ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 19 മെയ് 2024 #NewsHeadlines

● കനത്ത മഴമൂലം പത്തനംതിട്ട ജില്ലയിൽ യാത്രാ നിരോധനം ഏർപ്പെടുത്തി. രാത്രി 7 മുതൽ രാവിലെ 6 വരെ മലയോര മേഖലയിലേക്കുള്ള യാത്രകൾ നിരോധിച്ചു. തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരം എന്നിവയക്കും നിരോധനമുണ്ട്. മെയ് 23 വരെയാണ് നിരോധനം.

● ഉഷ്ണതരംഗത്തെ ഡൽഹിയിൽ തുടര്‍ന്ന റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഉത്തരേന്ത്യയില്‍ ജാഗ്രതാ നിര്‍ദ്ദേശം. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

● ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

● ഇന്ത്യൻ ഓഹരിയില്‍നിന്ന് വിദേശ കമ്പനികൾ കൂട്ടത്തോടെ പിൻവാങ്ങുന്നു. മെയ്‌ മാസം ഇതുവരെ വിദേശനിക്ഷേപക കമ്പനികൾ പിൻവലിച്ചത്‌ 29,000 കോടി രൂപ (350 കോടി ഡോളർ). 2023 ജൂൺ 23ന്‌ ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ നഷ്ടമാണിത്.

● സംസ്ഥാനത്ത് അഞ്ചുദിവസം അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

● ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടില്ലെന്ന് നിര്‍ദേശം.

● ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദ സഞ്ചാരിയാകാനൊരുങ്ങി ​ഗോപിചന്ദ് തോട്ടുകര. ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേര്‍ഡ്-25 ദൗത്യത്തിന്റെ ഭാ​ഗമായി ​ഗോപിചന്ദ് ഉള്‍പ്പെട്ട ആറം​ഗസംഘം ഞായറാഴ്ച യുഎസിലെ വെസ്റ്റ് ടെക്-സാസില്‍നിന്ന് യാത്ര തിരിക്കും.

● രാജ്യത്ത് 2018നും 22നും ഇടയില്‍ അപ്രത്യക്ഷമായത് കൃഷിയിടങ്ങളിലെ അമ്പത് ലക്ഷത്തിലധികം വന്‍മരങ്ങള്‍. ‘നേച്ചര്‍ സസ്റ്റയിനബിലിറ്റി’ മാസിക പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജൈവ വൈവിധ്യത്തെ ഇത് ദോഷകരമായി ബാധിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

● നിർണായക മത്സരത്തിൽ ചെന്നൈയെ പരാജയപ്പെടുത്തി ബെം​ഗളൂരു പ്ലേഓഫിൽ. 27 റൺസിനാണ് ബെം​​ഗളൂരുവിന്റെ വിജയം. ആർസിബി ഉയർത്തിയ 219 റൺസ് വിജയ ലക്ഷ്യം ചെന്നൈ ഏഴു വിക്കറ്റ് നഷ്ടത്തിൽ 191ൽ അവസാനിച്ചു.

● ഇന്ത്യയിലെ അദാനി പോർട്‌സ് അടക്കം മൂന്ന് കമ്പനികളെ നോർവേ സെൻട്രൽ ബാങ്ക് കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. നോർവേയിലെ ഗവൺമെൻ്റ് പെൻഷൻ ഫണ്ട് ഗ്ലോബലിൽ നിന്ന് കമ്പനിയെ പുറത്താക്കിക്കൊണ്ടാണ് ബാങ്ക് നടപടി.
MALAYORAM NEWS is licensed under CC BY 4.0