May 25 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
May 25 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 25 മെയ് 2025 | #NewsHeadlines


• കൊച്ചി തീരത്ത് നിന്നും 38 നോട്ടിക്കൽ മൈൽ ദൂരം അപകടത്തിൽപ്പെട്ട കപ്പൽ ഉയർത്തുവാനുള്ള ശ്രമം തുടരുന്നു. കോസ്റ്റ് ഗാർഡിന്റെയും ഇന്ത്യൻ നേവിയുടെയും നേതൃത്വത്തിലാണ് ദൗത്യം തുടരുന്നത്.

• കേരളതീരത്ത് വന്നടിയുന്ന ഒരു കണ്ടെയ്‌നറും പൊതുജനങ്ങള്‍ സ്പര്‍ശിക്കരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

• സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും.  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ് എന്നീ ജില്ലകളിൽ റെഡ് അലേർട്ട്.

• കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മെയ് 28 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

• താമരശേരിയിൽ മുഹമ്മദ് ഷഹബാസ് എന്ന പത്താം ക്ലാസുകാരൻ കൊല്ലപ്പെട്ട കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.

• രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. ഡൽഹി, ഹരിയാന, കർണാടക തുടങ്ങി ഒമ്പത് സംസ്ഥാനങ്ങളിലാണ് കൂടുതൽ. രാജ്യത്ത് നിലവിൽ 257 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

• ഡൽഹിയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഞായർ പുലര്‍ച്ചെ പെയ്ത മഴയില്‍ നിരവധി സ്ഥലങ്ങളില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു.

• രാജ്യത്തെ ഒരോ ജനങ്ങളുടെയും ലക്ഷ്യമാണ് വികസിത ഭാരതമെന്ന് നീതി ആയോഗില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ആക്കണം. ഇക്കാര്യത്തില്‍ കേന്ദ്രവും , സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഒരു ലക്ഷ്യവും അസാധ്യമല്ലെന്നും പ്രധാന മന്ത്രി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 25 മെയ് 2024 #NewsHeadlines

● ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടം ഇന്ന്. ബിഹാര്‍, ഹരിയാന, ജാര്‍ഖണ്ഡ്, ഒഡിഷ, യുപി, ബംഗാള്‍, കശ്മീര്‍, ദില്ലി എന്നിവിടങ്ങളിലെ 58 വോട്ടെടുപ്പ് നടക്കുന്നത്.

● പൊതു മേഖലാ സ്ഥാപനങ്ങളായ ബിഎസ്‌എൻഎല്ലിന്റെയും എംടിഎൻഎല്ലിന്റെയും ആസ്‌തികൾ വിറ്റഴിക്കാനുള്ള നീക്കം സജീവമാക്കി കേന്ദ്ര സർക്കാർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇവയുടെ ആസ്‌തികൾ ഉടൻ വിറ്റഴിക്കാനുള്ളവയുടെ വിശദാംശം ഉൾപ്പെടുത്തി വെബ്‌സൈറ്റ്‌ വികസിപ്പിച്ചു.

● നിപാ ചെറുത്തുനിൽപ്പിൽ ലോകത്തിന്‌ മാതൃകയായ കേരളത്തിൽ ഒരുക്കുന്ന അന്താരാഷ്‌ട്ര പഠന-ഗവേഷണ കേന്ദ്രത്തിനുള്ള വിശദപദ്ധതി രേഖ (ഡിപിആർ) തയ്യാറാകുന്നു.

● സംസ്ഥാനത്ത്‌ ദിവസങ്ങളായി തുടർന്ന തീവ്രമഴയ്‌ക്ക്‌ നേരിയ ശമനമായെങ്കിലും ദുരിതം തുടരുന്നു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു. ശനിയോടെ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനാണ്‌ സാധ്യത.

● വേനൽമഴ ശക്തമായതോടെ ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് വൈദ്യുതോൽപ്പാദനം ഉയർത്തി. ഈ വർഷത്തെ ഏറ്റവും ഉയർന്ന തോതായ 15.559 ദശലക്ഷം യൂണിറ്റാണ് വെള്ളിയാഴ്ച ഉൽപ്പാദിപ്പിച്ചത്.

● ഇറാൻ പ്രസിഡന്റ്‌ ഇബ്രാഹിം റെയ്‌സിയുടേത്‌ അപകട മരണമാണെന്നും ഹെലികോപ്‌റ്റർ ആക്രമിക്കപ്പെട്ടതാണെന്നതിന്‌ സൂചനകളൊന്നുമില്ലെന്നും റിപ്പോർട്ട്‌.

● ഇറാൻ പ്രസിഡന്റ്‌ ഇബ്രാഹിം റെയ്‌സിയുടേത്‌ അപകട മരണമാണെന്നും ഹെലികോപ്‌റ്റർ ആക്രമിക്കപ്പെട്ടതാണെന്നതിന്‌ സൂചനകളൊന്നുമില്ലെന്നും റിപ്പോർട്ട്‌.

● നിര്‍ണായകമായ ഐപിഎല്‍ രണ്ടാം ക്വളിഫയറില്‍ അടിപതറിയ രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ കാണാതെ മടങ്ങി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 25 മെയ് 2023 | #News_Headlines

● രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് റിസൾട്ട് പ്രഖ്യാപിക്കുക.

● മെയ് 28ന് സെൻട്രൽ വിസ്താര പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രപതിയെ ഒഴിവാക്കിയതിൽ വിമർശനം.

● ലോകത്താകമാനം രണ്ട് കോടിയിലധികം ആളുകളുടെ ജീവനെടുത്ത കൊവിഡിനേക്കാൾ മാരകമായ ഒരു വൈറസിനെ നേരിടാൻ ലോകം തയ്യാറെടുക്കണമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ഡോ. ടെഡ്രോസ് അദാനോം. എഴുപത്തിയാറാം ലോകാരോഗ്യ അസംബ്ലിയിൽ റിപ്പോർട്ട് അവതരിപ്പിച്ച് സംസാരിക്കുന്നതിനിടെയിലായിരുന്നു അദ്ദേഹത്തിൻ്റെ മുന്നറിയിപ്പ്.

● സംസ്ഥാനത്ത് ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ എല്ലാവരും മുന്‍കരുതലുകളെടുക്കണം. എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം.

● സംസ്ഥാനത്തെ എല്ലാ പട്ടിക വര്‍ഗ ഊരുകളിലും ഈ വര്‍ഷം തന്നെ ഡിജിറ്റല്‍ കണക്റ്റിവിറ്റി എത്തിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ബിഎസ്എന്‍എല്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. 1284 ഊരുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 1073 ഇടത്ത് കണക്റ്റിവിറ്റി എത്തിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

● വിഷു ബമ്പര്‍ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ പന്ത്രണ്ട് കോടി രൂപ VE 475588 എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ ഒരു കോടി രൂപ ആറ് പേര്‍ക്കാണ്.

● ഇരു ചക്ര വാഹനങ്ങളിൽ രണ്ടു പേർക്കൊപ്പം 12 വയസ്സിൽ താഴെയുള്ള കുട്ടികൾ യാത്ര ചെയ്താൽ തത്കാലം പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി ആൻറണി രാജു.

● കൊള്ളലാഭം ലക്ഷ്യമിട്ട്‌ വിമാനക്കമ്പനികൾ യാത്രാനിരക്ക് വീണ്ടും അഞ്ചിരട്ടി കൂട്ടി. കേരളത്തിൽനിന്ന് ഗൾഫിലേക്കും തിരിച്ചുമുള്ള നിരക്കാണ് എയർ ഇന്ത്യയും വിദേശ വിമാനക്കമ്പനികളും ഉയർത്തിയത്‌. 28 മുതൽ പ്രാബല്യത്തിൽവരും. വേനലവധി കഴിഞ്ഞ് ഗൾഫിലേക്കുള്ള മടക്കയാത്രയും ഗൾഫിൽ സ്‌കൂൾ അടയ്ക്കുന്നതും ലക്ഷ്യമിട്ടാണ്‌ കൊള്ള.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 24 മെയ് 2023 | #News_Headlines

● കർണാടക നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്. മുൻ മന്ത്രിയും അഞ്ച് തവണ നിയമസഭാംഗവുമായ യു ടി ഖാദർ കർണാടകയിലെ പതിനാറാം നിയമസഭയുടെ സ്പീക്കറാകാൻ ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചു.

● ഐപിഎല്ലിലെ ഒന്നാം ക്വാളിഫയറിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെ 15 റൺസി ന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്സ് ഫൈനലിൽ.

● സംസ്ഥാനത്ത് ജൂൺ 7 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം.

● സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ മൂന്ന് റാങ്കും പെണ്‍കുട്ടികള്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. ഗരിമ ലോഹിത, ഉമ ഹാരതി എന്‍ എന്നിവര്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍. ആറാം റാങ്ക് മലയാളിയായ ഗഹാന നവ്യ ജെയിംസ് സ്വന്തമാക്കി.

● പുതിയ 97 സ്‌കൂള്‍ കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ധര്‍മ്മടം ജിഎച്ച്എസ്എസ് മുഴപ്പിലങ്ങാട് വെച്ചാണ് സംസ്ഥാന തല ഉദ്ഘാടന ചടങ്ങ് നടന്നത്. 2016 ന് മുന്‍പുള്ള കേരളത്തില്‍ പൊതുവിദ്യാലയങ്ങള്‍ തകര്‍ച്ചയിലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

● തിരുവനന്തപുരം തുമ്പ കിൻഫ്ര പാർക്കിലെ തീയണക്കാനുള്ള ശ്രമത്തിനിടെ മരണപ്പെട്ട ഫയർമാൻ രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും.

● കൊച്ചി–സേലം എൽപിജി പൈപ്പ്‌ലൈൻ പദ്ധതിയുടെ കേരളത്തിലെ പൈപ്പിടൽ പൂർത്തിയായി. ഐഒസി–ബിപിസിഎൽ സംയുക്ത പദ്ധതിയിൽ ആകെയുള്ള 420 കിലോമീറ്റർ പൈപ്പ്‌ലൈനിൽ 210 കിലോമീറ്റർ കേരളത്തിലൂടെയാണ്‌. ജൂണിൽ കമീഷനിങ്‌ നടത്തും.

● കേരളം ഇനി സമ്പൂർണ ഇ– ഗവേണൻസ്‌ സംസ്ഥാനം. പണമടയ്‌ക്കാനുള്ള സംവിധാനമുൾപ്പെടെ എണ്ണൂറിൽപ്പരം സർക്കാർ സേവനങ്ങൾ ഇ–സേവന ഏകജാലക സംവിധാനത്തിലേക്ക് മാറും. സംസ്ഥാന ഐടി മിഷനാണ്‌ ഇത്‌ സാധ്യമാക്കിയത്. സമ്പൂർണ ഇ–ഗവേണൻസ് കേരളം പ്രഖ്യാപനം വ്യാഴാഴ്‌ച തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

● രാജ്യത്ത് ആദ്യമായി ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം കേരളം തയ്യാറാക്കുന്നു. ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പ്‌ ഡിജിറ്റൽ സർവകലാശാലയുടെ സഹായത്തോടെ തയ്യാറാക്കിയ വെബ്‌അധിഷ്‌ഠിത സോഫ്‌റ്റ്‌വെയർ ‘ജലനേത്ര’യിലൂടെയാണിത്‌. സംസ്ഥാനത്തെ 590 കിലോമീറ്റർ തീരം, 12 നോട്ടിക്കൽ മൈൽവരെയുള്ള ഉൾക്കടൽ, നദികൾ, കായൽ, പുഴകൾ, അണക്കെട്ടുകൾ, റിസർവോയർ, ഉൾനാടൻ ജലാശയങ്ങൾ, ചെറുഅരുവികൾ, കുളങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഡിജിറ്റൽ ഭൂപടം സജ്ജമാക്കും.

● പത്തു കോടി പ്രകാശവർഷം അകലെയുള്ള സൂപ്പർനോവയുടെ ചിത്രം സാധാരണ കാമറയിൽ പകർത്തി വലിയമല എൽപിഎസ്‌സിയിലെ ശാസ്‌ത്രജ്ഞർ. പിൻവീൽ ഗാലക്സിയിൽ (എം101) അടുത്തിടെ കണ്ടെത്തിയ എസ്‌എൻ 2023 ഐഎക്‌സ്‌എഫ്‌ എന്ന ടൈപ്പ്‌ 2 സൂപ്പർനോവയുടെ ചിത്രമാണ്‌ ഇവർ പകർത്തിയത്‌.

● സൗദിയിലേക്കുള്ള തൊഴിൽ വിസ സ്റ്റാംപ് ചെയ്യാൻ വിരലടയാളം നിർബന്ധമാക്കി. തൊഴിൽ വിസ സ്റ്റാംപ് ചെയ്യാൻ വിഎഫ്എസ് കേന്ദ്രങ്ങളെ സമീപിക്കണമെന്ന് മുംബൈയിലെ സൗദി കോൺസുലേറ്റ് അറിയിച്ചു.

● വില്ലേജ് ഓഫിസുകൾ ജനസൗഹൃദമാക്കാനും മുഖംമിനുക്കാനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച സ്മാർട്ട് വില്ലേജ് ഓഫിസ് പദ്ധതി പ്രകാരം സംസ്ഥാനത്തെ 324 ഓഫിസുകൾ സ്മാർട്ടായി. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് പുറമെ സേവനങ്ങൾ വേഗത്തിലും സുതാര്യവും കടലാസ് രഹിതവുമാക്കി ഭരണനിർവഹണം കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0