ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 29 മെയ് 2024 #NewsHeadlines

• സംസ്ഥാനത്ത് ഒരുമാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. ഇതിനായി 900 കോടി രൂപ കഴിഞ്ഞാഴ്ച ധനവകുപ്പ് അനുവദിച്ചിരുന്നു. ബാങ്ക് അക്കൗണ്ട് മുഖേനയും സഹകരണസംഘം ജീവനക്കാരും പെൻഷൻ ലഭ്യമാക്കും.

• സംസ്ഥാനത്ത് കാലവർഷം മൂന്ന് ദിവസത്തിനുള്ളിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

• സംസ്ഥാനത്ത് അടുത്ത 7 ദിവസം ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ സുരക്ഷിത മേഖലകളില്‍ തുടരാന്‍ സന്നദ്ധരാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

• സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

• കളമശേരിയിലെ കനത്ത മഴയ്ക്കു പിന്നിൽ മേഘവിസ്ഫോടനമെന്ന് കുസാറ്റ് അധികൃതർ. ഒന്നര മണിക്കൂറിൽ പെയ്തത് 100 എംഎം മഴ. കുസാറ്റ് ക്യാമ്പസിൽ ഒരു മണിക്കൂറിനിടെ 98 മില്ലി മീറ്റർ മഴ പെയ്തു.

• സംസ്ഥാനത്തെ സ്വകാര്യ നഴ്‌സിങ്‌ കോളേജുകളിലെ മാനേജ്‌മെന്റ്‌ സീറ്റിലേക്കുള്ള പ്രവേശനം ഏകീകൃത ഏകജാലക സംവിധാനത്തിൽ തുടരാൻ ചൊവ്വാഴ്ച ചേർന്ന പ്രൈവറ്റ്‌ നഴ്‌സിങ്‌ കോളേജ്‌ മാനേജ്‌മെന്റ്‌ അസോസിയേഷൻ ഓഫ്‌ കേരളയുടെ  ജനറൽ ബോഡി തീരുമാനിച്ചു.

• ഈ വർഷത്തെ ട്രോളിങ് നിരോധനം ജൂൺ ഒമ്പത്‌ അർധരാത്രി മുതൽ നിലവിൽ വരും. ജൂലൈ 31 അർധരാത്രി വരെ 52 ദിവസത്തേക്കാണ് മൺസൂൺകാല ട്രോളിങ് നിരോധനം.

• ഇടക്കാല ജാമ്യത്തിന്റെ കാലാവധി നീട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ സമർപ്പിച്ച പുതിയ അപേക്ഷ പരിഗണിക്കുന്നതിൽ ചീഫ്‌ ജസ്റ്റിസ്‌ തീരുമാനമെടുക്കുമെന്ന്‌ സുപ്രീംകോടതി.

• പാപുവ ന്യൂ ഗിനിയിലെ യാംബാലിയിൽ മണ്ണിടിച്ചിലിൽപ്പെട്ട 2000 പേരും മരിച്ചിരിക്കാമെന്ന്‌ സർക്കാർ. വെള്ളി പുലർച്ചെ ഉറക്കത്തിലായിരുന്ന ഗ്രാമത്തെയപ്പാടെ മണ്ണിടിച്ചിൽ വിഴുങ്ങുകയായിരുന്നു.

• കോവിഡ്‌ അവസാനത്തെ മഹാമാരിയല്ലെന്നും ഭാവിയിൽ മറ്റൊരു മഹാമാരി സുനിശ്ചിതമാണെന്നും ബ്രിട്ടീഷ്‌ ശാസ്ത്രജ്ഞൻ. സർക്കാരുകൾ ഇതിനായി തയ്യാറെടുപ്പുകൾ നടത്തണമെന്നും മുന്നറിയിപ്പ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0