ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 16 മെയ് 2024 #NewsHeadlines

● സംസ്ഥാനത്ത് ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായ മഴ തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

● ഫെഡറേഷന്‍ കപ്പില്‍ പുരുഷ ജാവലിന്‍ ത്രോ മത്സരത്തില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. 82.27 മീറ്റര്‍ എറിഞ്ഞാണ് താരം സ്വര്‍ണം നേടിയത്.

● ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം മെയ് 16 വൈകീട്ട് 4 മുതല്‍ 25 വൈകിട്ട് 5 വരെ നടക്കുമെന്ന് അധികൃതർ അറിയിച്ചു.

● ഡ്രൈവിംഗ് സ്കൂൾ സംഘടനകൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു. സർക്കുലറിൽ മാറ്റങ്ങൾ വരുത്തും എന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.

● പേഴ്‌സണൽ സെക്രട്ടറിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ്‌ മന്ത്രിയെ അറസ്റ്റ്‌ ചെയ്‌ത്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌.

● പന്തീരാങ്കാവില്‍ നവവധുവിന് ഭര്‍ത്താവിന്റെ മര്‍ദനമേറ്റ സംഭവത്തിലെ പൊലീസ് വീഴ്ചയില്‍ നടപടി. പന്തീരാങ്കാവ് എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തു. പന്തീരങ്കാവ് എസ്എച്ച്ഒ എ എസ് സരിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

● തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2025-ൽ നടക്കേണ്ട തിരഞ്ഞെടുപ്പിനുമുന്നോടിയായി വാർഡ് പുനർനിർണയത്തിന് ആലോചന.
MALAYORAM NEWS is licensed under CC BY 4.0