May 14 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
May 14 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 14 മെയ് 2025 | #NewsHeadlines

• പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സൗത്ത്കശ്മീരില്‍ മൂന്നു ഭീകരര്‍ക്കായി ലൂക്ക് ഔട്ട്നോട്ടീസ് പുറപ്പെടുവിച്ചു. ഭീകരരെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

• ഇന്ത്യ- പാക് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് താൻ മധ്യസ്ഥത വഹിച്ചുവെന്ന യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിൻ്റെ വാദങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം.

• തിരുവനന്തപുരം നന്ദൻകോട് കൂട്ടക്കൊലക്കേസിൽ പ്രതി കേദൽ ജെൻസന്‍ രാജയ്ക്ക് ജീവപര്യന്തവും 15 ലക്ഷം പിഴയും വിധിച്ചു.

• കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകളിലൂടെ ഒരു ലക്ഷം തൊ‍ഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കോ‍ഴിക്കോട് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

• കോവിഡ് വ്യാപനത്തെ തുടർന്ന്‌ സിംഗപ്പൂരിൽ ആരോഗ്യവിഭാഗം ജാഗ്രതയിൽ. ഏപ്രിൽ 27 മുതൽ മെയ് മൂന്നു വരെയുള്ള ആഴ്‌ച 14,200 പേർക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌.

• ബംഗ്ലാദേശിൽ അവാമി ലീഗിനെതിരെ ഇടക്കാല സർക്കാർ കടുത്ത നടപടികൾ തുടരുന്നതിനിടെ മുൻ പ്രസിഡന്റ് മുഹമ്മദ്‌ അബ്ദുൾ ഹമീദ് രാജ്യംവിട്ടു. കഴിഞ്ഞദിവസം പുലർച്ചെ ധാക്കയിൽനിന്ന്‌ തായ്‌ലൻഡിലേക്കുള്ള വിമാനത്തിലാണ് അദ്ദേഹം പോയതെന്ന് ബംഗ്ലാദേശ്‌ മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്‌തു.

• കോളജ് വിദ്യാര്‍ത്ഥിനികളേയും വിവാഹിതരായ സ്‌ത്രീകളെയും ക്രൂരമായി പീഡിപ്പിച്ച പൊള്ളാച്ചി പീഡന പരമ്പര കേസിൽ 9 പ്രതികൾക്കും മരണംവരെ ജീവപര്യന്തം ശിക്ഷ.

• ഇന്ത്യ നടത്തിയത് ഇതിഹാസ പോരാട്ടമാണെന്നും ഓപ്പറേഷന്‍ സിന്ദൂറിലൂടെ തീവ്രവാദികളുടെ തലസ്ഥാനം തകര്‍ത്തെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. ആദംപുർ വ്യോമതാവളത്തിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കവേ ആയിരുന്നു അദ്ദേഹം.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 14 മെയ് 2024 #NewsHeadlines

● പത്തനംതിട്ടയില്‍ താറാവുകളില്‍ പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ (എച്ച്5 എന്‍1) കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.

● ഒമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 96 മണ്ഡലങ്ങളില്‍ നടന്ന നാലാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 63.02 ശതമാനം പേര്‍ വോട്ട് ചെയ്തു. ആന്ധ്രപ്രദേശിലും ഒഡിഷയിലും ലോക്‌സഭയ്‌ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും ഇന്ന് നടന്നു.

● അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.

● മഹാരാഷ്ട്രയിൽ പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു. ഇതേതുടർന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദേശം.

● സംസ്ഥാനത്ത് പ്ലസ്‌വൺ പ്രവേശനത്തിന്‌ സർ‌ക്കാർ വർധിപ്പിച്ചത്‌  73,724 അധിക സീറ്റ്. മാർജിനൽ സീറ്റ് വർധനവിലൂടെ 61,759 സീറ്റും മുൻവർഷങ്ങളിലെ 178 താൽക്കാലിക ബാച്ചിലെ 11,965 സീറ്റും അനുവദിച്ചു.

● ജോലിസമയം 10 മണിക്കൂറാക്കി കുറയ്ക്കാനുള്ള റെയിൽവേ ബോർഡ് ഉത്തരവ്‌ ജൂൺ ഒന്നുമുതൽ സ്വയം നടപ്പാക്കാൻ ലോക്കോ പൈലറ്റുമാരുടെ തീരുമാനം.

● ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു. 72 വയസായിരുന്നു. അസുഖ ബാധിതനായി ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 14 മെയ് 2023 | #News_Headlines

● കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണപക്ഷമായ ബിജെപിക്ക് കനത്ത തോൽവി നൽകി കോൺഗ്രസ്സിന് വൻ വിജയം. ജെഡിഎസ് മൂന്നാം സ്ഥാനത്ത്.

● മോഖ ചുഴലിക്കാറ്റ് ഞായറാ‍ഴ്ച ഉച്ചയോടെ തീരത്തെത്തും. തെക്ക് കിഴക്കൻ ബംഗ്ലാദേശിനും വടക്കൻ മ്യാൻമാറിനുമിടയിൽ കരയിൽ പ്രവേശിക്കും. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത.

● കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ആരാകും എന്നതിൻമേലുള്ള ചർച്ചകൾക്കായി നിയമസഭാ കക്ഷി യോഗം ഇന്ന്.

● മഹാരാഷ്ട്രയിലെ അകോലയില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

● ഭൂമിയുടെ കാലാവസ്ഥയെ തകിടം മറിക്കുന്ന എല്‍ നിനോ പ്രതിഭാസത്തിന് ഈ വര്‍ഷം തുടക്കമാകുമെന്ന് കാലാവസ്ഥ വിദഗ്ധര്‍. 1997–98 കാലഘട്ടത്തിലായിരുന്നു എല്‍ നിനോ ലോകത്ത് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. അതിനേക്കാള്‍ വിനാശകരമായിരിക്കും വരാനിരിക്കുന്ന നാളുകളെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.

● ആഭ്യന്തര ഉല്പാദന വളര്‍ച്ചയില്‍ ലോകത്ത് നാലാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയില്‍ സാമ്പത്തിക വളര്‍ച്ച മാന്ദ്യത്തിലെന്ന് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0