ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 24 മെയ് 2024 #NewsHeadlines

● ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുമായുള്ള യോഗത്തിലെ തീരുമാനങ്ങള്‍ ഉത്തരവായി പുറത്തിറക്കി. യോഗത്തിന് പിന്നാലെ ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കി തുടങ്ങിയിരുന്നു.

● സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് റെഡ് അലർട്ട്. 8 ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

● ജിഎസ്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി റെയ്ഡ്, രണ്ടുപേർ കസ്റ്റഡിയിൽ. സംസ്ഥാനത്ത് വ്യാജ ജി.എസ്.ടി ബില്ലുകള്‍ ഉപയോഗിച്ച് 1000 കോടി രൂപയുടെ വ്യാപാരം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

● സംസ്ഥാനത്ത് മഴയെ തുടർന്ന് പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കൺട്രോൾ റൂം  പ്രവർത്തനമാരംഭിച്ചു. 24 മണിക്കൂറും 
സേവനം ലഭ്യമാണ്. നമ്പർ : 0471 2317214 

● ഓക്‌സ്‌ഫോർഡ് എക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് 2024 പ്രകാരം ജീവിതനിലവാരത്തിൽ ഇന്ത്യയിൽ ഒന്നാമത്തെ നഗരമായി തിരുവനന്തപുരം തെരഞ്ഞെടുക്കപ്പെട്ടു.

● അനധികൃതമായി ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

● തൃശൂരിലെ അവയവ കടത്ത് കേസില്‍ സാബിത്ത് ഇടനിലക്കാരന്‍ അല്ല മുഖ്യസൂത്രധാന്മാരില്‍ ഒരാളെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങള്‍ക്ക് പുറമെ ദില്ലിയില്‍ നിന്നും ആളുകളെ കടത്തിയതായാണ് വിവരം.

● പ്രതികൂല കാലാവസ്ഥ മൂലം വിമാനങ്ങള്‍ വൈകുന്നു. കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. അബുദാബി, മസ്‌ക്കറ്റ് വിമനങ്ങളാണ് വൈകുന്നത്. കനത്ത മഴ മൂലം വിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നതാണ് പ്രതിസന്ധിക്ക് കാരണം.

● പ്രതികൂല കാലാവസ്ഥ മൂലം വിമാനങ്ങള്‍ വൈകുന്നു. കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. അബുദാബി, മസ്‌ക്കറ്റ് വിമനങ്ങളാണ് വൈകുന്നത്. കനത്ത മഴ മൂലം വിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നതാണ് പ്രതിസന്ധിക്ക് കാരണം.

● യുവാക്കളില്‍ നിന്നുള്ള പ്രതികരണം മോശമായി തുടരുന്ന സാഹചര്യത്തില്‍ അഗ്നിപഥ് പദ്ധതിയെ കുറിച്ച് സൈന്യം ആഭ്യന്തര സര്‍വേ നടത്തുന്നു. അഗ്നിവീര്‍, റെജിമെന്റല്‍ സെന്റര്‍ ഉദ്യോഗസ്ഥര്‍, യൂണിറ്റ് കമാന്‍ഡര്‍മാര്‍ എന്നിവരില്‍ നിന്നാണ് അഭിപ്രായങ്ങള്‍ തേടുന്നത്.

● തെക്കുകിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യചുഴലിക്കാറ്റ് മുന്നറിയിപ്പും നല്‍കി. റിമാല്‍ എന്നാണ് ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്.

● ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ക്വാളിഫയര്‍ രണ്ടില്‍ ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടുന്നു.

● സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള 34 കോടി രൂപ (ഒന്നര കോടി റിയാല്‍) സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറി.

● കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേയെ തെരെഞ്ഞെടുത്തു.
MALAYORAM NEWS is licensed under CC BY 4.0