ഇതാ ആ ഭാഗ്യവാൻ! വിഷു ബമ്പർ 12 കോടിയുടെ ഉടമ ഇവിടെയുണ്ട്. 'ലോട്ടറിയടിച്ച' മഹാ ഭാഗ്യത്തിന്റെ വിശേഷങ്ങൾ ഇതാണ്.. #VishuBumper #LotteryResult

ആലപ്പുഴ : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ഒന്നാം സമ്മാന ജേതാവിനെ കണ്ടെത്തി.   പഴവീട് സ്വദേശി വിശ്വഭരനാണ് 12 കോടിയുടെ ഒന്നാം സമ്മാനം.   വിശ്വംഭരൻ എടുത്ത വിസി നമ്പർ 490987 ആണ് സമ്മാനത്തിന് അർഹത.   ഒന്നാം സമ്മാനമായ ടിക്കറ്റ് ആലപ്പുഴയിലെ ഏജൻ്റ് അനിൽകുമാറാണ് ടിക്കറ്റ് വിൽപ്പന നടത്തിയത്. ചില്ലറ വിൽപനക്കാരിയായ പഴയവീട് സ്വദേശി ജയയാണ് അനിൽ കുമാറിന്റെ കെെയിൽ നിന്ന് ടിക്കറ്റ് വാങ്ങിയത്
 
 ഇന്നലെ രാത്രിയാണ് വിശ്വംഭരൻ ലോട്ടറി അടിച്ച വിവരം അറിഞ്ഞത്.   മൂന്ന് ദിവസം മുമ്പാണ് ലോട്ടറി നറുക്കെടുത്തത്.   ആലപ്പുഴ ജില്ലയിൽ ലോട്ടറി അടിച്ചതായി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.   കൗതുകത്തിൻ്റെ പേരിൽ നമ്പർ പരിശോധിച്ചപ്പോഴാണ് ലോട്ടറി അടിച്ചതായി അറിഞ്ഞതെന്ന് വിശ്വംഭരൻ പറഞ്ഞു.  സ്വന്തമായി ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   ലോട്ടറി സ്ഥിരമായി അടിക്കാറുണ്ട്.   നേരത്തെ ലഭിച്ച ഏറ്റവും ഉയർന്ന തുക 5000 രൂപയാണെന്നും അദ്ദേഹം ഓർക്കുന്നു.
  മുൻ സിആർപിഎഫ് ഉദ്യോഗസ്ഥനാണ് വിശ്വംഭരൻ.   1988ൽ പട്ടാളത്തിൽ നിന്ന് വിരമിച്ചു. ഇതിന് ശേഷം എറണാകുളം സൗത്ത് ഇന്ത്യൻ ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുകയാണ്.   സ്വന്തമായി ഭൂമിയുണ്ടെങ്കിലും വീടില്ലെന്നും വീടു വയ്ക്കണമെന്നുമാണ് ആഗ്രഹമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.   രണ്ട് പെൺമക്കളുടെ ആവശ്യങ്ങൾക്ക് പണം ഉപയോഗിക്കും.   സഹായം ചോദിക്കുന്നവരെ കൈവിടില്ലെന്നും പണം നൽകി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  VA 205272, VB 429992, VC 523085, VT 154182, VE 565485, VG 654490 എന്നിവയാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ വീതം നേടിയ നമ്പരുകൾ.

  മൂന്നാം സമ്മാനം നേടിയ നമ്പറുകൾ, VA 160472, VB 125395, VC 736469, VD 367949, VE 171235, VG 553837.

  നാലാം സമ്മാനം നേടിയ നമ്പറുകൾ, VA 444237, VB 504534, VC 200791, VD 137919, VE 255939, VG 300519
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0