ഫയല്‍ ഫോട്ടോ | കടപ്പാട് : ഫെസ് ബുക്ക് പേജ്, മേപ്പാടി സ്ക്കൂള്‍.
വയനാട് : അതിജീവനത്തിൻ്റെ ആദ്യപാഠങ്ങളുമായി വയനാട് ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിലെ കുട്ടികൾക്കായി നാളെ മേപ്പാടി സ്കൂളിൽ പ്രവേശനോത്സവം നടക്കും. ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ, വെള്ളാർമല സ്‌കൂളിലെ 614 വിദ്യാർഥികൾ നാളെ മേപ്പാടി ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെത്തും.
വിദ്യാർഥികൾക്ക് യാത്രാസൗകര്യമുൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും സ്കൂൾ അധികൃതർ ഒരുക്കിയിട്ടുണ്ട്. ഒരു കാരണവശാലും വിദ്യാർഥികളുടെ അധ്യയന വർഷം നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് താൽക്കാലിക സൗകര്യങ്ങളോടെ ക്ലാസുകൾ ആരംഭിക്കുന്നത്.