● വംശഹത്യ തുടരുന്ന ഗാസയിലെ അവസാന അഭയകേന്ദ്രമായ റാഫയിൽനിന്ന് 3,00,000 പലസ്‌തീന്‍കാർ പാലായനം ചെയ്തതായി റിപ്പോർട്ട്.
● ഒരു മാസംമുമ്പ് തെരഞ്ഞെടുക്കപ്പെട്ട കുവൈത്ത് പാർലമെന്റ് ഭരണാധികാരിയായ അമീർ പിരിച്ചുവിട്ടു. വെള്ളിയാഴ്ച ഔദ്യോഗിക ടെലിവിഷൻ പ്രസംഗത്തിലാണ് പാർലമെന്റ് പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചത്.
● ജൂൺ നാലിന് ശേഷം ബിജെപി സർക്കാർ രൂപീകരിക്കില്ലെന്ന് ഡല്‍ഹി
മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. ജയില്‍ മോചിതനായ
ശേഷം മാധ്യമങ്ങളോടും തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും സംസാരിക്കുകയായിരുന്നു
അദ്ദേഹം.
● സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് ഏഴു ജില്ലകളിലെ എല്ലാ സർക്കാർ
ഹയർസെക്കൻഡറി സ്കൂളുകളിലും പൊതുവിദ്യാഭ്യാസവകുപ്പ് 30 ശതമാനം മാർജിനൽ
സീറ്റ് വർധന അനുവദിച്ചു.
● ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 10 സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള 1717 സ്ഥാനാർത്ഥികളാണ് ആകെ
മത്സരിക്കുന്നത്.
● ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ സ്കോർ.
മഴ മൂലം 16 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത
നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 157 റൺസ് നേടി.
● നിശ്ചിത കാലയളവിനുള്ളിൽ ബാധ്യതതീർത്ത് അപേക്ഷ നൽകിയാൽ ബാങ്കുകൾ ജപ്തിചെയ്ത
വസ്തുവകകൾ കുടിശ്ശികക്കാരനുതന്നെ തിരികെലഭിക്കും. ഇതിനായി നിലവിലുള്ള കേരള
റവന്യു റിക്കവറി നിയമം ഭേദഗതിചെയ്യുമെന്ന് സർക്കാർ.
● ബഡ്‌സ് സ്കൂളുകളിൽ എട്ട് കുട്ടികൾക്ക് ഒരു അധ്യാപകനെന്ന രീതി കർശനമായി
നടപ്പാക്കണമെന്ന് സാമൂഹികനീതി വകുപ്പ്. ഭിന്നശേഷിക്കുട്ടികൾക്ക് തെറാപ്പി
നൽകുമ്പോൾ രക്ഷാകർത്താക്കളുടെ സാന്നിധ്യം ഉറപ്പാക്കണം. നേരിട്ടോ
സി.സി.ടി.വി.കൾ വഴിയോ തെറാപ്പി യൂണിറ്റിൽ നടക്കുന്ന കാര്യങ്ങൾ
രക്ഷാകർത്താക്കൾക്ക് കാണാനാകണം എന്നും മാർഗ്ഗരേഖ.
● തൃപ്പൂണിത്തുറയില്‍ കിടപ്പിലായ പിതാവിനെ മകന്‍ വാടകവീട്ടില്‍ ഉപേക്ഷിച്ച
സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍
നിര്‍ദേശം നല്‍കി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു.
സംഭവത്തെക്കുറിച്ചുള്ള മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ
നിര്‍ദേശം.