• സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കി.
• ഈ അധ്യയന വര്‍ഷം മുതല്‍ കെഎസ്ആര്‍ടിസി വിദ്യാര്‍ത്ഥി കണ്‍സഷന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനമായിരിക്കും എന്ന് മാനെജ്മെൻ്റ്.
• ഇടക്കാല ജാമ്യം നീട്ടി നൽകണം എന്നാവശ്യപ്പെട്ട് കെജ്‌രിവാൾ നൽകിയ അപേക്ഷ സുപ്രീം കോടതി തളളി.
• ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ സംസ്ഥാനത്ത് പൂർത്തിയായി. ജൂൺ നാലിന് രാവിലെ എട്ടുമുതലാണ് വോട്ടെണ്ണൽ.
• ഡൽഹിയിലെ കൊടും ചൂടിന് കാരണം രാജസ്ഥാനിൽ നിന്നുള്ള കടുത്ത ചൂട് കാറ്റ് എന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം.
• ഇന്ത്യക്കാര്‍ രാജ്യത്തെ ബാങ്കുകളിലും അംഗീകൃത സ്വകാര്യ പണമിടപാട്
സ്ഥാപനങ്ങളിലുമായി പണയം വച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ മൂല്യം 18 ലക്ഷം
കോടിയെന്ന് റിസര്‍വ് ബാങ്കിന്റെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍.
• ബാറുടമകളുടെ പണപ്പിരവിന് വിഷയത്തില്‍ കേസെടുക്കാനാവില്ലെന്ന് ക്രൈബ്രാഞ്ച്.
കോഴ നടന്നതിന് തെളിവുകളില്ലെന്നും ക്രൈം ബ്രാഞ്ച്.
• നോർവേ ചെസിൽ ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസനെ തോൽപ്പിച്ച് ഇന്ത്യയുടെ ആർ.
പ്രഗ്നാനന്ദ. ക്ലാസിക്കൽ ഫോർമാറ്റിൽ
ആദ്യമായാണ് കാൾസനെ പ്രഗ്നാനന്ദ തോൽപ്പിക്കുന്നത്.