● പൊതു മേഖലാ സ്ഥാപനങ്ങളായ ബിഎസ്‌എൻഎല്ലിന്റെയും എംടിഎൻഎല്ലിന്റെയും ആസ്‌തികൾ വിറ്റഴിക്കാനുള്ള നീക്കം സജീവമാക്കി കേന്ദ്ര സർക്കാർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇവയുടെ ആസ്‌തികൾ ഉടൻ വിറ്റഴിക്കാനുള്ളവയുടെ വിശദാംശം ഉൾപ്പെടുത്തി വെബ്‌സൈറ്റ് വികസിപ്പിച്ചു.
● നിപാ ചെറുത്തുനിൽപ്പിൽ ലോകത്തിന് മാതൃകയായ കേരളത്തിൽ ഒരുക്കുന്ന അന്താരാഷ്‌ട്ര പഠന-ഗവേഷണ കേന്ദ്രത്തിനുള്ള വിശദപദ്ധതി രേഖ (ഡിപിആർ) തയ്യാറാകുന്നു.
● സംസ്ഥാനത്ത് ദിവസങ്ങളായി തുടർന്ന തീവ്രമഴയ്‌ക്ക് നേരിയ ശമനമായെങ്കിലും ദുരിതം തുടരുന്നു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു. ശനിയോടെ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനാണ് സാധ്യത.
● വേനൽമഴ ശക്തമായതോടെ ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് വൈദ്യുതോൽപ്പാദനം ഉയർത്തി. ഈ വർഷത്തെ ഏറ്റവും ഉയർന്ന തോതായ 15.559 ദശലക്ഷം യൂണിറ്റാണ് വെള്ളിയാഴ്ച ഉൽപ്പാദിപ്പിച്ചത്.
● ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടേത് അപകട മരണമാണെന്നും ഹെലികോപ്‌റ്റർ ആക്രമിക്കപ്പെട്ടതാണെന്നതിന് സൂചനകളൊന്നുമില്ലെന്നും റിപ്പോർട്ട്.
● ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടേത് അപകട മരണമാണെന്നും ഹെലികോപ്‌റ്റർ ആക്രമിക്കപ്പെട്ടതാണെന്നതിന് സൂചനകളൊന്നുമില്ലെന്നും റിപ്പോർട്ട്.
● നിര്‍ണായകമായ ഐപിഎല്‍ രണ്ടാം ക്വളിഫയറില്‍ അടിപതറിയ രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ കാണാതെ മടങ്ങി.