ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 20 മെയ് 2024 #NewsHeadlines

● ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 49 മണ്ഡലങ്ങളിലേക്ക് നടക്കുന്ന വോട്ടെുപ്പില്‍ യു പി ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും ജനവിധി തേടും.

● കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ പിഴവെന്ന വാർത്ത തെറ്റെന്ന് മെഡിക്കൽ കോളേജ് അധികൃതർ. ചികിത്സ പിഴവ് എവിടെയും സംഭവിച്ചിട്ടില്ലെന്നും അന്വേഷണം നടത്തി സത്യം പുറത്തുവരണമെന്നും ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ ജേക്കബ് മാത്യു വ്യക്തമാക്കി.

● എസി സൂപ്പർഫാസ്‌റ്റ്‌ പ്രീമിയം സർവീസ്‌ തുടങ്ങാൻ കെഎസ്‌ആർടിസി. ടാറ്റയുടെ ബസ്‌ പരീക്ഷണ ഓട്ടത്തിനായി എത്തിച്ചു. അടുത്തദിവസം തിരുവനന്തപുരം - എറണാകുളം റൂട്ടിലായിരിക്കും പരീക്ഷണ ഓട്ടം.

● ഇന്ത്യക്കാരനായ ഗോപിചന്ദ്‌ തോട്ടുകര ഉൾപ്പെടെയുള്ള ആറ്‌ യാത്രികരെ വഹിച്ച്‌ ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേഡ്‌ 25 ബഹിരാകാശ വിനോദ സഞ്ചാര ദൗത്യം പൂർത്തിയാക്കി. ഭൂമിയുടെ അന്തരീക്ഷത്തിൽനിന്ന്‌ 105.7 കിലോമീറ്ററിലധികം സഞ്ചരിച്ച് പേടകം തിരിച്ചിറങ്ങി.

● ഇറാൻ പ്രസിഡന്റ്‌ ഇബ്രാഹിം റെയ്‌സിയും സംഘവും സഞ്ചരിച്ച ഹെലികോപ്‌റ്റർ വ്യൂഹം  അപകടത്തിൽപ്പെട്ടു. മോശം കാലാവസ്ഥയെ തുടർന്ന്‌ അസർബൈജാൻ അതിർത്തിക്കു സമീപം   ഇടിച്ചിറക്കുകയായിരുന്നുവെന്നാണ്‌ ആദ്യ റിപ്പോർട്ടുകൾ.

● ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം മഴ മൂലം ഉപേക്ഷിച്ചു. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമും ഓരോ പോയിന്‍റ് വീതം പങ്കിട്ടു.

● സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

● സംസ്ഥാനത്ത് പനി മരണങ്ങൾ വർധിക്കുന്നു. അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേർ. ഡെങ്കിപ്പനി പിടിപെട്ട് 48 പേർക്ക് ജീവൻ നഷ്ടമായി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0