● ഡൽഹിയിൽ ഇന്ദിരഗാന്ധി
വിമാനത്താവളത്തിലും
രണ്ട് ആശുപത്രികളിലും ഇ
മെയില്‍ വഴി ബോംബ് ഭീഷണി. ബുറാഡിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും
മംഗോള്‍പുരിയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ഭീഷണി.
● സംസ്ഥാനത്ത് വേനല്‍മഴ ശക്തിപ്പെടും. വ്യാഴാഴ്ച വരെ പരക്കെ മഴയും
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര
കാലാവസ്ഥ വകുപ്പ് അറിയിച്ചു.
● പത്തനംതിട്ട തിരുവല്ല നിരണത്തെ സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍
കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞാഴ്ച ഇവിടെ താറാവുകള്‍
കൂട്ടത്തോടെ ചത്തിരുന്നു. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ്
പക്ഷിപ്പനി സ്ഥിരീകരിച്ചത്.
● പ്രതിസന്ധി നേരിടുന്ന കണ്ണൂർ വിമാനത്താവളത്തിന് കൂടുതൽ പ്രഹരമായി എയർ
ഇന്ത്യ എക്സ്പ്രസ്സിൻ്റെ അകാരണമായ സർവ്വീസ് മുടക്കം. കഴിഞ്ഞ നാല് ദിവസത്തിനിടെ
മുപ്പതിലധികം സർവ്വീസുകൾ മുടങ്ങിയതോടെ കിയാൽ വരുമാന നഷ്ടം നേരിടുകയാണ്.
● പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതിന് രൂപീകരിച്ച ക്ലീൻ കേരള കമ്പനി നാലുവർഷത്തിനിടെ ഹരിതകർമസേനയ്ക്ക് നൽകിയത് 17.65 കോടി രൂപ.
● സംസ്ഥാനത്തുണ്ടായ കനത്ത വരൾച്ച കാർഷികമേഖലയെ ഗുരുതരമായി ബാധിച്ചു. 19218.92 ഹെക്ടറിലെ 47,337 കർഷകരുടെ വിളകളാണ് നശിച്ചത്. ഇടുക്കിയിലെ കർഷകർക്കാണ് കൂടുതൽ നാശനഷ്ടമുണ്ടായത്.
● സംസ്ഥാനത്ത് വേനല്‍മഴ സജീവമായതോടെ വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും കുറവ്.
ശനിയാഴ്ച 9.56 കോടി യൂണിറ്റായി പ്രതിദിന ഉപയോഗം കുറഞ്ഞു. പീക്ക് സമയത്തെ
വൈദ്യുതി ആവശ്യകത 4585 മെഗാ വാട്ടായും കുറഞ്ഞു.
● പാലക്കാട് റെയിൽവേ ഡിവിഷൻ അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ നിന്ന് റെയിൽവേ
പിന്മാറണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. ഇക്കാര്യം
ഉന്നയിച്ച് മന്ത്രി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തെഴുതി.
● ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സിന് ബംഗളൂരുവിന് തകർപ്പൻ ജയം. ഡൽഹി
ക്യാപ്പിറ്റൽസിനെ 47 റൺസിന് തകർത്തു. 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന
ഡൽഹി 140 നു ഓൾ ഔട്ടായി. യാഷ് ദയാൽ മൂന്നു വിക്കറ്റ് വീഴ്ത്തി.