ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 22 മെയ് 2024 #NewsHeadlines

● സംസ്ഥാനത്ത്‌ കനത്ത നാശംവിതച്ച്‌ അതിതീവ്ര മഴ രണ്ടു ദിവസംകൂടി  തുടർന്നേക്കും. ബുധാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ്‌ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

● സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

● ആറാംഘട്ട വോട്ടെടുപ്പ്‌ 25ന്‌. ഏഴ്‌ സംസ്ഥാനത്തും ജമ്മു-കശ്‌മീരിലെ അനന്ത്‌നാഗ്‌-രജൗരിയിലുമായി 58 മണ്ഡലമാണ്‌ ആറാംഘട്ടത്തിൽ. 889 സ്ഥാനാർഥികളുണ്ട്‌.

● മെഡിക്കല്‍ രംഗത്തെ വന്‍ ചുവടുവയ്പ്പുമായി ചെന്നൈയിലെ ഡോക്ടര്‍മാര്‍. ഒരു സംഘം ന്യൂറോ സര്‍ജന്മാരാണ് തലച്ചോറില്‍ വളരെ ആഴത്തില്‍ സ്ഥിതി ചെയ്തിരുന്ന ഒരു ട്യൂമര്‍ കണ്‍പിരികത്തിലൂടെ നടത്തിയ കീഹോള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരിക്കുന്നത്.

● സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വർഷം 65,432 പരിശോധന നടത്തിയതായി മന്ത്രി വീണാ ജോർജ്. മുൻ വർഷങ്ങളേക്കാൾ റെക്കോഡ് പരിശോധനയാണ് പൂർത്തിയാക്കിയത്. പിഴത്തുകയും ഇരട്ടിയായി.

● ദുരൂഹ ഹെലികോപ്ടർ അപകടത്തിൽ മരിച്ച ഇറാൻ പ്രസിഡന്റ്‌ ഇബ്രാഹിം റെയ്‌സിയുടെ അന്ത്യചടങ്ങുകൾക്ക്‌ ഇറാനില്‍ തുടക്കമായി. തബ്രിസ് നഗരത്തിൽ ചൊവ്വാഴ്ച മൃതദേഹാവശിഷ്ടങ്ങൾ വഹിച്ചുള്ള ആദ്യ പ്രദക്ഷിണം നടന്നു.

● കേരള സർവകലാശാല സെനറ്റിലെ വിദ്യാർത്ഥി മണ്ഡലത്തിലേക്ക് സ്വന്തം ആൾക്കാരെ നാമനിർദേശം ചെയ്ത ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി റദ്ദാക്കി.

● കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രിംകോടതി.

● ഐപിഎല്‍ 2024ലെ ആദ്യ ഫൈനലിസ്റ്റുകളെ തീരുമാനിക്കപ്പെടുന്ന ക്വാളിഫയര്‍ മത്സരത്തില്‍ ഹൈദരാബാദിനെ എട്ട് വിക്കറ്റുകള്‍ക്ക് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ് ഫൈനലില്‍ പ്രവേശിച്ചു.

● കൊവാക്‌സിന് പാർശ്വഫലങ്ങൾ ഉണ്ടെന്ന ബനാറസ് ഹിന്ദു സർവകലാശാലയുടെ പഠനത്തിനെതിരെ ഐസിഎംആർ. പഠന റിപ്പോർട്ട് ഗുണനിലവാരം ഇല്ലാത്തതെന്ന് ഐസിഎംആർ ചൂണ്ടിക്കാട്ടി.
MALAYORAM NEWS is licensed under CC BY 4.0