ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 27 മെയ് 2024 #NewsHeadlines

● കോവിഡ് മഹാമാരിക്ക് ശേഷം ആഗോള ആയുര്‍ദൈര്‍ഘ്യം രണ്ട് വര്‍ഷം കുറഞ്ഞ് 71.4 വയസായതായി ലോകാരോഗ്യ സംഘടന. മാത്രമല്ല ആരോഗ്യത്തോടെയുള്ള ജീവിത കാലയളവ് 61.9 വയസായി കുറഞ്ഞതായും പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

● സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ആകാശച്ചുഴില്‍പ്പെട്ട് ഒരാള്‍ മരിച്ചതിന് പിന്നാലെ ഖത്തര്‍ എയര്‍വേസും സമാന അപകടത്തില്‍പ്പെട്ടു. ആകാശച്ചുഴില്‍പ്പെട്ട വിമാനത്തിലെ ജീവനക്കാര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേറ്റു.

● പത്തുവർഷത്തെ ഇടവേളയ്‌ക്കുശേഷം  കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്‌ ഐപിഎൽ ക്രിക്കറ്റ്‌ കിരീടം. ഏകപക്ഷീയമായ ഫൈനലിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ എട്ട്‌ വിക്കറ്റിന്‌ തരിപ്പണമാക്കി. കൊൽക്കത്തയുടെ മൂന്നാം കിരീടമാണ്‌.

● സംസ്ഥാനത്ത്‌ എച്ച്‌എസ്‌ഇ, വിഎച്ച്‌എസ്‌ഇ ഉൾപ്പെടെ പ്ലസ്‌വൺ ക്ലാസുകളിൽ ലഭ്യമായുള്ളത് 4,66,261 സീറ്റെന്ന് വിദ്യാഭ്യാസ വകുപ്പ്.

● ഇന്ത്യൻ ഭരണഘടനാ നിർമാണസമിതിയിലെ ഏക ദളിത് വനിതയായിരുന്ന ദാക്ഷായണി വേലായുധന്റെ പോരാട്ടജീവിതത്തിന്റെ ലഘുചരിത്രം ഏഴാംക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തി.

● ജൂൺ ഒന്നിന്‌ ഏഴാം ഘട്ടത്തോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്‌ അവസാനിക്കും. നാലിന്‌ വോട്ടെണ്ണും. അവസാന ഘട്ടത്തിൽ ഏഴ്‌ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിലുമായി 57 മണ്ഡലങ്ങളിലേക്കാണ്‌ വോട്ടെടുപ്പ്‌.

● ആലുവയില്‍ നിന്ന് കാണാതായ 12 വയസുകാരിയെ കണ്ടെത്തി. അങ്കമാലിയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിക്കൊപ്പമുണ്ടായിരുന്നു യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
MALAYORAM NEWS is licensed under CC BY 4.0