മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥിയായി അഡ്വ. ഹാരിസ് ബീരാൻ. #Rajyasabha_Election

സുപ്രീം കോടതി അഭിഭാഷകനും ഡൽഹി കെഎംസിസി പ്രസിഡൻ്റുമായ അഡ്വ. ഹാരിസ് ബീരാനെ മുസ്ലീം ലീഗിൻ്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.   പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സുപ്രീം കോടതിയിൽ മുസ്ലീം ലീഗിന് വേണ്ടി നിലകൊണ്ട ഹാരിസ് ബീരാൻ എംഎസ്എഫിലൂടെയാണ് സംഘടനാ രംഗത്തേക്ക് വന്നത്.

  എറണാകുളം ആലുവ സ്വദേശിയാണ്.   എറണാകുളം മഹാരാജാസ് കോളേജിൽ എംഎസ്എഫ് യൂണിറ്റ് പ്രസിഡൻ്റായിരുന്നു.   എറണാകുളം ലോ കോളേജിലും എം.എസ്.എഫിന് വേണ്ടിയും സജീവമായിരുന്ന ഹാരിസ് ബീരാൻ 1998 മുതൽ ഡൽഹിയിൽ ജോലി ചെയ്യുന്നു.

  2011 മുതൽ ഡൽഹി കെഎംസിസിയുടെ പ്രസിഡൻ്റാണ് അദ്ദേഹം. അബ്ദുൾ നാസർ മദനിക്കും സിദ്ദിഖ് കാപ്പനുവേണ്ടി ഹാരിസ് ബിരാൻ നടത്തിയ നിയമപോരാട്ടം ശ്രദ്ധേയമായിരുന്നു.   കപിൽ സിബലിനെപ്പോലുള്ള മുതിർന്ന അഭിഭാഷകർക്കൊപ്പം യുഎപിഎ ദുരുപയോഗത്തിനെതിരെ നിയമപോരാട്ടത്തിന് നേതൃത്വം നൽകി.   മുസ്ലീം ലീഗിൻ്റെ പേര് മാറ്റണമെന്ന ഹർജിക്കെതിരെ ഹാരിസ് ബിരാൻ നടത്തിയ നിയമ ഇടപെടലുകളും മുത്തലാഖ് ബിൽ, ഹിജാബ്, ലവ് ജിഹാദ് തുടങ്ങിയ വിഷയങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

  പ്രവാസി വോട്ടവകാശത്തിനും ജാതി സെൻസസ് നടപ്പാക്കുന്നതിനുമായി ഹാരിസ് ബിരാൻ നിയമപോരാട്ടങ്ങൾ നടത്തി.   ഓൾ ഇന്ത്യ ലോയേഴ്‌സ് ഫോറം ദേശീയ കൺവീനറായും പ്രവർത്തിക്കുന്നു.   നിയമരംഗത്തെ മികവിന് നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0