ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 28 മെയ് 2024 #NewsHeadlines

• അങ്കമാലിയിലെ ഗുണ്ടാ നേതാവിന്റെ വീട്ടിൽ വിരുന്ന് സൽക്കാരത്തിന് എത്തിയ ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം ജി സാബുവിനെ സസ്‌പെൻഡ് ചെയ്യാൻ നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

• ഏഴാംഘട്ട പ്രചാരണം ശക്തമാക്കി മുന്നണികള്‍. ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 57 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്.

• ഏഴു നവജാത ശിശുക്കള്‍ തീപിടുത്തത്തില്‍ മരിച്ച ദില്ലിയിലെ ആശുപത്രിയില്‍ ഗുരുതര സുരക്ഷ വീഴ്ചയെന്ന് റിപ്പോര്‍ട്ട്.

• സംസ്ഥാനത്തെ കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം. അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരും. മൂന്ന് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ് ഉണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

• കോടതിയില്‍ പൊട്ടിക്കരഞ്ഞ് സ്വാതി മലിവാള്‍. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അടുത്ത അനുയായിയായ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷയില്‍ പ്രതിഭാഗം വാദത്തിനിടെയാണ് സ്വാതി വികാരധീനയായത്.

• മുപ്പത്തിയാറ് വർഷമായി ദിവസവും നിറയെ യാത്രക്കാരുമായി കരിപ്പൂരിൽനിന്ന്‌ മുംബൈയിലേക്ക്‌ പറക്കുന്ന എയർ ഇന്ത്യാ എക്‌സ്‌പ്രസ്‌ വിമാനത്തിന്‌ റെഡ്‌ സിഗ്നൽ. ജൂൺ 15മുതൽ ഈ സർവീസ്‌ ഓർമകളിലേക്ക്‌ മടങ്ങും.

• കൊച്ചി കപ്പൽശാല പുതിയ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസലിന്റെ (ഹൈബ്രിഡ് എസ്ഒവി) രൂപകൽപ്പനയ്ക്കും നിർമാണത്തിനുമായി യൂറോപ്യൻ കമ്പനിയുമായി കരാർ ഒപ്പുവച്ചു.

• കരസേനാ മേധാവി മനോജ്‌ പാണ്ഡെയുടെ വിരമിക്കൽ കാലാവധി കേന്ദ്ര സർക്കാർ നീട്ടിനൽകിയത്‌ അസാധാരണ ഉത്തരവിലൂടെ. ചട്ടപ്രകാരം മെയ് 31ന്‌ വിരമിക്കേണ്ട പാണ്ഡെയ്‌ക്ക്‌ ജൂൺ 30 വരെയാണ്‌ നീട്ടിനൽകിയത്‌. 62 വയസ്സോ തൽസ്ഥാനത്ത്‌ മൂന്നുവർഷമോ പൂർത്തിയാക്കിയാൽ കരസേനാ തലവൻ വിരമിക്കണമെന്നാണ്‌ ചട്ടം.

• നവരത്ന കമ്പനിയായിരുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എച്ച്എംടി അടച്ചു പൂട്ടൽ ഭീഷണിയിൽ.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0