● ശക്തമായ ജനകീയ സമ്മര്‍ദത്തെ തുടര്‍ന്ന് സുപ്രീം കോടതിയുടെ ഉത്തരവിന്
കാത്തുനില്‍ക്കാതെ ഇതുവരെ നടന്ന അഞ്ചുഘട്ട തെരഞ്ഞെടുപ്പുകളുടെ സമ്പൂര്‍ണ
വിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍.
● ലോക്‌സഭാ തെരഞ്ഞെടുപ്പ് ആറാംഘട്ടത്തിൽ രാത്രി 7.45 വരെ 59.06 ശതമാനം വോട്ട് രേഖപ്പെടുത്തി. പശ്ചിമബംഗാളിലാണ് ഉയർന്ന പോളിങ്-78.19% ജമ്മുകശ്‌മീരിലാണ് കുറവ്-52.28%.
● വാട്‌സ് ആപ്പ് ഉപയോക്താക്കളുടെ ഡാറ്റ ചോർത്തുന്നു എന്ന ആരോപണവുമായി സ്‌പേസ് എക്സിന്റെയും ടെസ്‌ലയുടെയും മേധാവിയായ ഇലോൺ മസ്‌ക്.
● സംസ്ഥാനത്ത് ഒമ്പത് മത്സ്യത്തൊഴിലാളി ഗ്രാമങ്ങളും രണ്ട് മത്സ്യ മൊത്തവിപണന
കേന്ദ്രങ്ങളും വരുന്നു. കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ഉപയോഗിച്ച്
പൂർത്തിയാക്കുന്ന പദ്ധതിയുടെ നടത്തിപ്പ് തീരദേശ വികസന കോർപറേഷനാണ്.
● സംസ്ഥാനത്ത് മഴ തോരാതെ തുടരുന്ന സാഹചര്യത്തില്‍ തിരുവന്തപുരം മുതല്‍
ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
പ്രഖ്യാപിച്ചിരിക്കുകയാണ്.തെക്കന്‍ ജില്ലകളില്‍ മഴ കനക്കും. ഈ ജില്ലകളില്‍
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.
● ബാറുടമയുടെ ശബ്ദരേഖ പുറത്തുവന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക
സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈഎസ്പി
ബിനു ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍.
● കച്ചവടത്തിന് തടസമാവുന്നു എന്നതിന്റെ പേരില്‍ മാത്രം വഴിയരികിലെ ഒരു മരവും
വെട്ടിമാറ്റരുതെന്ന് ഹൈക്കോടതി. ഇക്കാര്യം ഉറപ്പിക്കാന്‍ സംസ്ഥാന ചീഫ്
സെക്രട്ടറിക്ക് ജസ്റ്റീസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് നിര്‍ദ്ദേശം
നല്‍കി.
● പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ തകർത്ത് എഫ്.എ.
കപ്പ് ചാമ്പ്യന്‍മാരായി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. ലണ്ടനിലെ വെംബ്ലി
സ്റ്റേഡിയത്തില്‍ ചിരവൈരികള്‍ തമ്മില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ
രണ്ട് ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ ജയം.