തളിപ്പറമ്പ : പൊതുജനങ്ങൾക്ക് കുടിക്കാൻ മാലിന്യം, തകൃതിയായി കുടിവെള്ള ബിസിനസ്സ് ഒത്താശയായി നഗരസഭ പോലും, തളിപ്പറമ്പിനെ 'മഞ്ഞപ്പിത്തത്തിന്റെ ഹബ്ബ്' ആക്കി മാറ്റിയ 'ജാഫർ' മുതലാളി ചെയ്ത ദ്രോഹത്തിന് ഇപ്പോൾ ജില്ലയിലെ വിവിധ ആശുപത്രിയിൽ കഴിയുന്നത് അനവധി ആളുകളാണ്.
തളിപ്പറമ്പ പ്രദേശടത്ത് കഴിഞ്ഞ ഏതാനും വർഷങ്ങളായി കുടിവെള്ളം എത്തിക്കുന്നത് കാറ്ററിങ് ഉൾപ്പടെ നടത്തുന്ന മന്ന കേന്ദ്രമായി പ്രവർത്തിക്കുന്ന 'ജാഫർ വാട്ടർ സപ്ലെ' ആണ്. തളിപ്പറമ്പിന് അടുത്ത കുറുമാത്തൂർ പഞ്ചായത്തിലെ കിണറിൽ നിന്നും യാതൊരു ലാബ് ടെസ്റ്റിന്റെയും സുരക്ഷാ മുൻകരുത്തലിന്റെയും സഹായം ഇല്ലാതെയാണ് ഇവർ തുറന്ന കിണറിൽ നിന്നും നേരിട്ട് വെള്ളം പമ്പ് ചെയ്ത് വാഹനങ്ങളിലെ സാധാരണ വാട്ടർ ടാങ്ക് വഴി ജനങ്ങൾക്ക് വിതരണം ചെയ്യുന്നത്. കൺസ്ട്രക്ഷൻ ആവശ്യങ്ങൾക്കായി നൽകുന്ന പരിശോധന ആവശ്യമില്ലാത്ത റോ വാട്ടർ ആയും അതീവ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടുന്ന കുടിവെള്ളമായും നൽകുന്നത് ഒരേ കിണറിൽ നിന്നും ശേഖരിക്കുന്ന ഒരേ ഗുണനിലവാരം ഉള്ള വെള്ളം ആണെന്നുള്ളത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഇതിന് മുമ്പും ഇതേ ജാഫർ വാട്ടർ സപ്ലെക്കാർ വിതരണം ചെയ്ത വെള്ളം ഉപയോഗിച്ച തളിപ്പറമ്പിലെ പ്രശസ്തമായ ഒരു സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ ബന്ധങ്ങൾ ഉൾപ്പടെ ഉപയോഗിച്ച് തുടർന്നും ഇതേ രീതിയിൽ മലിന ജലം തന്നെ വിതരണം ചെയ്യുകയായിരുന്നു. നഗരസഭ ആരോഗ്യ വിഭാഗം ഉൾപ്പടെ കാട്ടിയ അനാസ്ഥയാണ് വീണ്ടും തളിപ്പറമ്പിലെ മഞ്ഞപ്പിത്ത ബാധ എന്നതിന്റെ തെളിവാണ് ഇപ്പോൾ ഉയർന്നുവരുന്ന ഈ യാഥാർഥ്യങ്ങൾ എന്നതാണ് പൊതുജനങ്ങൾ വിശ്വസിക്കുന്നത്.
ഇപ്പോൾ പടന്നു പിടിച്ചിരിക്കുന്ന മഞ്ഞപ്പിത്ത അണുക്കൾ ഇനിയും ആക്ട്ടീവ് ആയി നിലനിൽക്കുന്നതിനാൽ കുറച്ചു നാളുകളോ അല്ലെങ്കിൽ മാസങ്ങളോ പോലും തളിപ്പറമ്പ പ്രദേശം സുരക്ഷിതമായിരിക്കുകയില്ല.
ഇത്രയും ഗുരുതരമായ നിയമ ലംഘനവും ക്രൂരതയും ചെയ്തിട്ടും ഒരു മിനി ലോറിയും ഗുഡ്‌സ് ഓട്ടോയും പിടിച്ചെടുക്കുക മാത്രമാണ് അധികൃതർ ചെയ്തത്. അതോടൊപ്പം ഒരു വിധത്തിൽ ഉള്ള പ്രതിഷേധ പരിപാടികൾ പോലും ഒറ്റ യുവജന സംഘടനകൾ പോലും നടത്തിയില്ല എന്നതും ഈ വിഷയത്തെ തളിപ്പറമ്പിലെ രാഷ്ട്രീയം എങ്ങനെ നോക്കി കാണുന്നു എന്നുള്ളത്ജിന്റെ തെളിവായി വിലയിരുത്തുന്നു.
വിശ്വസിച്ചു ഭക്ഷണം കഴിക്കാവുന്ന ഒരു സ്ഥലം പോലും തളിപ്പറമ്പിൽ ഇപ്പോൾ ഇല്ല എന്നുള്ളതാണ് യാഥാർഥ്യം, ഇത് തളിപ്പറമ്പിലെ കച്ചവടത്തെയും ബാധിക്കുമെന്നുള്ളത് തീർച്ചയാണ്.
ഒരു തവണ ഉയർന്നുവന്ന മഞ്ഞപ്പിത്തം പൂർവ്വാധികം ശക്തിയോടെ ഇപ്പോൾ കൂടുതൽ ആളുകളിലേക്ക് പടരാൻ കാരണമായത് അധികൃതരുടെ അനാസ്ഥയും ജാഫർ വാട്ടർ സപ്ലെ പോലുള്ള കച്ചവട താല്പര്യം മാത്രം മുൻനിർത്തി പ്രവർത്തിക്കുന്നവരുടെ ക്രൂര മനസ്സും ആണ് എന്നുള്ളതിന് തർക്കമില്ല.
ഇത്തരം ആളുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ഇനി ഒരിക്കലും മറ്റാരും ആവർത്തിക്കാത്ത തരത്തിൽ മാതൃകാപരമായ രീതിയിൽ ശിക്ഷ നൽകണം എന്നുമാണ് പൊതുജനാഭിപ്രായം. എന്നാൽ നിയമത്തിന്റെ പിടിയിൽ നിന്നും സ്വാധീനം ഉപയോഗിച്ച് പുറത്ത് വരികയും തുടർന്നും ഇതേപേരിൽ അല്ലെങ്കിൽ മറ്റൊരു പേരിൽ നിർബാധം പ്രവർത്തനം തുടരും എന്നും ഒരു വിഭാഗം വിമർശനാത്മകമായി പറയുന്നു.