● ഒമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 96 മണ്ഡലങ്ങളില്‍
നടന്ന നാലാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 63.02 ശതമാനം പേര്‍ വോട്ട്
ചെയ്തു. ആന്ധ്രപ്രദേശിലും ഒഡിഷയിലും ലോക്‌സഭയ്‌ക്കൊപ്പം നിയമസഭാ
തെരഞ്ഞെടുപ്പും ഇന്ന് നടന്നു.
● അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന ഹർജി
തള്ളി സുപ്രീംകോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ
ബെഞ്ചാണ് ഹർജി തള്ളിയത്.
● മഹാരാഷ്ട്രയിൽ പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു. ഇതേതുടർന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദേശം.
● സംസ്ഥാനത്ത് പ്ലസ്‌വൺ പ്രവേശനത്തിന് സർക്കാർ വർധിപ്പിച്ചത് 73,724 അധിക സീറ്റ്. മാർജിനൽ സീറ്റ് വർധനവിലൂടെ 61,759 സീറ്റും മുൻവർഷങ്ങളിലെ 178 താൽക്കാലിക ബാച്ചിലെ 11,965 സീറ്റും അനുവദിച്ചു.
● ജോലിസമയം 10 മണിക്കൂറാക്കി കുറയ്ക്കാനുള്ള റെയിൽവേ ബോർഡ് ഉത്തരവ് ജൂൺ ഒന്നുമുതൽ സ്വയം നടപ്പാക്കാൻ ലോക്കോ പൈലറ്റുമാരുടെ തീരുമാനം.
● ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി
അന്തരിച്ചു. 72 വയസായിരുന്നു. അസുഖ ബാധിതനായി ചികിത്സയില്‍
കഴിഞ്ഞുവരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.