ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 18 മെയ് 2024 #NewsHeadlines

● ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ഗൗതം ഗംഭീര്‍ സ്ഥാനം ഏറ്റെടുക്കണമെന്ന് അഭ്യര്‍ഥിച്ച് ബിസിസിഐ സമീപിച്ചതായി റിപ്പോര്‍ട്ട്.

● സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേ ലക്ഷദീപ് തീരങ്ങളിൽ തിങ്കളാഴ്ച വരെ മത്സ്യബന്ധന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

● ബേപ്പൂരിൽ മരണപ്പെട്ട 14 വയസ്സുള്ള കുട്ടിയുടെ പരിശോധനാഫലം പൂനയിൽ നിന്നും വന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സ്ഥിരീകരണം വന്നാൽ മാത്രമേ പറയാൻ സാധിക്കുവെന്നും, ആശുപത്രികളിൽ പനി ക്ലിനിക്കുകൾ ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

● പോളിംഗ് ശതമാനം വൈകുന്നതില്‍ ഇടപെട്ട് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷനോട് മറുപടി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ഇസിഐ അഭിഭാഷകനോടാണ് സുപ്രീം കോടതി മറുപടി ആവശ്യപ്പെട്ടത്.

● ജനസംഖ്യ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡ്‌ വിഭജനം നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണർ എ ഷാജഹാന്റെ നേതൃത്വത്തിൽ ‘ഡീ ലിമിറ്റേഷൻ കമീഷൻ’ രൂപീകരിച്ച്‌ ഉടൻ വിജ്ഞാപനം ഇറങ്ങും.

● ആലപ്പുഴ ജില്ലയിലെ എടത്വ, ചെറുതന പഞ്ചായത്തുകളിലെ പക്ഷിപ്പനി സമീപ പഞ്ചായത്തുകളിലേക്കും കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്കും വ്യാപിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസംഘമെത്തി.

● നയതന്ത്ര ബന്ധം അതിദൃഢമാക്കാനുള്ള തീരുമാനങ്ങളെടുത്ത് ചൈനയും റഷ്യയും. രണ്ട്‌ ദിവസത്തെ ചൈന സന്ദർശനം പൂര്‍ത്തിയാക്കി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്‍ മടങ്ങി.

● പ്രപഞ്ചത്തിലെ സ്ഥലകാലങ്ങളിൽ ഏറ്റവും വിദൂരസ്ഥമായ ഭീമൻ തമോഗർത്തങ്ങളുടെ ലയന ദൃശ്യം പകർത്തി ജെയിംസ് വെബ് ദൂരദർശിനി. പ്രപഞ്ചം രൂപപ്പെട്ട് 740 കോടി വർഷങ്ങൾ കഴിഞ്ഞുള്ളതാണ് ഈ ദൃശ്യങ്ങളെന്ന്  ശാസ്ത്രജ്ഞർ വിലയിരുത്തി.

● കൊച്ചി കപ്പൽശാലയ്‌ക്ക്‌ യൂറോപ്പിൽ നിന്ന്‌ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസലിന്റെ രൂപകൽപ്പനയ്ക്കും നിർമാണത്തിനുമായി 1000 കോടിയോളം രൂപയുടെ കരാർ ലഭിച്ചെന്ന് മന്ത്രി പി രാജീവ്.
MALAYORAM NEWS is licensed under CC BY 4.0