വയനാട്ടിലെ ഉരുൾപൊട്ടലിൽ പ്രിയപ്പെട്ടവരെയെല്ലാം നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൺ മരണത്തിന് കീഴടങ്ങി.
വയനാട്ടിലെ കൽപ്പറ്റ വെള്ളാരം കുന്നിൽ ഇന്നലെ വൈകിട്ടായിരുന്നു അപകടം. ജെൻസണും ശ്രുതിയും സഞ്ചരിച്ചിരുന്ന വാനുമായി സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെൻസനെ ഉടൻ തന്നെ മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുടുംബത്തോടൊപ്പം കോഴിക്കോട്ടേക്ക് പോവുകയായിരുന്ന വെള്ളാരംകുന്നിലെ വളവിൽ വെച്ചാണ് അപകടം. ജെൻസൻ്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
ജെൻസൻ്റെ തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേൽക്കുകയും കാലിന് ഒടിവ് സംഭവിക്കുകയും ചെയ്തു.
വയനാട് ദുരന്തം നടക്കുമ്പോൾ ബന്ധുവീട്ടിലായിരുന്നതിനാൽ മാത്രമാണ് ശ്രുതി രക്ഷപ്പെട്ടത്. മാതാപിതാക്കളെയും സഹോദരിയെയും കാണാതായി. സഹോദരി ഭാര്യ ശ്രേയയുടെ മൃതദേഹം പിന്നീട് കണ്ടെത്തി. പത്ത് വർഷമായി ശ്രുതിയും ജെൻസണും പ്രണയത്തിലാണ്.