്‌. ചൈനയും റഷ്യയുമാണ്‌ തൊട്ടു പിന്നിൽ. ഓസ്ട്രേലിയയിലെ മൊണാഷ്‌  സർവകലാശാലയുടേതാണ്‌ പഠനം.

● ജോലിയിൽനിന്ന് പിരിച്ചുവിട്ട എച്ച്‌1 ബി തൊഴിൽ വിസ ഉടമകൾക്ക്‌ പുതിയ മാർഗനിർദേശവുമായി അമേരിക്കൻ സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ്. ഒരു വർഷത്തെ തൊഴിൽ അംഗീകാരരേഖയ്ക്ക്‌ അപേക്ഷിക്കാമെന്ന നിർദേശമാണ്‌ പുറത്തിറക്കിയത്‌.

● കേരളത്തിൽ നെൽക്കൃഷി രണ്ടാംവിള കൊയ്ത്ത് ഏകദേശം പൂർത്തിയായപ്പോൾ കനത്ത ചൂടിൽ ഉല്പാദനം ഗണ്യമായി കുറഞ്ഞതായി കണക്കുകൾ. 2022–23 ൽ 7,31,182 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചതെങ്കിൽ ഇപ്പോൾ അത് 4,99,768 മെട്രിക് ടണ്ണായി കുറഞ്ഞു. 30 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 16 മെയ് 2024 #NewsHeadlines

● സംസ്ഥാനത്ത് ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായ മഴ തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

● ഫെഡറേഷന്‍ കപ്പില്‍ പുരുഷ ജാവലിന്‍ ത്രോ മത്സരത്തില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. 82.27 മീറ്റര്‍ എറിഞ്ഞാണ് താരം സ്വര്‍ണം നേടിയത്.

● ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം മെയ് 16 വൈകീട്ട് 4 മുതല്‍ 25 വൈകിട്ട് 5 വരെ നടക്കുമെന്ന് അധികൃതർ അറിയിച്ചു.

● ഡ്രൈവിംഗ് സ്കൂൾ സംഘടനകൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു. സർക്കുലറിൽ മാറ്റങ്ങൾ വരുത്തും എന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.

● പേഴ്‌സണൽ സെക്രട്ടറിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ്‌ മന്ത്രിയെ അറസ്റ്റ്‌ ചെയ്‌ത്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌.

● പന്തീരാങ്കാവില്‍ നവവധുവിന് ഭര്‍ത്താവിന്റെ മര്‍ദനമേറ്റ സംഭവത്തിലെ പൊലീസ് വീഴ്ചയില്‍ നടപടി. പന്തീരാങ്കാവ് എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തു. പന്തീരങ്കാവ് എസ്എച്ച്ഒ എ എസ് സരിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

● തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2025-ൽ നടക്കേണ്ട തിരഞ്ഞെടുപ്പിനുമുന്നോടിയായി വാർഡ് പുനർനിർണയത്തിന് ആലോചന.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 15 മെയ് 2024 #NewsHeadlines

● ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ നോബേല്‍ സമ്മാന ജേതാവായ കനേഡിയന്‍ എഴുത്തുകാരി ആലിസ് മണ്‍റോ അന്തരിച്ചു.

● സംസ്ഥാനത്ത് വേനല്‍ മഴ ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്തിന്ന് 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

● കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

● ദില്ലി മദ്യനയ കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ എന്ന ആരോപണം ഉന്നയിച്ച് ആം ആദ്മി പാര്‍ട്ടിയെയും പ്രതി ചേര്‍ക്കുമെന്ന് എന്‍ഫോഴ്സ്‌മെന്റ് ദില്ലി ഹൈക്കോടതിയില്‍ അറിയിച്ചു.

● തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിന് തോട്ടം മേഖലയില്‍ ഊര്‍ജ്ജിത പരിശോധനക്കൊരുങ്ങി തൊഴില്‍ വകുപ്പ്. ഇതിനായി വകുപ്പ് പ്രത്യേക മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

● ബ്രിട്ടനിലെ ടൈംസ് ഹയർ എജ്യുക്കേഷൻ്റെ ഈ വർഷത്തെ ഏഷ്യാ യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ എം.ജി സർവ്വകലാശാല രാജ്യത്ത് മൂന്നാം സ്ഥാനത്തെത്തി.

● മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് -എ) വ്യാപകമാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്‌. തിളപ്പിച്ചാറ്റിയ വെള്ളംമാത്രം കുടിക്കണം.രോഗം കണ്ടെത്തിയ മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കി.

● രാജ്യത്ത് ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ വില കുതിച്ചുയർന്നു. ഏപ്രിലിൽ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റത്തോത് 1.26 ശതമാനമായി വർധിച്ചു. 13 മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

● ഐക്യരാഷ്‌ട്ര സംഘടനയുടെ നിയന്ത്രണത്തിലുള്ള ദേശീയ മനുഷ്യാവകാശ ഏജൻസികളുടെ ആഗോളസഖ്യം (ജിഎഎൻഎച്ച്‌ആർഐ) ഇന്ത്യയുടെ ദേശീയ മനുഷ്യാവകാശ കമീഷന്‌ (എൻഎച്ച്‌ആർസി) തുടർച്ചയായ രണ്ടാംവർഷവും അക്രെഡിറ്റേഷൻ നിഷേധിച്ചു. ഈമാസം ആദ്യം ചേർന്ന അക്രെഡിറ്റേഷൻ ഉപസമിതിയുടേതാണ്‌ തീരുമാനം.

● മുംബൈ ഘട്കോപ്പറില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് പെട്രോള്‍ പമ്പിന് മുകളിലേക്ക് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണസംഖ്യ 14 ആയി. 60ഓളം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത് അവശിഷ്ടങ്ങൾക്കിടയിൽ നൂറോളം പേർ കുടുങ്ങി.

● ഐപിഎല്‍ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സ് പരാജയപ്പെട്ടതോടെ പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗ ഡല്‍ഹി ക്യാപിറ്റല്‍സിനോട് പരാജയപ്പെട്ടതോടെയാണ് രാജസ്ഥാന്‍ പ്ലേ ഓഫ് ഉറപ്പിച്ചത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 14 മെയ് 2024 #NewsHeadlines

● പത്തനംതിട്ടയില്‍ താറാവുകളില്‍ പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ (എച്ച്5 എന്‍1) കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.

● ഒമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 96 മണ്ഡലങ്ങളില്‍ നടന്ന നാലാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 63.02 ശതമാനം പേര്‍ വോട്ട് ചെയ്തു. ആന്ധ്രപ്രദേശിലും ഒഡിഷയിലും ലോക്‌സഭയ്‌ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും ഇന്ന് നടന്നു.

● അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.

● മഹാരാഷ്ട്രയിൽ പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു. ഇതേതുടർന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദേശം.

● സംസ്ഥാനത്ത് പ്ലസ്‌വൺ പ്രവേശനത്തിന്‌ സർ‌ക്കാർ വർധിപ്പിച്ചത്‌  73,724 അധിക സീറ്റ്. മാർജിനൽ സീറ്റ് വർധനവിലൂടെ 61,759 സീറ്റും മുൻവർഷങ്ങളിലെ 178 താൽക്കാലിക ബാച്ചിലെ 11,965 സീറ്റും അനുവദിച്ചു.

● ജോലിസമയം 10 മണിക്കൂറാക്കി കുറയ്ക്കാനുള്ള റെയിൽവേ ബോർഡ് ഉത്തരവ്‌ ജൂൺ ഒന്നുമുതൽ സ്വയം നടപ്പാക്കാൻ ലോക്കോ പൈലറ്റുമാരുടെ തീരുമാനം.

● ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു. 72 വയസായിരുന്നു. അസുഖ ബാധിതനായി ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 13 മെയ് 2024 #NewsHeadlines

● ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിൽ 9 സംസ്ഥാനങ്ങളും ജമ്മുകശ്മീരിലെ ശ്രീനഗറുമുള്‍പ്പടെ 96 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും. ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഇന്ന് ഒറ്റഘട്ടത്തിൽ വോട്ടെടുപ്പ് പൂർത്തിയാകും.

● ഡൽഹിയിൽ ഇന്ദിരഗാന്ധി വിമാനത്താവളത്തിലും 
രണ്ട് ആശുപത്രികളിലും ഇ മെയില്‍ വഴി ബോംബ് ഭീഷണി. ബുറാഡിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും മംഗോള്‍പുരിയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ഭീഷണി.

● സംസ്ഥാനത്ത് വേനല്‍മഴ ശക്തിപ്പെടും. വ്യാഴാഴ്ച വരെ പരക്കെ മഴയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

● പത്തനംതിട്ട തിരുവല്ല നിരണത്തെ സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞാഴ്ച ഇവിടെ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

● പ്രതിസന്ധി നേരിടുന്ന കണ്ണൂർ വിമാനത്താവളത്തിന് കൂടുതൽ പ്രഹരമായി എയർ ഇന്ത്യ എക്സ്പ്രസ്സിൻ്റെ അകാരണമായ സർവ്വീസ് മുടക്കം. കഴിഞ്ഞ നാല് ദിവസത്തിനിടെ മുപ്പതിലധികം സർവ്വീസുകൾ മുടങ്ങിയതോടെ കിയാൽ വരുമാന നഷ്ടം നേരിടുകയാണ്.

● പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതിന് രൂപീകരിച്ച ക്ലീൻ കേരള കമ്പനി നാലുവർഷത്തിനിടെ ഹരിതകർമസേനയ്ക്ക് നൽകിയത് 17.65 കോടി രൂപ.

● സംസ്ഥാനത്തുണ്ടായ കനത്ത വരൾച്ച കാർഷികമേഖലയെ ഗുരുതരമായി ബാധിച്ചു. 19218.92 ഹെക്ടറിലെ 47,337 കർഷകരുടെ വിളകളാണ്‌  നശിച്ചത്‌. ഇടുക്കിയിലെ  കർഷകർക്കാണ്‌ കൂടുതൽ നാശനഷ്ടമുണ്ടായത്‌.

● സംസ്ഥാനത്ത് വേനല്‍മഴ സജീവമായതോടെ വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും കുറവ്. ശനിയാഴ്ച 9.56 കോടി യൂണിറ്റായി പ്രതിദിന ഉപയോഗം കുറഞ്ഞു. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 4585 മെഗാ വാട്ടായും കുറഞ്ഞു.

● പാലക്കാട് റെയിൽവേ ഡിവിഷൻ അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ നിന്ന് റെയിൽവേ പിന്മാറണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മന്ത്രി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തെഴുതി.

● ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സിന് ബംഗളൂരുവിന് തകർപ്പൻ ജയം. ഡൽഹി ക്യാപ്പിറ്റൽസിനെ 47 റൺസിന് തകർത്തു. 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 140 നു ഓൾ ഔട്ടായി. യാഷ് ദയാൽ മൂന്നു വിക്കറ്റ് വീഴ്ത്തി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 12 മെയ് 2024 #NewsHeadlines

● സംസ്ഥാനത്ത് ചൂടിന് താത്കാലിക ആശ്വാസം. തിങ്കളാഴ്ച വരെ വിവിധ ജില്ലകളിൽ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

● വംശഹത്യ തുടരുന്ന ഗാസയിലെ അവസാന അഭയകേന്ദ്രമായ റാഫയിൽനിന്ന്‌ 3,00,000 പലസ്‌തീന്‍കാർ പാലായനം ചെയ്തതായി റിപ്പോർട്ട്.

● ഒരു മാസംമുമ്പ്‌ തെരഞ്ഞെടുക്കപ്പെട്ട കുവൈത്ത് പാർലമെന്റ് ഭരണാധികാരിയായ അമീർ പിരിച്ചുവിട്ടു. വെള്ളിയാഴ്ച ഔദ്യോഗിക ടെലിവിഷൻ പ്രസംഗത്തിലാണ് പാർലമെന്റ് പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചത്.

● ജൂൺ നാലിന് ശേഷം ബിജെപി സർക്കാർ രൂപീകരിക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. ജയില്‍ മോചിതനായ ശേഷം മാധ്യമങ്ങളോടും തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും സംസാരിക്കുകയായിരുന്നു അദ്ദേഹം.

● സംസ്ഥാനത്ത് പ്ലസ്‌ വൺ പ്രവേശനത്തിന് ഏഴു ജില്ലകളിലെ എല്ലാ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലും പൊതുവിദ്യാഭ്യാസവകുപ്പ് 30 ശതമാനം മാർജിനൽ സീറ്റ് വർധന അനുവദിച്ചു.

● ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 10 സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള 1717 സ്ഥാനാർത്ഥികളാണ് ആകെ മത്സരിക്കുന്നത്.

● ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ സ്കോർ. മഴ മൂലം 16 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 157 റൺസ് നേടി.

● നിശ്ചിത കാലയളവിനുള്ളിൽ ബാധ്യതതീർത്ത് അപേക്ഷ നൽകിയാൽ ബാങ്കുകൾ ജപ്തിചെയ്ത വസ്തുവകകൾ കുടിശ്ശികക്കാരനുതന്നെ തിരികെലഭിക്കും. ഇതിനായി നിലവിലുള്ള കേരള റവന്യു റിക്കവറി നിയമം ഭേദഗതിചെയ്യുമെന്ന് സർക്കാർ.

● ബഡ്‌സ് സ്കൂളുകളിൽ എട്ട് കുട്ടികൾക്ക് ഒരു അധ്യാപകനെന്ന രീതി കർശനമായി നടപ്പാക്കണമെന്ന് സാമൂഹികനീതി വകുപ്പ്. ഭിന്നശേഷിക്കുട്ടികൾക്ക് തെറാപ്പി നൽകുമ്പോൾ രക്ഷാകർത്താക്കളുടെ സാന്നിധ്യം ഉറപ്പാക്കണം. നേരിട്ടോ സി.സി.ടി.വി.കൾ വഴിയോ തെറാപ്പി യൂണിറ്റിൽ നടക്കുന്ന കാര്യങ്ങൾ രക്ഷാകർത്താക്കൾക്ക് കാണാനാകണം എന്നും മാർഗ്ഗരേഖ.

● തൃപ്പൂണിത്തുറയില്‍ കിടപ്പിലായ പിതാവിനെ മകന്‍ വാടകവീട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു. സംഭവത്തെക്കുറിച്ചുള്ള മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 11 മെയ് 2024 #NewsHeadlines

● തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്ന ഹര്‍ജി തള്ളിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് അദ്ദേഹത്തിന്റെ ഹര്‍ജി.

● ഡൽഹി മദ്യനയക്കേസിൽ ഇഡി അറസ്റ്റുചെയ്ത ആം ആദ്‌മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്‌ കെജ്‌രിവാളിന്‌ സുപ്രീംകോടതി ഇടക്കാലജാമ്യം.

● ഒളിമ്പിക്‌ ദീപശിഖയെ ഊഷ്‌മള സ്‌നേഹത്തോടെ വരവേറ്റ്‌ ഫ്രഞ്ച്‌ ജനത. ഒളിമ്പിക്‌സിന്റെ ജന്മദേശമായ ഗ്രീസിൽ കൊളുത്തിയ ദീപശിഖ ഫ്രാൻസിലേക്ക്‌ പ്രവേശിച്ചു.

● ഐപിഎൽ ക്രിക്കറ്റിൽ ഗുജറാത്ത്‌ ടൈറ്റൻസിന് ജയം. ചെന്നെെ സൂപ്പർ കിങ്സിനെ 35 റണ്ണിന് തോൽപ്പിച്ചു. സ്കോർ: ഗുജറാത്ത് 231/3 ചെന്നെെ 8/196.

● ലോഡ്‌ഷെഡിങ്ങിലേക്ക്‌ പോകാതെ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമാക്കി കെഎസ്‌ഇബി. ഉപയോക്താക്കളുടെ സഹകരണം ഉറപ്പാക്കിയതിലൂടെയും വേനൽമഴ ലഭിച്ചതിനാലും ആകെ വൈദ്യുതി ഉപയോഗവും രാത്രി ഉയർന്ന ഉപയോഗ സമയത്തെ (പീക്ക്‌ ടൈം) ആവശ്യകതയും താരതമ്യേന കുറഞ്ഞു.

● ഐക്യരാഷ്‌ട്ര കേന്ദ്രം
പലസ്‌തീന്‌ യുഎന്‍ പൂർണാംഗത്വം നൽകുന്നതിനെ പിന്തുണയ്ക്കുന്ന പ്രമേയം പാസാക്കി ഐക്യരാഷ്‌ട്ര സംഘടന പൊതുസഭ. അംഗത്വം നൽകുന്നതിനുള്ള അപേക്ഷ രക്ഷാ സമിതി വീണ്ടും പരിഗണിക്കണമെന്നും പ്രമേയത്തിലുണ്ട്.

● ഗുസ്തി താരങ്ങങ്ങളുടെ പരാതിയിൽ മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും
ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗിക പീഡന കുറ്റം ചുമത്തി കോടതി. ലൈംഗിക പീഡന കുറ്റം ചുമത്താൻ മതിയായ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി.

● സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വേനൽ മഴ തുടരാൻ സാധ്യത. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0