ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 11 മെയ് 2024 #NewsHeadlines

● തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്ന ഹര്‍ജി തള്ളിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് അദ്ദേഹത്തിന്റെ ഹര്‍ജി.

● ഡൽഹി മദ്യനയക്കേസിൽ ഇഡി അറസ്റ്റുചെയ്ത ആം ആദ്‌മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്‌ കെജ്‌രിവാളിന്‌ സുപ്രീംകോടതി ഇടക്കാലജാമ്യം.

● ഒളിമ്പിക്‌ ദീപശിഖയെ ഊഷ്‌മള സ്‌നേഹത്തോടെ വരവേറ്റ്‌ ഫ്രഞ്ച്‌ ജനത. ഒളിമ്പിക്‌സിന്റെ ജന്മദേശമായ ഗ്രീസിൽ കൊളുത്തിയ ദീപശിഖ ഫ്രാൻസിലേക്ക്‌ പ്രവേശിച്ചു.

● ഐപിഎൽ ക്രിക്കറ്റിൽ ഗുജറാത്ത്‌ ടൈറ്റൻസിന് ജയം. ചെന്നെെ സൂപ്പർ കിങ്സിനെ 35 റണ്ണിന് തോൽപ്പിച്ചു. സ്കോർ: ഗുജറാത്ത് 231/3 ചെന്നെെ 8/196.

● ലോഡ്‌ഷെഡിങ്ങിലേക്ക്‌ പോകാതെ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമാക്കി കെഎസ്‌ഇബി. ഉപയോക്താക്കളുടെ സഹകരണം ഉറപ്പാക്കിയതിലൂടെയും വേനൽമഴ ലഭിച്ചതിനാലും ആകെ വൈദ്യുതി ഉപയോഗവും രാത്രി ഉയർന്ന ഉപയോഗ സമയത്തെ (പീക്ക്‌ ടൈം) ആവശ്യകതയും താരതമ്യേന കുറഞ്ഞു.

● ഐക്യരാഷ്‌ട്ര കേന്ദ്രം
പലസ്‌തീന്‌ യുഎന്‍ പൂർണാംഗത്വം നൽകുന്നതിനെ പിന്തുണയ്ക്കുന്ന പ്രമേയം പാസാക്കി ഐക്യരാഷ്‌ട്ര സംഘടന പൊതുസഭ. അംഗത്വം നൽകുന്നതിനുള്ള അപേക്ഷ രക്ഷാ സമിതി വീണ്ടും പരിഗണിക്കണമെന്നും പ്രമേയത്തിലുണ്ട്.

● ഗുസ്തി താരങ്ങങ്ങളുടെ പരാതിയിൽ മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും
ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗിക പീഡന കുറ്റം ചുമത്തി കോടതി. ലൈംഗിക പീഡന കുറ്റം ചുമത്താൻ മതിയായ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി.

● സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വേനൽ മഴ തുടരാൻ സാധ്യത. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്.
MALAYORAM NEWS is licensed under CC BY 4.0