തളിപ്പറമ്പ് : അമിതവേഗതയില്‍ വന്ന സ്വകാര്യ ബസ് റോഡിലൂടെ നടന്നുപേകുകയായിരുന്ന മൂന്ന് അതിഥിതൊഴിലാളികളുടെ മേൽ ബസ് പാഞ്ഞുകയറി. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. തളിപ്പറമ്പ് ദേശീയപാതയില്‍ ആലിങ്കീല്‍ തിയേറ്ററിന് മുന്നിലാണ് അപകടം നടന്നത്.
മൂന്നുപേരും രാവിലെ റോഡരികിലൂടെ നടന്ന് ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു. കണ്ണൂരില്‍ നിന്ന് കാസര്‍ഗോഡേക്ക് പോകുകയായികുന്ന തബു ബസാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റ തൊഴിലാളികളിൽ 2 പേരുടെ നില അതീവ ഗുരുതരമാണ്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.